Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: ക്ലാസും മാസും, രോഹിത്തിന്റേത് കിടിലന്‍ ക്യാപ്റ്റന്‍സി; പ്രശംസിച്ച് ഉത്തപ്പ

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിജയക്കുതിപ്പ് തുടരുകയാണ്. അയര്‍ലന്‍ഡിനെ 8 വിക്കറ്റിന് തോല്‍പ്പിച്ച ഇന്ത്യ പാകിസ്താനെ 6 റണ്‍സിനും പരാജയപ്പെടുത്തിയിരിക്കുകയാണ്. ഇതോടെ സൂപ്പര്‍ 8നോട് ഒരുപടി കൂടി അടുക്കാന്‍ ഇന്ത്യക്ക് സാധിച്ചു. പാകിസ്താനെതിരായ ആവേശകരമായ മത്സരത്തില്‍ ഇന്ത്യ കടുത്ത പോരാട്ടത്തിനൊടുവിലാണ് വിജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 119 റണ്‍സിന് ഓള്‍ഔട്ടായി.

ഒരോവര്‍ ബാക്കിയാക്കിയാണ് ഇന്ത്യ കൂടാരം കയറിയത്. മറുപടിക്കിറങ്ങിയ പാകിസ്താന് 113 റണ്‍സാണ് നേടാനായത്. 15ാം തവണയും ലോകകപ്പില്‍ പാകിസ്താനെ തകര്‍ത്ത് അഭിമാനം കാക്കാന്‍ ഇന്ത്യക്ക് സാധിച്ചു. ഇത്തവണ ഇന്ത്യ 119ല്‍ ഒതുങ്ങിയപ്പോള്‍ പാകിസ്താന്‍ വലിയ വിജയ പ്രതീക്ഷയിലായിരുന്നു. എന്നാല്‍ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. നായകന്‍ രോഹിത് ശര്‍മയുടെ തകര്‍പ്പന്‍ ക്യാപ്റ്റന്‍സി ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായകമായി.

ഇപ്പോഴിതാ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ. രോഹിത് ഇതിഹാസ നായകനാണെന്നും പാകിസ്താനെ തകര്‍ത്തത് രോഹിത്തിന്റെ ഗംഭീര ക്യാപ്റ്റന്‍സിയാണെന്നും പ്രശംസിച്ചിരിക്കുകയാണ് ഉത്തപ്പ. 'എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് രണ്ടാം ഇന്നിങ്‌സിലെ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയാണ്. ഉത്തരവാദിത്തത്തോടെയുള്ള ക്യാപ്റ്റന്‍സിയായിരുന്നു അത്. ക്ലാസിക് ശൈലിയായിരുന്നു.

തന്റെ ബൗളര്‍മാരുടെ കരുത്തിനെ രോഹിത് വിശ്വസിച്ചു. ഗംഭീരമായ ക്യാപ്റ്റന്‍സി' ഉത്തപ്പ പറഞ്ഞു. ഇന്ത്യന്‍ ബൗളര്‍മാരെ നന്നായി ഉപയോഗിക്കാന്‍ രോഹിത്തിനായി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ ബാറ്റിങ് പ്രകടനം പ്രതീക്ഷക്കൊത്തുള്ളതായിരുന്നില്ല. നായകന്‍ രോഹിത് ശര്‍മ 13 റണ്‍സാണ് നേടിയത്. വിരാട് കോലി 4 റണ്‍സെടുത്തും പുറത്തായി. ഇതോടെ ഇന്ത്യയുടെ നട്ടെല്ലൊടിഞ്ഞു. റിഷഭ് പന്തിന് 4 തവണ ലൈഫ് നല്‍കിയത് പാകിസ്താന്‍ കാട്ടിയ വലിയ മണ്ടത്തരമായി.

