Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: സീറ്റുറപ്പില്ലാതെ രോഹിത്, കൂട്ടിന് സഞ്ജുവും! ഹാര്‍ദിക് ക്യാപ്റ്റന്‍- ഫാന്‍സ് ടീം

ഐസിസിയുടെ ടി20 ലോകകപ്പ് ജൂണില്‍ നടക്കാനിരിക്കെ ഇന്ത്യന്‍ ടീമില്‍ ആരൊക്കെയുണ്ടാവുമെന്നതിനെക്കുറിച്ച് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി എന്നിവരുടെ ടി20യിലേക്കുള്ള തിരിച്ചുവരവോടെ ലോകകപ്പ് ടീമിനെക്കുറിച്ചുള്ള ചിത്രം തന്നെ മാറിയിരിക്കുകയാണ്. നേരത്തേ ടി20യില്‍ സ്ഥാനമുറപ്പിച്ച പലരുടെയും സ്ഥാനമാണ് ഇരുവരും കാരണം തുലാസിലായത്.

ആരൊക്കെയാവണം ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി കളിക്കേണ്ടതെന്നു ആരാധകര്‍ തന്നെ വിലയിരുത്തുകയാണ്. വിസ്ഡണ്‍ ഇന്ത്യയാണ് ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ തിരഞ്ഞെടുക്കാന്‍ ആരാധകരോടു ആവശ്യപ്പെട്ടത്. സോഷ്യല്‍ മീഡിയയില്‍ അവരുടെ ഈ ചോദ്യത്തിനു വലിയ രീതിയിലുള്ള പ്രതികരണം ആരാധകരുടെ ഭാഗത്തു നിന്നും ലഭിക്കുകയും ചെയ്തിട്ടുണ്ട്.

ROHIT SHARMA

ആരാധകര്‍ നിര്‍ദേശിച്ചിരിക്കുന്ന ടീമുകളില്‍ ക്യാപ്റ്റന്‍ രോഹിത്തിനു പോലും സ്ഥാനമുറപ്പില്ലെന്നതാണ് കൗതുകകരമായ കാര്യം. സ്റ്റാര്‍ ഓള്‍റൗണ്ടറും വൈസ് ക്യാപ്റ്റനുമായ ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യന്‍ ടീമിനെ നയിക്കട്ടെയെന്നാണ് ആരാധകരില്‍ ഭൂരിഭാഗം പേരും പറയുന്നത്.

ടി20 ഫോര്‍മാറ്റില്‍ സമീപകാലത്തു രോഹിത്തിന്റെ മോശം പ്രകടനങ്ങളും അഫ്ഗാനിസ്താനുമായുള്ള പരമ്പരയിലെ ആദ്യത്തെ രണ്ടു മല്‍സരങ്ങളിലെയും ഫ്ളോപ്പ് ഷോയുമാണ് ഇതിനു കാരണം. അഫ്ഗാനെതിരായ ആദ്യ കളിയില്‍ ഡെക്കായി ക്രീസ് വിട്ട ഹിറ്റ്മാന്‍ രണ്ടാമത്തില്‍ ഗോള്‍ഡന്‍ ഡെക്കുമായിരുന്നു. ക്ലീന്‍ ബൗള്‍ഡായാണ് രോഹിത് മടങ്ങിയത്. ഇതു തന്നെയാണ് ടി20 ലോകകപ്പില്‍ അദ്ദേഹം സ്ഥാനമര്‍ഹിക്കുന്നില്ലെന്നു പലരും ചൂണ്ടിക്കാണിക്കാനുള്ള മുഖ്യ കാരണം.

എന്നാല്‍ രോഹിത്തിനൊപ്പം ഒരു വര്‍ഷത്തിലേറെ നീണ്ട ബ്രേക്കിനു ശേഷം ടി20 ഫോര്‍മാറ്റിലേക്കു മടങ്ങിയെത്തിയ മുന്‍ നായകനും ഇതിഹാസ ബാറ്ററുമായ വിരാട് കോലി ടി20 ലോകകപ്പില്‍ തീര്‍ച്ചയായും വേണമെന്നാണ് ആരാധകര്‍ പറയുന്നത്. അഫ്ഗാനെതിരായ ആദ്യ ടി20യില്‍ നിന്നും വിട്ടുനിന്ന കോലി രണ്ടാമങ്കത്തിലൂടെയാണ് മടങ്ങിയെത്തിയത്.

