Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: സഞ്ജുവില്ല, പകരം അവന്‍; റിങ്കുവും പുറത്ത് | ടീം ഇന്ത്യയെ തിരഞ്ഞെടുത്ത് ശ്രീ

ഏകദിന ലോകകപ്പില്‍ കിരീടമുയര്‍ത്തുകയെന്ന മോഹം പൊലിഞ്ഞതോടെ ടീം ഇന്ത്യയുടെ അടുത്ത ലക്ഷ്യം 2024ല്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പാണ്. വെസ്റ്റ് ഇന്‍ഡീസും അമേരിക്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഈ ടൂര്‍ണമെന്റില്‍ ലോക കിരീടവുമായി മടങ്ങുകയാണ് ഇന്ത്യയുടെ അടുത്ത ദൗത്യം. ഈ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ടീമിനെ തിരഞ്ഞെടുത്തിരിക്കുയാണ് മുന്‍ മലയാളി ഫാസ്റ്റ് ബൗളര്‍ ശ്രീശാന്ത്. 200ലെ പ്രഥമ ടി20 ലോകകപ്പില്‍ ജേതാക്കളായ ഇന്ത്യന്‍ ടീമിന്റെ ഭാഗമായ താരം കൂടിയാണ് അദ്ദേഹം.

കഴിഞ്ഞ വര്‍ഷഷത്തെ ടി20 ലോകകപ്പിനു ശേഷം ഈ ഫോര്‍മാറ്റില്‍ നിന്നും പൂര്‍ണമായി വിട്ടുനില്‍ക്കുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും മുന്‍ നായകന്‍ വിരാട് കോലിയെയും ശ്രീശാന്ത് തന്റെ ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയെന്നതാണ് ശ്രദ്ധേയമായ കാര്യം. സമാപിച്ച ലോകകപ്പിലെ റണ്‍വേട്ടയില്‍ ആദ്യത്തെ രണ്ടു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്ത കോലിയും രോഹിത്തും അടുത്ത ടി20 ലോകകപ്പില്‍ കളിക്കുമോയെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്.

rohitkohli

രോഹിത്തിന്റെ അഭാവത്തില്‍ കഴിഞ്ഞ ടി20 ലോകകപ്പിനു ശേഷമുള്ള ടി20 പരമ്പരകളിലെല്ലാം ഇന്ത്യയെ നയിച്ചത് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ്. അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പിലും അദ്ദേഹമായിരിക്കും ടീമിനെ നയിക്കുകയെന്നാണ് സൂചനകള്‍. ടി20 മതിയാക്കാന്‍ രോഹിത് തീരുമാനിക്കുകയാണെങ്കില്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു പ്രഥമ പരിഗണന ഹാര്‍ദിക്കിനു തന്നെയായിരിക്കും.

ടി20യില്‍ രോഹിത് ഇനിയും കളിക്കുമോയെന്നതു വലിയൊരു ചോദ്യം തന്നെയാണ്. കളി തുടര്‍ന്നാല്‍ അദ്ദേഹം തന്നെയായിരിക്കും ഇന്ത്യന്‍ ക്യാപ്റ്റന്‍. കാരണം അഞ്ചു ഐപിഎല്‍ ട്രോഫികള്‍ നേടിയിട്ടുള്ള നായകനാണ് രോഹിത്. സാഹചര്യങ്ങളും ചുറ്റുപാടുകളും പരിഗണിച്ച് ഒന്നുകില്‍ രോഹിത്തോ, അല്ലെങ്കില്‍ ഹാര്‍ദിക്കോ ആയിരിക്കും ടി20 ലോകകപ്പില്‍ ഇന്ത്യയെ നയിക്കുകയെന്നും ശ്രീശാന്ത് വ്യക്തമാക്കി.

യുവ ബാറ്റിങ് സെന്‍സേഷനും ഏകദിനത്തിലെ നമ്പര്‍ വണ്‍ ബാറ്ററുമായ ശുഭ്മന്‍ ദഗില്ലിനെ തന്റെ ടി20 ലോകകപ്പ് സ്‌ക്വാഡില്‍ ശ്രീ ഉള്‍പ്പെടുത്തിയില്ല. ഗില്ലിനു പകരം മറ്റൊരു യുവ ബാറ്റിങ് സെന്‍സേഷന്‍ യശസ്വി ജയ്‌സ്വാളാണ് ലോകകപ്പ് ടീമിന്റെ ഭാഗമായത്. നാട്ടുകാരനായ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെയും ലോകകപ്പ് സ്‌ക്വാഡില്‍ നിന്നും ശ്രീ തഴഞ്ഞിരിക്കുകയാണ്. പരിക്കു ഭേദമായി തിരിച്ചുവരവിനൊരുങ്ങുന്ന റിഷഭ് പന്തും ഇഷാന്‍ കിഷനുമാണ് സംഘത്തിലെ വിക്കറ്റ് കീപ്പര്‍മാര്‍.

rishabh

ഫിറ്റാണെങ്കില്‍ റിഷഭ് പന്ത് മൂന്നാമത്തെ വിക്കറ്റ് കീപ്പറായാണ് ടീമില്‍ വേണ്ടത്. കാരണം ടീമിലേക്കു മടങ്ങിയെത്തി തന്റെ സ്ഥാനം തിരിച്ചുപിടിക്കാന്‍ അദ്ദേഹത്തിനു കുറച്ചു സമയം വേണ്ടിവരും. നമുക്കു ടീമില്‍ വെറുതെയൊരു ആളെയല്ല, പകരം മാച്ച് വിന്നറെയാണ് ആവശ്യം.

ഫോം അനുസരിച്ചായിരിക്കണം റിഷഭിനെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറോ, രണ്ടാമത്തെ വിക്കറ്റ് കീപ്പറോ ആക്കേണ്ടതെന്നും ശ്രീശാന്ത് ചൂണ്ടിക്കാട്ടി. കാറപകടത്തെ തുടര്‍ന്നു സാരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന റിഷഭ് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ കളിക്കളത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. അടുത്ത വര്‍ഷത്തെ ഐപിഎല്ലിലൂടെ അദ്ദേഹം മല്‍സരരംഗത്തേക്കു തിരിച്ചെത്തിയേക്കും.

ശ്രീശാന്ത് തിരഞ്ഞെടുത്ത ഇന്ത്യയുടെ ടി20 ലോകകപ്പ് സ്‌ക്വാഡ്

രോഹിത് ശര്‍മ, വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ, യശസ്വി ജയ്‌സ്വാള്‍, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, കെഎല്‍ രാഹുല്‍, റിഷഭ് പന്ത്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

Story first published: Tuesday, November 21, 2023, 16:13 [IST]
Other articles published on Nov 21, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+