For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: നായകനായി രോഹിത് വേണ്ട! പണി കിട്ടും? കാരണങ്ങളറിയാം

ഏഴു മാസങ്ങള്‍ക്കു ശേഷം വീണ്ടുമൊരു ഐസിസി ടൂര്‍ണമെന്റില്‍ കളിക്കാന്‍ തയ്യാറെടുക്കുകയാണ് ടീം ഇന്ത്യ. ടി20 ലോകകപ്പാണ് അടുത്ത വര്‍ഷം ജൂണില്‍ വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക എന്നീവിടങ്ങളിലായി നടക്കാനിരിക്കുന്നത്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കു കീഴിലായിരിക്കും ടൂര്‍ണമെന്റില്‍ ഇന്ത്യ കളിക്കുകയെന്നായിരുന്നു നേരത്തേ വന്ന സൂചനകള്‍. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം രോഹിത് ശര്‍മ തന്നെയായിരിക്കും ഇന്ത്യയെ നയിക്കുകയെന്നാണ് വിവരം.

സമാപിച്ച ഏകദിന ലോകകപ്പില്‍ അദ്ദേഹത്തിനു കീഴില്‍ ഉജ്ജ്വല പ്രകടനമായിരുന്നു ടീം കാഴ്ചവച്ചത്. ഫൈനലില്‍ ഓസ്‌ട്രേലിയക്കു മുന്നില്‍ പിഴച്ചെങ്കിലും ടൂര്‍ണമന്റിലെ ഒരു മല്‍സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യ ഫൈനലിലേക്കു കുതിച്ചത്. തോല്‍വിയറിയാതെ 10 മല്‍സരങ്ങള്‍ രോഹിത്തും സംഘവും പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.

ROHIT SHARMA

ടൂര്‍ണമെന്റിലുനീളം അഗ്രസീവ് ക്യാപ്റ്റന്‍സിക്കൊപ്പം അഗ്രസീവ് ബാറ്റിങും രോഹിത് കാഴ്ചവച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അടുത്ത ടി20 ലോകകപ്പിലും ഇന്ത്യയെ നയിക്കാന്‍ ഏറ്റവും അനുയോജ്യനായ ആള്‍ രോഹിത് തന്നെയാണെന്നു ബിസിസിഐ തീരുമാനിച്ചത്. പക്ഷെ ടി20 ലോകപ്പില്‍ രോഹിത്തിനെ നായകസ്ഥാനം ഏല്‍പ്പിക്കാനുള്ള ഇന്ത്യയുടെ നീക്കം അത്ര മികച്ചതാവില്ലെന്നു പറയേണ്ടി വരും. എന്തൊക്കെയാണ് ഇതിന്റെ മൂന്നു കാരണങ്ങളെന്നു നമുക്കു പരിശോധിക്കാം.

ആദ്യത്തെ കാരണം ടി20യില്‍ രേഹിത് ദീര്‍ഘകാലമായി ഇന്ത്യക്കു വേണ്ടി കളിക്കുന്നില്ല എന്നതാണ്. ഒരു വര്‍ഷത്തിലേറെയായി അദ്ദേഹം ദേശീയ ടീമിനായി ടി20യില്‍ കളിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പിലാണ് അദ്ദേഹത്തെ അവസാനമായി ടീമിനൊപ്പം കണ്ടത്.

ടൂര്‍ണമന്റിന്റെ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോടു പത്തു വിക്കറ്റിന്റെ വന്‍ പരാജയമേറ്റു വാങ്ങി ഇന്ത്യ പുറത്താവുകയായിരുന്നു. അതിനു ശേഷം ഈ ഫോര്‍മാറ്റില്‍ നിന്നും രോഹിത് പൂര്‍ണമായി വിട്ടുനില്‍ക്കുകയാണ്. അദ്ദേഹത്തിന്റെ അഭാവത്തില്‍ ഹാര്‍ദിക്കായിരുന്നു ടി20യില്‍ ഇന്ത്യയെ നയിച്ചുകൊണ്ടിരുന്നത്.

