Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: ജയ്‌സ്വാളും റിഷഭും പുറത്തിരിക്കട്ടെ! സഞ്ജു വേണം, ഇന്ത്യന്‍ ഇലവനുമായി മുന്‍ താരം

ഐസിസിയുടെ ടി20 ലോകകപ്പിനുള്ള 15 അംഗ സ്‌ക്വാഡിനെ ഇന്ത്യ പ്രഖ്യാപിച്ചതിനു പിന്നാലെ ഏറ്റവും ശക്തമായ പ്ലെയിങ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ടെസ്റ്റ് ഓപ്പണര്‍ അഭിനവ് മുകുന്ദ്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കവെയാണ് അമേരിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നീവിടങ്ങളിലായി നടക്കാനിരിക്കുന്ന ടൂര്‍ണമെന്റിലെ മികച്ച ഇലവനെ അദ്ദേഹം ചൂണ്ടിക്കാണിച്ചത്. ചില പ്രധാനപ്പെട്ട താരങ്ങള്‍ ടീമില്‍ നിന്നും തഴയപ്പെട്ടുവെന്നത് എടുത്തു പറയേണ്ടതാണ്.

യുവ ഇടംകൈയന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്, ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ എന്നിവരൊന്നും മുകുന്ദിന്റെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. അഗ്രസീവ് ബാറ്റര്‍ കൂടിയായ ജയ്‌സ്വാളിനെ ഓപ്പണിങില്‍ നിന്നും മാറ്റിയ മുകുന്ദ് പകരം വിരാട് കോലിയെ ഓപ്പണിങിലേക്കു പ്രൊമോട്ട് ചെയ്തിരിക്കുകയാണ്.

ROHIT- KOHLI

നിലവില്‍ മൂന്നാം നമ്പറാണ് വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ കോലിയുടെ സ്ഥിരം ബാറ്റിങ് പൊസിഷന്‍. എന്നാല്‍ ടി20യില്‍ കുറച്ച് ഇന്നിങ്‌സുകളില്‍ അദ്ദേഹം നേരത്തേ ഓപ്പണ്‍ ചെയ്തിട്ടുണ്ട്. കൂടാതെ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനു വേണ്ടിയും ഓപ്പണറായാണ് കോലി ബാറ്റ് വീശുന്നത്. 500 റണ്‍സും സീസണില്‍ അദ്ദേഹം അടിച്ചെടുത്തു കഴിഞ്ഞു. ഈ കാരണങ്ങളാലാണ് നായകന്‍ രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയായി കോലിയെ മുകുന്ദ് തിരഞ്ഞെടുത്തത്.

മൂന്നാം നമ്പറില്‍ മലയാളി താരം സഞ്ജു സാംസണിനെയാണ് അദ്ദേഹം ഉള്‍പ്പെടുത്തിയത്. ടീമിനു വേണ്ടി വിക്കറ്റ് കാക്കുന്നതും അദ്ദേഹമാണ്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജുവിന്റെ ഫേവറിറ്റ് ബാറ്റിങ് പൊസിഷനാണിത്. സീസണില്‍ നാലു ഫിഫ്റ്റികളടക്കം 400നടുത്ത് റണ്‍സും അദ്ദേഹം സ്‌കോര്‍ ചെയ്തു കഴിഞ്ഞു. സഞ്ജു ഇലവനിലേക്കു വന്നതോടെയാണ് റിഷഭ് തെറിച്ചത്. നാലാം നമ്പറില്‍ 360 ബാറ്ററും ടി20യിലെ നമ്പര്‍ വണ്‍ ബാറ്ററുമായ സൂര്യകുമാര്‍ യാദവും ബാറ്റ് ചെയ്യും.

നാലു ഓള്‍റൗണ്ടര്‍മാരെ മുകുന്ദ് തന്റെ പ്ലെയിങ് ഇലവനിലുള്‍പ്പെടുത്തിയിട്ടുണ്ട്. വമ്പനടിക്കാരനായ ബാറ്ററും മീഡിയം പേസറുമായ ശിവം ദുബെയാണ് ആദ്യത്തെയാള്‍. അഞ്ചാം നമ്പറിലാണ് ദുബെയിറങ്ങുക. തൊട്ടുപിറകെ ആറാമനായി വൈസ് ക്യാപ്റ്റനും മറ്റൊരു സീം ബൗളിങ് ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യയും കളിക്കും.

SANJU SAMSON

അടുത്ത രണ്ടു പേരും സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരാണ്. രവീന്ദ്ര ജഡേജയും അക്ഷര്‍ പട്ടേലുമാണിത്. ഇവര്‍ ഏഴ്, എട്ട് സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യും. ചഹലിനു പകരം കുല്‍ദീപ് യാദവാണ് ഇലവനിലെ ഏക സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. തുടര്‍ന്നു രണ്ടു സ്‌പെഷ്യലിസ്റ്റ് പേസര്‍മാരാണ് ഇലവനിലുള്ളത്. അര്‍ഷ്ദീപ് സിങും ജസ്പ്രീത് ബുംറയുമാണ് പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുക.

2007ലെ പ്രഥമ ടി20 ലോകകപ്പിലെ ചാംപ്യന്‍മാരായ ഇന്ത്യ ഇത്തവണ വീണ്ടുമൊരു കിരീടം മോഹിച്ചാണ് ഇറങ്ങുക. 2013നു ശേഷം ഒരു ഐസിസി ടൂര്‍ണമെന്റില്‍പ്പോലും ജയിക്കാനായിട്ടില്ലെന്ന നാണക്കേടും അവസാനിപ്പിക്കേണ്ടതുണ്ട്. 2022ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന അവസാന ടി20 ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനലിസ്റ്റുകളായിരുന്നു. അന്നു സെമിയില്‍ ഇംഗ്ലണ്ടിനോടു പത്തു വിക്കറ്റിനു നാണംകെട്ടാണ് രോഹിത്തും സംഘവും പുറത്തായത്.

അഭിനവ് മുകുന്ദിന്റെ ഇന്ത്യന്‍ പ്ലെയിങ് 11

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോലി, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ.

Story first published: Friday, May 3, 2024, 16:57 [IST]
Other articles published on May 3, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+