For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: തോല്‍വി സഹിക്കാനാവുന്നില്ല, പൊട്ടിക്കരഞ്ഞ് നസീം ഷാ! വീഡിയോ വൈറല്‍

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ ക്രിക്കറ്റ് ലോകം കാത്തിരുന്ന സൂപ്പര്‍ പോരാട്ടത്തില്‍ പാകിസ്താനെ 6 റണ്‍സിന് ഇന്ത്യ തോല്‍പ്പിച്ചിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 119 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ പാകിസ്താന് 113 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. പാകിസ്താന്‍ ബൗളര്‍മാര്‍ ഗംഭീര പ്രകടനം നടത്തി ഇന്ത്യയെ ചെറിയ സ്‌കോറിലേക്കൊതുക്കിയിട്ടും പാകിസ്താന് ജയിക്കാന്‍ സാധിച്ചില്ലെന്നതാണ് ബാബറിനേയും സംഘത്തേയും നിരാശപ്പെടുത്തുന്ന കാര്യം.

പാകിസ്താന്‍ തോറ്റതിന് പിന്നാലെ പാകിസ്താന്റെ യുവ പേസറായ നസീം ഷാ പൊട്ടിക്കരയുന്ന വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. മത്സരത്തില്‍ ഓള്‍റൗണ്ട് പ്രകടനം കാഴ്ചവെക്കാന്‍ നസീമിനായിരുന്നു. അതുകൊണ്ടുതന്നെ പാകിസ്താന്റെ തോല്‍വി നസീം ഷായെ വളരെ നിരാശനാക്കുകയും ചെയ്തു. ഇതാണ് മത്സരശേഷം നസീം ഷാ കരയുന്നതിലേക്ക് കാര്യങ്ങളെത്തിച്ചത്. വിരാട് കോലിയെ പുറത്താക്കിയത് നസീം ഷായാണ്. 4 റണ്‍സ് മാത്രമുള്ളപ്പോള്‍ കോലിയെ മടക്കാന്‍ നസീം ഷാക്ക് സാധിച്ചു.

നാലാം നമ്പറില്‍ ഇന്ത്യ ഇറക്കിയ അക്ഷര്‍ പട്ടേല്‍ പാകിസ്താന് തലവേദനയാകുമെന്ന് കരുതിയപ്പോള്‍ നസീം ഷാ വിക്കറ്റ് നേടി രക്ഷകനായി. ശിവം ദുബയേയും പൂട്ടിക്കെട്ടിയത് നസീം ഷായാണ്. 4 ഓവറില്‍ 21 റണ്‍സ് വിട്ടുകൊടുത്ത് 3 വിക്കറ്റാണ് നസീം ഷാ നേടിയത്. ബാറ്റിങ്ങിനിറങ്ങി നാല് പന്തില്‍ 2 ഫോറടക്കം 10 റണ്‍സുമായി നസീം പുറത്താവാതെ നിന്നു. അല്‍പ്പം കൂടി നേരത്തെ ഇറങ്ങിയിരുന്നെങ്കില്‍ നസീം ഇന്ത്യയുടെ അന്തകനായി മാറാനും സാധ്യതയുണ്ടായിരുന്നു.

നസീം കരയുന്നത് കണ്ട് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ അദ്ദേഹത്തെ ആശ്വസിപ്പിച്ചു. ചിരവൈരി പോരാട്ടമാണെങ്കിലും എതിര്‍ താരത്തിന്റെ നിരാശയില്‍ അവനെ ആശ്വസിപ്പിക്കാന്‍ രോഹിത് മനസ് കാട്ടി. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. അമേരിക്കയോട് അട്ടിമറി തോല്‍വി നേരിട്ട പാകിസ്താന്‍ ശക്തമായ തിരിച്ചുവരവാണ് ഇന്ത്യക്കെതിരേ പ്രതീക്ഷിച്ചിരുന്നത്. ഉജ്ജ്വല പോരാട്ടം കാഴ്ചവെക്കാന്‍ പാകിസ്താന് സാധിക്കുകയും ചെയ്തു.

naseem sha

ബൗളര്‍മാരുടെ കരുത്തിനൊത്ത് ബാറ്റിങ് നിരക്ക് ഉയരാനാവാതെ പോയതാണ് പാകിസ്താന് തിരിച്ചടിയായത്. പാക് ബാറ്റിങ് നിരയില്‍ മുഹമ്മദ് റിസ്വാന്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. 44 പന്ത് നേരിട്ട് 31 റണ്‍സാണ് റിസ്വാന് നേടാനായത്. ഒരു സിക്‌സും ഫോറും പറത്തിയ താരത്തെ ബുംറ ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു. നായകന്‍ ബാബര്‍ അസമിന് കാര്യമായൊന്നും ചെയ്യാനായില്ല. 10 പന്ത് നേരിട്ട് 13 റണ്‍സാണ് ബാബര്‍ നേടിയത്.

ഉസ്മാന്‍ ഖാനും 13 റണ്‍സ് നേടി മടങ്ങിയപ്പോള്‍ അപകടകാരിയാ ഫഖര്‍ സമാനും 13 റണ്‍സില്‍ പുറത്തായി. മധ്യനിരയും നിരാശപ്പെടുത്തി. ഇമാദ് വാസിം 15 റണ്‍സെടുത്തപ്പോള്‍ ഷദാബ് ഖാന്‍ 4 റണ്‍സാണ് നേടിയത്. വെടിക്കെട്ട് ഫിനിഷര്‍ ഇഫ്തിഖര്‍ അഹമ്മദിന് 5 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. പാകിസ്താനെ സംബന്ധിച്ച് വലിയ നിരാശ നല്‍കുന്നതാണ് ഈ തോല്‍വി. ഇന്ത്യയോട് തോറ്റു എന്നതിലുപരിയായി ടീമിന്റെ സൂപ്പര്‍ 8 സാധ്യതകള്‍ കൂടിയാണ് മങ്ങിയിരിക്കുന്നത്.

അമേരിക്കയോട് അട്ടിമറി തോല്‍വി നേരിട്ട പാകിസ്താന്‍ ഇന്ത്യയോടും തോറ്റു. ഇതോടെ സൂപ്പര്‍ എട്ടിലെത്താന്‍ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും പാകിസ്താന് ജയിക്കേണ്ടതായുണ്ട്. അങ്ങനെ ജയിച്ചാലും അമേരിക്കയെ മറികടക്കുക പ്രയാസമായിരിക്കും. രണ്ട് മത്സരങ്ങള്‍ ജയിച്ച അമേരിക്കയ്ക്ക് ഇതിനോടകം 4 പോയിന്റുണ്ട്. രണ്ട് മത്സരങ്ങള്‍ ജയിച്ച അമേരിക്കയ്ക്ക് ഇനിയുള്ള മത്സരങ്ങളില്‍ മികച്ച പോരാട്ടം കാഴ്ചവെച്ചാല്‍ത്തന്നെ സൂപ്പര്‍ 8ലേക്കെത്താനാവും. അതുകൊണ്ടുതന്നെ പാകിസ്താന് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്.

Story first published: Monday, June 10, 2024, 12:12 [IST]
Other articles published on Jun 10, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+