For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: ജയ്‌സ്വാള്‍ മൂന്നാമന്‍! സഞ്ജുവില്ല, സര്‍പ്രൈസ് ഇലവനുമായി ഗവാസ്‌കര്‍

അയര്‍ലാന്‍ഡുമായുള്ള ടി20 ലോകകപ്പിലെ ആദ്യ പോരാട്ടത്തിനായി സര്‍പ്രൈസ് ഇന്ത്യന്‍ പ്ലെയിങ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ബാറ്റിങ് ഇതിഹാസവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. ന്യൂയോര്‍ക്കിലെ നസൗ കൗണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇന്ത്യയും ഐറിഷ് ടീമും ബുധനാഴ്ച രാത്രി കൊമ്പുകോര്‍ക്കുന്നത്. ഒരു വലിയ ഇടവേളയ്ക്കു ശേഷം ടി20യില്‍ ഇന്ത്യയുടെ ആദ്യ അന്താരാഷ്ട്ര മല്‍സരം കൂടിയാണിത്. ഈ വര്‍ഷം ജനുവരിയില്‍ അഫ്ഗാനിസ്താനുമായാണ് ഇന്ത്യ അവസാനമായി ടി20യില്‍ ഏറ്റുമുട്ടിയത്.

തികച്ചും വ്യത്യസ്തമായ ടീം കോമ്പിനേഷനെയാണ് അയര്‍ലാന്‍ഡിനെതിരേ ഗവാസ്‌കര്‍ നിര്‍ദേശിച്ചത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. നായകന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം വിരാട് കോലിയെ ഓപ്പണിങ് പങ്കാളിയായി തിരഞ്ഞെടുത്ത ഗവാസ്‌കര്‍ മൂന്നാം നമ്പറാണ് യുവതാരം യശസ്വി ജയ്‌സ്വാളിനു നല്‍കിയിരിക്കുന്നത്.

ROHIT- KOHLI

വിരാട് തീര്‍ച്ചയായും ഓപ്പണറായി തന്നെ ഇന്ത്യക്കു വേണ്ടി ഇറങ്ങണം. ഐപിഎല്ലിന്റെ രണ്ടാം പകുതിയില്‍ അദ്ദേഹം ബാറ്റ് ചെയ്ത രീതി പരിഗണിക്കുമ്പോള്‍ ഓപ്പണിങ് സ്ഥാനം തന്നെയാണ് അര്‍ഹിക്കുന്നത്. മികച്ച കളിക്കാര്‍ എല്ലായ്‌പ്പോഴും അങ്ങനെ തന്നെയാണ്. അവര്‍ക്കു ഏതു പൊസിഷനിലും ബാറ്റ് ചെയ്യാന്‍ സാധിക്കും. വലംകൈയനായാലും ഇടംകൈയനായാലും ഇതില്‍ മാറ്റമില്ലെന്നും ഗവാസ്‌കര്‍ നിരീക്ഷിച്ചു.

ഇന്ത്യക്കു വേണ്ടി ഇതുവരെ ഓപ്പണറായി കളിച്ചകൊണ്ടിരുന്ന ജയ്‌സ്വാളിനെ അദ്ദേഹം മൂന്നാം നമ്പറിലേക്കു മാറ്റിയെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. അന്താരാഷ്ട്ര ക്രിക്കറ്റിലോ, ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടിയോ ഓപ്പണറായല്ലാതെ മറ്റൊരു പൊസിഷനിലും കളിച്ചിട്ടില്ലാത്ത താരമാണ് ജയ്‌സ്വാള്‍.

പക്ഷെ 2021, 22 സീസണുകളിലെ സയ്‌ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ അദ്ദേഹം മൂന്നാമനായി ബാറ്റ് വീശിയിട്ടുണ്ട്. 13 ഇന്നിങ്‌സുകളില്‍ നിന്നും 132.31 സ്‌ട്രൈക്ക് റേറ്റില്‍ 303 റണ്‍സാണ് ജയ്‌സ്വാള്‍ സ്‌കോര്‍ ചെയ്ത്. ഒരു ഫിഫ്റ്റി മാത്രമേ ഇതിലുള്‍പ്പെടുന്നുള്ളൂ.

സന്നാഹ മല്‍സരത്തില്‍ മികച്ച ബൗളിങ് കാഴ്ചവച്ച ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിങിനെ തഴഞ്ഞുവെന്നതാണ് ഗവാസ്‌കറുടെ ഇലവനിലെ മറ്റൊരു വലിയ സര്‍പ്രൈസ്. ബംഗ്ലാദേശുമായുള്ള സന്നാഹത്തില്‍ അദ്ദേഹം രണ്ടു വിക്കറ്റുകള്‍ പിഴുതിരുന്നു. അര്‍ഷ്ദീപിനു പകരം ജസ്പ്രീത് ബുംറയ്‌ക്കൊപ്പം മുഹമ്മദ് സിറാജിനെയാണ് ഗവാസ്‌കര്‍ ഇന്ത്യയുടെ രണ്ടാമത്തെ ഫാസ്റ്റ് ബൗളറാക്കിയത്.

GAVASKAR

വമ്പനടിക്കാരനായ ബാറ്റര്‍ ശിവം ദുബൈയെ എട്ടാം നമ്പറിലും അദ്ദേഹം തന്റെ ഇലവനിലുള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അന്താരാഷ്ട്ര ടി20യില്‍ ഇന്ത്യക്കു വേണ്ടി ഈ പൊസിഷനില്‍ ദുബെ മുമ്പൊരിക്കലും ബാറ്റ് ചെയ്തിട്ടില്ലെന്നതാണ് കൗതുകമുണര്‍ത്തുന്ന കാര്യം. അഫ്ഗാനിസ്താനെതിരായ അവസാനത്തെ ടി20 പരമ്പരയില്‍ അഞ്ച്, ആറ് സ്ഥാനങ്ങളിലാണ് അദ്ദേഹം ബാറ്റ് ചെയ്തിട്ടുള്ളത്.

വിക്കറ്റ് കപ്പറുടെ റോളിലേക്കു മലയാളി താരം സഞ്ജു സാംസണിനെ തഴഞ്ഞ ഗവാസ്‌കര്‍ പകരം റിഷഭ് പന്തിനാണ് ഈ റോള്‍ നല്‍കിയത്. സൂര്യകുമാര്‍ യാദവിനു ശേഷം അഞ്ചാം നമ്പറിലാണ് റിഷഭ് ബാറ്റ് ചെയ്യുക. അക്ഷര്‍ പട്ടേലിനു ഇലവനില്‍ ഇടം ലഭിക്കാതെ പോയപ്പോള്‍ കുല്‍ദീപ് യാദവാണ് ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍.

ഗവാസ്‌കറുടെ ഇന്ത്യന്‍ പ്ലെയിങ് 11

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോലി, യശസ്വി ജയ്‌സ്വാള്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശിവം ദുബെ, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

Story first published: Tuesday, June 4, 2024, 13:57 [IST]
Other articles published on Jun 4, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+