Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: സഞ്ജുവിനെ ഒതുക്കിയത് രോഹിത്! പദ്ധതി ഇതായിരുന്നു; ക്യാപ്റ്റന്‍ പറയുന്നു

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ ആവേശകരമായ ഇന്ത്യ-പാകിസ്താന്‍ മത്സരം ഇന്ന് നടക്കാന്‍ പോവുകയാണ്. ഇന്ത്യ അയര്‍ലന്‍ഡിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് പാകിസ്താനെതിരേ ഇറങ്ങുന്നത്. അതേ സമയം അമേരിക്കയോട് തോറ്റാണ് പാകിസ്താന്റെ വരവ്. ഇന്ത്യയുടെ ടീം കരുത്ത് ശക്തമാണെങ്കിലും പ്ലേയിങ് 11 സംബന്ധിച്ച് പല ചര്‍ച്ചകളും സജീവമാണ്. ഇന്ത്യ ഇത്തവണത്തെ ലോകകപ്പില്‍ പല മാറ്റങ്ങളും പ്ലേയിങ് 11ല്‍ വരുത്തിയിട്ടുണ്ട്.

അതിലൊന്ന് റിഷഭ് പന്തിനെ മൂന്നാം നമ്പറിലിറക്കിയതാണ്. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ റിഷഭിനെ മൂന്നാം നമ്പറിലിറക്കിയപ്പോള്‍ താരം മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. എന്നാല്‍ റിഷഭ് മൂന്നാം നമ്പറില്‍ ഇറങ്ങിയതോടെ സഞ്ജു സാംസണിന്റേയും യശ്വസി ജയ്‌സ്വാളിന്റേയും അവസരമാണ് കുറഞ്ഞത്. ഇരുവര്‍ക്കും പ്ലേയിങ് 11ലെ സ്ഥാനവും നഷ്ടമായി. ഇപ്പോഴിതാ റിഷഭിനെ മൂന്നാം നമ്പറിലേക്ക് കൊണ്ടുവന്നത് തന്റെ പദ്ധതിയായിരുന്നുവെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് രോഹിത് ശര്‍മ.

'ഐപിഎല്ലിലെ ആദ്യ മത്സരങ്ങളിലെ റിഷഭിന്റെ ബാറ്റിങ് കണ്ടത് എന്റെ മനസിലുണ്ടായിരുന്നു. മൂന്നാം നമ്പറാണ് അവന് അനുയോജ്യമായ ബാറ്റിങ് പൊസിഷനെന്ന് എനിക്ക് മനസിലായി. അവന്റെ തിരിച്ചടിക്കാനുള്ള കഴിവ് വളരെ മികച്ചതാണ്. അത് ഇന്ത്യക്ക് സഹായമാവുമെന്ന് മനസിലാക്കിയാണ് ജയ്‌സ്വാളിനെ പുറത്തിരുത്തി ഇത്തരമൊരു നീക്കം നടത്തിയത്. ഓള്‍റൗണ്ട് ഗെയിം കളിക്കാന്‍ റിഷഭിന് കഴിവുണ്ട്. എന്നാല്‍ ഓപ്പണര്‍മാരുടെയൊഴിച്ച് മറ്റൊരു ബാറ്റിങ് പൊസിഷനും തീരുമാനിച്ചിട്ടില്ല.

സൂപ്പര്‍ ഓവറിലെ ബാറ്റിങ് പോലും നിശ്ചയിച്ചിട്ടില്ല. സംതുലിതമായ ടീമിനെയാണ് സൃഷ്ടിച്ചിരിക്കുന്നത്' രോഹിത് പറഞ്ഞു. റിഷഭ് പന്ത് മൂന്നാം നമ്പറില്‍ ഇറങ്ങുമ്പോള്‍ താരത്തിന് മികച്ച പ്രകടനം നടത്താന്‍ സാധിക്കുന്നുണ്ട്. സഞ്ജു സാംസണ്‍ മൂന്നാം നമ്പറില്‍ മികച്ച റെക്കോഡുള്ള താരമാണ്. എന്നാല്‍ രോഹിത്തും കോലിയും ഓപ്പണര്‍മാരാവുമ്പോള്‍ സഞ്ജുവിനെ മൂന്നാം നമ്പറില്‍ കളിപ്പിച്ചാല്‍ ബാറ്റിങ് നിരയുടെ സംതുലിതാവസ്ഥയെ ബാധിക്കും.