india cricket

31 പന്തില്‍ 42 റണ്‍സോടെ ടോപ് സ്‌കോററാവാന്‍ റിഷഭിന് സാധിച്ചു. അക്ഷര്‍ പട്ടേല്‍ നിര്‍ണ്ണായകമായ 20 റണ്‍സും നേടി. എന്നാല്‍ ഇന്ത്യയുടെ മധ്യനിര തീര്‍ത്തും നിരാശപ്പെടുത്തി. സൂര്യകുമാര്‍ യാദവ് 7 റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ ശിവം ദുബെക്ക് 3 റണ്‍സാണ് നേടാനായത്. ഹാര്‍ദിക് പാണ്ഡ്യ 7 റണ്‍സും അടിച്ചെടുത്തു. അവസാന 7 വിക്കറ്റ് വെറും 30 റണ്‍സിലാണ് ഇന്ത്യക്ക് നഷ്ടമായത്. രവീന്ദ്ര ജഡേജ ഗോള്‍ഡന്‍ ഡെക്കായപ്പോള്‍ വാലറ്റത്തിനും കാര്യമായൊന്നും ചെയ്യാനായില്ല.

ഇന്ത്യയുടെ ബാറ്റിങ് പ്രകടനം മോശമായിരുന്നുവെന്ന് മത്സരശേഷം രോഹിത് തന്നെ തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ ബാറ്റിങ് നിരയുടെ പിഴവ് ബൗളിങ് നിര നികത്തി. ബുംറയെ രോഹിത് കൃത്യമായി ഉപയോഗിച്ചു. തുടക്കത്തിലേ തന്നെ മുഹമ്മദ് റിസ്വാനെ പുറത്താക്കാനുള്ള അവസരം ബുംറ സൃഷ്ടിച്ചതാണെങ്കിലും ശിവം ദുബെ ക്യാച്ചവസരം പാഴാക്കി. എന്നാല്‍ റിസ്വാനേയും ബാബര്‍ അസമിനെയും പുറത്താക്കി ബുംറയാണ് മത്സരം ഇന്ത്യക്ക് അനുകൂലമാക്കി മാറ്റിയത്.

നിര്‍ണ്ണായക സമയത്ത് ഇഫ്തിഖര്‍ അഹമ്മദിന്റെ വിക്കറ്റും നേടാന്‍ ബുംറക്കായി. ഫഖര്‍ സമാനെ ഹാര്‍ദിക് പാണ്ഡ്യ പുറത്താക്കിയതും മത്സരത്തില്‍ നിര്‍ണ്ണായകമായി. 14.1 ഓവറില്‍ 4 വിക്കറ്റിന് 80 റണ്‍സെന്ന നിലയിലായിരുന്നു പാകിസ്താന്‍. ചെറിയ വിജയലക്ഷ്യമായതിനാല്‍ത്തന്നെ പാകിസ്താന്‍ ഇത് മറികടക്കുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ ഡെത്തോവറുകളില്‍ രോഹിത് മനോഹരമായി ബൗളിങ് ചെയ്ഞ്ചുകളിലൂടേയും ഫീല്‍ഡിങ് വിന്യാസത്തിലൂടെയും പാകിസ്താനെ സമ്മര്‍ദ്ദത്തിലാക്കുകയും മത്സരം തിരിച്ച് പിടിക്കുകയും ചെയ്തു.

നായകനെന്ന നിലയില്‍ രോഹിത്തിന്റെ മികച്ച നീക്കങ്ങളാണ് പാകിസ്താനെതിരേ കണ്ടത്. അനുഭവസമ്പന്നനായ രോഹിത് ഇത്തരം സമ്മര്‍ദ്ദ സാഹചര്യങ്ങളില്‍ പല തവണ ടീമിനെ രക്ഷിച്ചിട്ടുണ്ട്. ഹിറ്റ്മാന്റെ നായകനായുള്ള അനുഭവസമ്പത്താണ് മത്സരഫലത്തില്‍ നിര്‍ണ്ണായകമായതെന്ന് നിസംശയം പറയാം.

Story first published: Monday, June 10, 2024, 13:07 [IST]
Other articles published on Jun 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+