രോഹിത്തിന്റെ അഭാവത്തില്‍ ശുഭ്മന്‍ ഗില്‍, ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക്വാദ്, യശസ്വി ജയ്‌സ്വാള്‍ എന്നിവര്‍ക്കെല്ലാം ടി20യില്‍ ഓപ്പണ്‍ ചെയ്യാന്‍ അവസരങ്ങള്‍ ലഭിക്കുകയും ചെയ്തു. ഇവരെല്ലാം മികച്ച പ്രകടനങ്ങളും നടത്തിയിരുന്നു. അതുകൊണ്ടു തന്നെ രോഹിത്തിനെ കളിപ്പിക്കാന്‍ ഇവരെ തഴയുകയാണെങ്കില്‍ അതൊരു നല്ലൊരു നീക്കമാവില്ലെന്നു ഉറപ്പിച്ചു പറയാം.

രണ്ടാമത്തെ കാരണം ഇന്ത്യ നേരത്തേ ടി20 ലോകകപ്പില്‍ ചാംപ്യന്‍മാരായത് യുവനിരയെ വച്ചായിരുന്നുവെന്നതാണ്. 2007ലെ പ്രഥമ ടീ20 ലോകകപ്പില്‍ യുവ ടീമിനെ ഇറക്കിയാണ് പുതിയ ക്യാപ്റ്റന്‍ എംഎസ് ധോണിക്കു കീഴില്‍ ഇന്ത്യ കപ്പുയര്‍ത്തിയത്. അടുത്ത ടി20 ലോകകപ്പ് തുടങ്ങുമ്പോഴേക്കും രോഹിത്തിനു 37 വയസ്സാവും.

അതുകൊണ്ടു തന്നെ ചെറുപ്പക്കാരായ, നിര്‍ഭയരായി കളിക്കാന്‍ ശേഷിയുള്ള യുവതാരങ്ങളെ വരാനിരിക്കുന്ന ടി20 ലോകകപ്പിനായി തിരഞ്ഞെടുക്കുന്നതാവും മികച്ച തീരുമാനം. അനുഭവസമ്പത്തുള്ള താരങ്ങള്‍ പലപ്പോഴും വലിയ ടൂര്‍ണമെന്റുകളില്‍ സമ്മര്‍ദ്ദത്തിലേക്കു വീഴാറുണ്ട്. അതുകൊണ്ടു തന്നെ യുവനിരയായിരിക്കും ലോകകകപ്പില്‍ ഇന്ത്യക്കു ബെസ്റ്റ്.

ROHIT SHARMA

മൂന്നാമത്തെ കാരണം ദീര്‍ഘനേരം ക്രീസില്‍ നില്‍ക്കാന്‍ കഴിയുന്ന ഓപ്പണറെയാണ് ഇന്ത്യക്കു ആവശ്യമെന്നതാണ്. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ രോഹിത്തിന്റെ അഗ്രസീവ് ഇന്നിങ്‌സുകള്‍ ടീമിനു ഏറെ ഗുണം ചെയ്തിരുന്നു. അതിവേഗം 30-40 റണ്‍സ് സ്‌കോര്‍ ചെയ്ത് പുറത്താവുകയെന്നതായിരുന്നു രോഹിത്തിന്റെ രീതി. പക്ഷെ ടി20 ലോകകപ്പില്‍ ഇതുപോലെയുള്ള ഇന്നിങ്‌സുകളല്ല രോഹിത്തില്‍ നിന്നും ഇന്ത്യക്കു ആവശ്യം.

കൂടുതല്‍ നേരം ക്രീസില്‍ തുടര്‍ന്നു വലിയ ഇന്നിങ്‌സുകള്‍ കളിക്കാന്‍ സാധിക്കുന്ന ഓപ്പണര്‍മാരെയാണ് ഇന്ത്യക്കു വേണ്ടത്. കഴിഞ്ഞ ലോകകപ്പ് ഫൈനലിലേതു പോലെ രോഹിത് നേരത്തേ പുറത്തായാല്‍ അതു ടി20 ലോകകപ്പില്‍ ഇന്ത്യന്‍ മധ്യനിരയെ സമ്മര്‍ദ്ദത്തിലാക്കും. അതുകൊണ്ടു തന്നെ രോഹിത്തിനെ ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താതിരിക്കുന്നതായിരിക്കു നല്ലതെന്നു പറയാം.

Story first published: Saturday, December 2, 2023, 10:47 [IST]
Other articles published on Dec 2, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+