For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: ഐപിഎല്ലിനേക്കാള്‍ പ്രധാനം ലോകകപ്പ്! ഒറ്റക്കെട്ടായി പോരാടൂ, ടീം ഇന്ത്യയോടു ഭാജി

ഐപിഎല്ലിനിടയിലെ പ്രശ്‌നങ്ങളെല്ലാം മാറ്റിവച്ച് ടി20 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി ഒറ്റക്കെയായി പോരാടാന്‍ നായകന്‍ രോഹിത് ശര്‍മ, വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ എന്നിവരോടു ആവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ സ്പിന്‍ ഇതിഹാസം ഹര്‍ഭജന്‍ സിങ്. കഴിഞ്ഞ ഐപിഎല്ലിനിടെ മുംബൈ ഇന്ത്യന്‍സിനായി കളിക്കവെ ഇരുവരും തമ്മില്‍ ചില ഉരസലുകളുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിടിഐയോടു സംസാരിക്കവെയാണ് രോഹിത്തും ഹാര്‍ദിക്കും ഒരേ മനസ്സോടെ ടീം ഇന്ത്യക്കായി പോരാടേണ്ടത് എത്ര മാത്രം പ്രധാനമാണെന്നു ഭാജി ചൂണ്ടിക്കാട്ടിയത്.

രോഹിത്തും ഹാര്‍ദിക്കും തമ്മില്‍ എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങളോ, പിണക്കമോ ഉണ്ടെങ്കില്‍ അവയെല്ലാം ലോകകപ്പില്‍ മാറ്റി വച്ചേ തീരൂവെന്നാണ് ഹര്‍ഭജന്‍ പറയുന്നത്. കഴിഞ്ഞ ഐപിഎല്ലിനു മുമ്പ് രോഹിത്തിനെ പുറത്താക്കി പകരം ഹാര്‍ദിക്കിനെ ക്യാപ്റ്റനാക്കിയതിനു ശേഷമാണ് മുംബൈ ടീമിനകത്തു പ്രശ്‌നങ്ങള്‍ തുടങ്ങിയത്. അതിനു ശേഷം രോഹിത്തിന്നും ഹാര്‍ദിക്കിനും കീഴില്‍ മുംബൈ ടീമില്‍ രണ്ടു ഗ്രൂപ്പുകള്‍ രൂപപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ROHIT- HARDIK

മികച്ച താരങ്ങളുണ്ടായിട്ടും പോയിന്റ് പട്ടികയില്‍ മുംബൈ അവസാന സ്ഥാനത്തേക്കു പിന്തള്ളപ്പെടാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നതും ഇതാണ്. അടുത്ത സീസണില്‍ മുംബൈ ടീമിനൊപ്പം രോഹിത്തിനെ കാണാന്‍ സാധിച്ചേക്കില്ലെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇവയ്ക്കു പിന്നാലെയാണ് രോഹിത്തിനോടും ഹാര്‍ദിക്കിനോടും ഇന്ത്യന്‍ ടീമിനു പ്രാധാന്യം നല്‍കാന്‍ ഭാജി ഉപദേശിച്ചിരിക്കുന്നത്.

നിങ്ങള്‍ ഇന്ത്യക്കു വേണ്ടി കളിക്കുമ്പോള്‍ ഏറ്റവും വലിയ കാര്യം സ്വന്തം രാജ്യത്തെയാണ് പ്രതിനിധീകരിക്കുന്നത് എന്നതാണ്. രോഹിത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരെക്കൂടാതെ ഐപിഎല്ലില്‍ വ്യത്യസ്ത ഫ്രാഞ്ചൈസികള്‍ക്കു വേണ്ടി കളിച്ച ഒരുപാട് പേര്‍ ലോകകപ്പില്‍ ഒരുമിച്ച് വരും. രാജ്യത്തിനു വേണ്ടി സ്‌പെഷ്യലായി എന്തെങ്കിലും ചെയ്യണമെന്ന ലക്ഷ്യത്തോടെയാണിത്. തീര്‍ച്ചയായും ഐപിഎല്ലിനും അപ്പുറത്തേക്കു നോക്കേണ്ട സമയമാണിത്. കാരണം ലോകകപ്പെന്നത് അതിനേക്കാള്‍ വലുതാണെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി.