rohit sharma rishabh pant

രോഹിത്തും കോലിയും വലം കൈയന്മാരാണ്. നാലാം നമ്പറിലിറങ്ങുന്ന സൂര്യകുമാര്‍ യാദവും വലം കൈയനായതിനാല്‍ സഞ്ജു കളിച്ചാല്‍ ടോപ് ഓഡറിലെ നാല് പേരും വലം കൈയന്‍മാരായി മാറും. ഇത് ബാറ്റിങ് ഓഡറിനെ ബാധിക്കും. ഇക്കാരണത്താല്‍ത്തന്നെ മൂന്നാം നമ്പറില്‍ റിഷഭിനെ കളിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇത് ഫലം കണ്ടുവെന്നാണ് സന്നാഹ മത്സരത്തിലേയും അയര്‍ലന്‍ഡിനെതിരായ മത്സരത്തിലേയും ഫലം വ്യക്തമാക്കുന്നത്.

യശ്വസി ജയ്‌സ്വാള്‍ ഓപ്പണിങ്ങില്‍ നന്നായി കളിക്കുന്ന താരമാണ്. എന്നാല്‍ കോലി, രോഹിത് ഓപ്പണിങ് ഇറങ്ങുമ്പോള്‍ ജയ്‌സ്വാളിന് പുറത്തിരിക്കേണ്ടി വന്നിരിക്കുകയാണ്. മൂന്നാം നമ്പറില്‍ ജയ്‌സ്വാളിനെ കളിപ്പിച്ചാല്‍ അത് സാഹസമാവും. കാരണം മൂന്നാം നമ്പറില്‍ കളിച്ച് ജയ്‌സ്വാളിന് അനുഭവസമ്പത്തില്ല. എന്നാല്‍ റിഷഭ് ഏത് ബാറ്റിങ് പൊസിഷനിലും കളിക്കാന്‍ കഴിവുള്ള താരമാണ്. അതുകൊണ്ടാണ് ഇന്ത്യ റിഷഭ് പന്തിനെ മൂന്നാം നമ്പറിലേക്കിറക്കിയത്.

പാകിസ്താനെതിരായ മത്സരം ഇന്ത്യക്ക് അഭിമാന പ്രശ്‌നമാണ്. കണക്കുകളിലും നിലവിലെ ഫോമും വിലയിരുത്തുമ്പോള്‍ ഇന്ത്യക്ക് വ്യക്തമായ മുന്‍തൂക്കം അവകാശപ്പെടാനാവും. എന്നാല്‍ പാകിസ്താനെ നിസാരക്കാരായി കാണാനാവില്ല. ശക്തമായ ബൗളിങ് നിര പാകിസ്താനുണ്ട്. ഇവരുടെ ഫോം ചോദ്യമുയര്‍ത്തുന്നതാണ്. എന്നാല്‍ അനുഭവസമ്പന്നരായ താരങ്ങളെന്ന നിലയില്‍ ഏത് സമയത്തും ഫോമിലേക്കെത്താന്‍ അവര്‍ക്ക് സാധിക്കും.

അതുകൊണ്ടുതന്നെ ഇന്ത്യന്‍ ബാറ്റിങ് നിരക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. ഇന്ത്യയുടെ ടോപ് ഓഡര്‍ തിളങ്ങേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. പാകിസ്താന്റെ ഇടം കൈയന്‍ പേസര്‍മാര്‍ വീണ്ടും ഇന്ത്യയെ തകര്‍ക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം. വാശിയേറിയ പോരാട്ടം തന്നെ പ്രതീക്ഷിക്കാമെന്ന് നിസംശയം പറയാം.

Story first published: Sunday, June 9, 2024, 10:24 [IST]
Other articles published on Jun 9, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+