Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: റിങ്കുവിന് സീറ്റുറപ്പ്! ഇതാവും ടോപ്പ് 6, സഞ്ജു അകത്തോ, പുറത്തോ? ചോപ്ര പറയുന്നു

ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീം കോമ്പിനേഷനെക്കുറിച്ച് നിരീക്ഷണം നടത്തിയിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. പ്ലെയിങ് ഇലവനിലെ ടോപ്പ് സിക്‌സില്‍ ആരൊക്കെയാവും കളിക്കാന്‍ സാധ്യതയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായിട്ടാണ് ഒരു മാസം ദൈര്‍ഘ്യമുള്ള ടി20 ലോകകപ്പ്. 20 ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുക. ബദ്ധവൈരികളായ പാകിസ്താനുള്‍പ്പെട്ട ഗ്രൂപ്പ് എയിലാണ് ഇന്ത്യയുടെ സ്ഥാനം.

ഇന്ത്യയുടെ ടോപ് സിക്‌സില്‍ ഇടംകൈയന്‍ ബാറ്റര്‍മാര്‍ അധികമുണ്ടാവില്ലെന്നാണ് തനിക്കു തോന്നുന്നതെന്നു ചോപ്ര പറഞ്ഞു. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടോപ് സിക്‌സിലെ ബാറ്റര്‍മാരെ ഇന്ത്യ തിരഞ്ഞെടുക്കുമ്പോള്‍ ഒരേയൊരു ഇടംകൈയന്‍ ബാറ്ററെ മാത്രമേ കളിപ്പിക്കാന്‍ കഴിയൂ. താന്‍ തമാശ പറയുകയല്ലെന്നും ചോപ്ര വ്യക്തമാക്കി. നിലവില്‍ യശസ്വി ജയ്‌സ്വാള്‍, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, ശിവം ദുബെ, റിങ്കു സിങ് തുടങ്ങി നിരവധി ഇടംകൈയന്‍മാര്‍ ഇന്ത്യന്‍ ടി20 പ്ലാനിന്റെ ഭാഗമാണ്.

ROHIT -KOHLI

ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മുന്‍ നായകന്‍ വിരാട് കോലിയും ചേര്‍ന്നു ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നു പറഞ്ഞ ചോപ്ര ഇതിനുള്ള കാരണം വിശദീകരിക്കുകയും ചെയ്തു. രോഹിത്തും കോലിയും ചേര്‍ന്നു ഓപ്പണ്‍ ചെയ്യുകയാണെങ്കില്‍ സൂര്യകുമാര്‍ യാദവായിരിക്കും മുന്നാം നമ്പറില്‍ കളിക്കുക.

ടോപ്പ് ത്രീയില്‍ ടീമിനു വിക്കറ്റ് കീപ്പറുണ്ടാവില്ല. ജിതേഷ് ശര്‍മയാണ് ടീമിലെ വിക്കറ്റ് കീപ്പറെങ്കില്‍ അദ്ദേഹം വലംകൈയന്‍ ബാറ്ററാണ്. നാലാം നമ്പറില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് കളിക്കുകയെങ്കില്‍ അദ്ദേഹവും വലംകൈയനാണ്. ടോപ് സിക്‌സില്‍ ഒരേയൊരു ഇടംകൈന്‍ കളിക്കുക മധ്യനിരയിലായിരിക്കുമെന്നും ചോപ്ര വിലയിരുത്തി.

നിലവില്‍ രോഹിത്തിനെയും ജയ്‌സ്വാളിനെയും ഓപ്പണിങില്‍ പരീക്ഷിക്കാനായിരിക്കും ടീം മാനേജ്‌മെന്റിന്റെ പ്ലാന്‍. ഇടംകൈ- വലംകൈ കോമ്പിനേഷന്‍ ഇതു തുടക്കത്തില്‍ തന്നെ ടീമിനു നല്‍കുകയും ചെയ്യും. പക്ഷെ ഇങ്ങനെ ചെയ്യുകയാണെങ്കില്‍ മധ്യനിരയില്‍ മറ്റൊരു ഇടംകൈയന്‍ ബാറ്ററെ ഉള്‍പ്പെടുത്തുക ഇന്ത്യക്കു അസാധ്യമായി മാറുകയും ചെയ്യും.

RINKU SINGH

ഫിനിഷറുടെ റോളില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു കൊണ്ടിരിക്കുന്ന റിങ്കു സിങായിരിക്കും ഇന്ത്യന്‍ ടോപ് സിക്‌സിലെ ഏക ഇടംകൈയന്‍ ബാറ്ററെന്നാണ് തനിക്കു തോന്നുന്നതെന്നു ചോപ്ര പറയുന്നു. ഈയൊരു ഘട്ടത്തില്‍ ഇന്ത്യയുടെ ടീം കോമ്പിനേഷനിലേക്കു നോക്കുമ്പോള്‍ ഏക ഇടംകൈയന്‍ ബാറ്ററായി ടോപ് സിക്‌സിലുണ്ടാവുക റിങ്കുവായിരിക്കുമെന്നു എനിക്കു തോന്നുന്നു.

ടീമില്‍ ഒന്നോ, രണ്ടോ ഇടംകൈയന്‍മാര്‍ കളിക്കാനിടയുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തോളം നന്നായി തയ്യാറെടുപ്പുകള്‍ നടത്തിയിട്ടും ഇടംകൈയന്‍മാര്‍ക്കു ടീമില്‍ കൂടുതല്‍ ഇടം സൃഷ്ടിച്ചെടുക്കാന്‍ നമുക്കായിട്ടില്ലെന്നും ചോപ്ര അഭിപ്രായപ്പെട്ടു.

ഇടംകൈയന്‍ ബാറ്റര്‍മാരുടെ കാര്യത്തിലേക്കു വന്നാല്‍ അത് ഒന്നുകില്‍ രവീന്ദ്ര ജഡേജയോ, അല്ലെങ്കില്‍ റിങ്കു സിങോ ആയിരിക്കും. അതില്‍ കൂടുതല്‍ എന്തായാലും പ്രതീക്ഷിക്കേണ്ട. കാരണം രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ജിതേഷ് ശര്‍മ തുടങ്ങിയ അഞ്ചു പേരും വലംകൈയന്‍മാരാണ്.

ജിതേഷിന്റെ സ്ഥാനത്തു ചിലപ്പോള്‍ സഞ്ജു സാംസണോ, കെഎല്‍ രാഹുലോ വന്നേക്കാം. പക്ഷെ അവരും വലംകൈയന്‍ ബാറ്റര്‍മാര്‍ തന്നെയാണ്. റിഷഭ് പന്ത് ഫിറ്റ്‌നസ് വീണ്ടെടുത്ത് ടി20 ലോകകപ്പില്‍ കളിക്കുമെന്നു തനിക്കു തോന്നുന്നില്ലെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, January 13, 2024, 11:24 [IST]
Other articles published on Jan 13, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+