ലോകകപ്പില്‍ വിജയിക്കുകയെന്നത് ഐപിഎല്‍ ട്രോഫി നേടുന്നതിനേക്കാള്‍ എത്രയോ വലിയ നേട്ടമാണ്. അതുകൊണ്ടു തന്നെ ടീമിലെ എല്ലാവരെയും ഒരുമിച്ചു കൊണ്ടു വരാന്‍ ഞാന്‍ മാനേജ്‌മെന്റിനോടു ആവശ്യപ്പെടുകയാണ്. എല്ലാവരെയും ഒരേ 'പേജിലേക്കു' കൊണ്ടുവരികയും ഒരൊറ്റ ടീമായാണ് കളിക്കുന്നതന്നു ഉറപ്പ് വരുത്തുകയും വേണമെന്നും ഹര്‍ഭജന്‍ പറഞ്ഞു.

INDIA

നിങ്ങള്‍ ഒരൊറ്റ മനസ്സോടെ ഒറ്റക്കെട്ടായി കളിക്കുകയാണെങ്കില്‍ ഉറപ്പായും വിജയങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. ഇതു ടീം മാനേജ്‌മെന്റിന്റെ ഉത്തരവാദിത്വമാണെന്നും ഞാന്‍ വിശ്വസിക്കുന്നു. ടീമിനെ ഒരുമിച്ചു കൊണ്ടു വരേണ്ടതും ജയിപ്പിക്കേണ്ടതും അവരുടെ ചുമതലയാണ്. ഇനി മല്‍സരം തോല്‍ക്കുകയാണെങ്കും ഒറ്റക്കെട്ടായി ഒരുമിച്ചു തന്നെ തോല്‍ക്കണമെന്നും ഭാജി കൂട്ടിച്ചേര്‍ത്തു.

ഐസിസി ട്രോഫിക്കായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ ഇന്ത്യയിറങ്ങുക. 2013ലെ ചാംപ്യന്‍സ് ട്രോഫി വിജയത്തിനു ശേഷം ഐസിസിയുടെ മറ്റൊരു ടൂര്‍ണമെന്റിലും ജേതാക്കളാവാന്‍ ഇന്ത്യക്കായിട്ടില്ല. കഴിഞ്ഞ വര്‍ഷം ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലും ഏകദിന ലോകകപ്പിലും ഇന്ത്യന്‍ ടീം ഫൈനലില്‍ പരാജയപ്പെടുകയായിരുന്നു.

അമേരിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നീവിടങ്ങളിലായിട്ടാണ് 20 ടീമുകള്‍ അണിനിരക്കുന്ന ടി20 ലോകകപ്പ് നടക്കാനിരിക്കുന്നത്. ചിരവൈരികളായ പാകിസ്താനുള്‍പ്പെട്ട ഗ്രൂപ്പ് എയിലാണ് ഇന്ത്യയുള്ളത്. ജൂണ്‍ അഞ്ചിനു അയര്‍ലാന്‍ഡുമായിട്ടാണ് ഇന്ത്യയുടെ ആദ്യ മല്‍സരം. അതിനു ശേഷം ഒമ്പതിനു പാസിസ്താനുമായും ഇന്ത്യ കൊമ്പുകോര്‍ക്കും. ഇന്ത്യയുടെ മറ്റു എതിരാളികള്‍ അസോസിയേറ്റ് ടീമുകളായ അമേരിക്ക, കാനഡ എന്നിവരാണ്.

Story first published: Tuesday, May 28, 2024, 16:09 [IST]
Other articles published on May 28, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+