പക്ഷെ ദീര്‍ഘകാലം ഈ ഫോര്‍മാറ്റില്‍ കളിക്കാതിരുന്നതിന്റെ യാതൊരു ആലസ്യവും കോലിയുടെ ഇന്നിങ്‌സില്‍ കണ്ടില്ല. വളരെ ഒഴുക്കോടെ തുടക്കം മുതല്‍ അഗ്രസീവ് ബാറ്റിങ് കാഴ്ചവച്ച അദ്ദേഹം 16 ബോളില്‍ അഞ്ചു ഫോറടക്കം 29 റണ്‍സ് അടിച്ചെടുത്താണ് പുറത്തായത്. ടി20 ലോകകപ്പില്‍ കോലി ഉറപ്പായും വേണമെന്ന് ഈ പ്രകടനം ശരിവയ്ക്കുന്നതായി ആരാധകര്‍ പറയുന്നു.

രോഹിത് മാത്രമല്ല യുവ ഓപ്പണണും ബാറ്റിങ് സെന്‍സേഷനുമായ ശുഭ്മന്‍ ഗില്ലിനും ടി20 ലോകകപ്പില്‍ സ്ഥാനമുറപ്പില്ലെന്നാണ് ആരാധകരുടെ നിരീക്ഷണം. യശസ്വി ജയ്‌സ്വാളിനെയാണ് ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ഓപ്പണറായി എല്ലാവരും നിര്‍ദേശിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം അരങ്ങേറിയ ജയ്‌സ്വാള്‍ വളരെ പെട്ടെന്നു തന്നെ ഇന്ത്യയുടെ ടി20, ടെസ്റ്റ് ടീമുകളില്‍ തന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. ജയ്‌സ്വാളിനൊപ്പം കോലിയെയാണ് ഓപ്പണിങ് റോളിലേക്കു ആരാധകരില്‍ ഭൂരിഭാഗം പേരും നിര്‍ദേശിച്ചത്.

SANJU SAMSON

മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണാണ് ഇന്ത്യന്‍ ലോകകപ്പ് സ്‌ക്വാഡില്‍ സ്ഥാനമുറപ്പില്ലാത്ത മറ്റൊരാള്‍. നിലവില്‍ ജിതേഷ് ശര്‍മയാണ് ടി20യില്‍ ഇന്ത്യക്കു വേണ്ടി വിക്കറ്റ് കാക്കുന്നത്. ലോകകപ്പിലും ജിതേഷ് തന്നെ ഈ റോളില്‍ തുടരട്ടെയെന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്.

എന്നാല്‍ മറ്റൊരു വിഭാഗം സഞ്ജുവിനെ അനുകൂലിക്കുന്നവരാണ്. ജിതേഷല്ല മറിച്ച് സഞ്ജുവാണ് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു കൂടുതല്‍ യോഗ്യനെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. കോലി, ജയ്‌സ്വാള്‍ എന്നിവരെക്കൂടാതെ ടി20 ലോകകപ്പില്‍ ആരാധകരെല്ലാം ഒരുപോലെ ടീമില്‍ വേണമെന്നു നിര്‍ദേശിക്കുന്ന താരങ്ങള്‍ സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക്, റിങ്കു സിങ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരാണ്.

ശിവം ദുബെ ടീമില്‍ വേണമെന്നും ചില ആരാധകര്‍ പറയുന്നു. സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരായി അക്ഷര്‍ പട്ടേലിനാണ് ഭൂരിഭാഗം പേരുടെയും പിന്തുണ. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ പിന്തുണയ്ക്കുന്നവര്‍ തീരെ കുറവാണെന്നും കാണാം.

Story first published: Tuesday, January 16, 2024, 13:08 [IST]
Other articles published on Jan 16, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+