For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: കോലിക്ക് പിന്നാലെ രോഹിത്തും, വിരമിക്കല്‍ പ്രഖ്യാപിച്ചു; ഐപിഎല്ലില്‍ തുടരുമോ?

ബ്രിഡ്ജ്ടൗണ്‍: ടി20 ലോകകപ്പില്‍ ഇന്ത്യ രണ്ടാം തവണയും മുത്തമിട്ടിരിക്കുകയാണ്. 2013ന് ശേഷം ഐസിസി കിരീടം നേടാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നില്ല. ഇപ്പോള്‍ കാത്തിരിപ്പിന് വിരാമമിട്ട് രോഹിത് ശര്‍മക്ക് കീഴില്‍ ഇന്ത്യ വീണ്ടുമൊരു ഐസിസി കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ കപ്പ് അലമാരയിലെത്തിച്ചത്. മത്സരശേഷം വിരാട് കോലി ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

ഇതിന് പിന്നാലെ രോഹിത് ശര്‍മയും വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീടം ചൂടിച്ചാണ് രോഹിത്തിന്റെ രാജകീയ വിടവാങ്ങല്‍. 'ടി20യിലെ ഇതെന്റെ അവസാന മത്സരമാണ്. ഈ ഫോര്‍മാറ്റ് ആരംഭിച്ചതുമുതല്‍ ഇതുവരെയുള്ള നിമിഷം ഞാന്‍ ആസ്വദിക്കുകയാണ്. ഈ ഫോര്‍മാറ്റില്‍ നിന്ന് വിടപറയാനുള്ള മികച്ച സമയമാണിത്. ഈ ഫോര്‍മാറ്റിലെ എല്ലാ നിമിഷത്തേയും ഞാന്‍ സ്‌നേഹിക്കുന്നു. എന്തായിരുന്നോ എനിക്ക് വേണ്ടത് അത് ലഭിച്ചിരിക്കുകയാണ്' രോഹിത് ശര്‍മ പറഞ്ഞു.

അഭിമാനത്തോടെ തന്നെ രോഹിത് ശര്‍മക്ക് പടിയിറങ്ങാം. ഒരു വര്‍ഷത്തോളം ഇന്ത്യയുടെ ടി20 ടീമില്‍ നിന്ന് മാറി നിന്ന ശേഷമാണ് രോഹിത് ടി20 ലോകകപ്പിലേക്ക് നായകനായി എത്തുന്നത്. ഹാര്‍ദിക് പാണ്ഡ്യക്ക് പരിക്കേറ്റതും നിര്‍ണ്ണായകമായി. തിരിച്ചുവരവില്‍ രോഹിത് ശര്‍മക്ക് വലിയ വിമര്‍ശനം നേരിടേണ്ടി വന്നെങ്കിലും കപ്പുയര്‍ത്തി എല്ലാ വിവാദങ്ങള്‍ക്കും മറുപടി നല്‍കാന്‍ രോഹിത്തിനായി. ഗംഭീര റെക്കോഡോടെയാണ് അദ്ദേഹം ടി20യില്‍ നിന്ന് വിരമിക്കുന്നത്.

2007ലെ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേയായിരുന്നു രോഹിത്തിന്റെ അരങ്ങറ്റം. എന്നാല്‍ ആദ്യ ഇന്നിങ്‌സ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയായിരുന്നു. അവര്‍ക്കെതിരേ കളിച്ച് തന്നെ വിരമിക്കാന്‍ രോഹിത്തിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. ടി20 ഫോര്‍മാറ്റിലെ റണ്‍വേട്ടക്കാരിലെ മുന്‍നിരക്കാരനായാണ് രോഹിത് പടിയിറങ്ങുന്നത്. 159 മത്സരത്തില്‍ നിന്ന് 4231 റണ്‍സാണ് അദ്ദേഹം നേടിയത്. 32.05 ശരാശരിയും 140.89 സ്‌ട്രൈക്ക് റേറ്റും രോഹിത്തിനുണ്ട്.

india with t20 wc title

അഞ്ച് സെഞ്ച്വറികള്‍ അദ്ദേഹം നേടി. അന്താരാഷ്ട്ര ടി20യിലെ സെഞ്ച്വറി വേട്ടക്കാരില്‍ രോഹിത്താണ് ഒന്നാമന്‍. ഏറ്റവും മനോഹരമായ നേട്ടത്തിലൂടെ വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ രോഹിത്തിനായി. കപില്‍ ദേവിനും എംഎസ് ധോണിക്കും ശേഷം ഇന്ത്യക്ക് ഐസിസി ട്രോഫി നേടിക്കൊടുക്കുന്ന നായകനാവാന്‍ രോഹിത് ശര്‍മക്ക് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. അതുകൊണ്ടുതന്നെ തലയുയര്‍ത്തി രോഹിത്തിന് മടങ്ങാം.

ടി20 ഫോര്‍മാറ്റില്‍ നിന്ന് വഴിമാറിക്കൊടുക്കാനുള്ള രോഹിത്തിന്റെ തീരുമാനം എന്തുകൊണ്ടും നല്ലതാണ്. കാരണം യുവതാരങ്ങള്‍ക്കായി അദ്ദേഹം ഇത് ചെയ്യേണ്ടിയിരിക്കുന്നു. എന്നാല്‍ അന്താരാഷ്ട്ര ടി20യില്‍ നിന്ന് പിന്മാറിയെങ്കിലും ഐപിഎല്ലില്‍ രോഹിത് ശര്‍മ കളി തുടരും. വിരാട് കോലിയും ടി20 മതിയാക്കി ഏകദിനത്തിലും ടെസ്റ്റിലും കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ തീരുമാനിച്ചു. കോലിയുടെ തീരുമാനവും പുതിയ യുവതാരങ്ങള്‍ക്ക് കരുത്ത് പകരുന്നതാണ്.

125 ടി20യില്‍ നിന്ന് 4188 റണ്‍സാണ് കോലിയുടെ സമ്പാദ്യം. 48.7 ശരാശരിയില്‍ കളിച്ച കോലിയുടെ സ്‌ട്രൈക്ക് റേറ്റ് 137.04 ആണ്. ഒരു സെഞ്ച്വറിയും 38 അര്‍ധ സെഞ്ച്വറിയും കോലി നേടി. ഇന്ത്യക്കായി ഇനി ടി20 കളിക്കില്ലെങ്കിലും ഐപിഎല്ലില്‍ ആര്‍സിബിക്കൊപ്പം കോലി തുടരും. ഫൈനലില്‍ ഗംഭീര അര്‍ധ സെഞ്ച്വറിയോടെ ഇന്ത്യയുടെ മാച്ച് വിന്നറായി പടിയിറങ്ങാന്‍ കോലിക്ക് സാധിച്ചു. രണ്ട് ഇതിഹാസങ്ങളും ഒരുമിച്ച് വിരമിക്കല്‍ പ്രഖ്യാപിക്കുമ്പോള്‍ ആ വിടവ് നികത്തി ആരൊക്കെ വരുമെന്ന് കണ്ടറിയാം.

ഇന്ത്യയുടെ പുതിയ ടി20 നായകനായി ഹാര്‍ദിക് പാണ്ഡ്യയും വൈസ് ക്യാപ്റ്റനായി റിഷഭ് പന്തും എത്താനാണ് സാധ്യത. 2025ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് ഇന്ത്യ 20 ടി20 മത്സരങ്ങള്‍ കളിക്കുന്നുണ്ട്.

Story first published: Sunday, June 30, 2024, 7:12 [IST]
Other articles published on Jun 30, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+