For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: സ‍ഞ്ജുവല്ല, ലോകകപ്പ് കളിക്കുക റിഷഭ്! ഇന്ത്യന്‍ ടീം പ്രഖ്യാപനം മേയില്‍

ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്. പരിക്കു ഭേദമായി ഐപിഎല്ലിലൂടെ മടങ്ങിയെത്തിയിരിക്കുന്ന റിഷഭ് പന്ത് ലോകകപ്പ് ടീമില്‍ ഇടം പിടിക്കുമെന്നാണ് വിവരം. ക്രിക്ക്ബസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് . ഇതോടെ മലയാളി താരം സഞ്ജു സാംസണിന്റെ പ്രതീക്ഷകള്‍ക്കു മങ്ങലേല്‍ക്കുകയുും ചെയ്തിരിക്കുകയാണ്. ഐപിഎല്ലില്‍ റിഷഭിനേക്കാള്‍ മികച്ച പ്രകടനം നടത്തിയിട്ടും സഞ്ജുവിനേക്കാള്‍ സെലക്ടര്‍മാര്‍ക്കു താല്‍പ്പര്യം റിഷഭിനോടാണ്. മേയ് ആദ്യവാരമാണ് ലോകകപ്പ് സ്‌ക്വാഡിനെ ഇന്ത്യ പ്രഖ്യാപിക്കുക.

മുന്‍ നായകനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിയെ ലോകകപ്പില്‍ നിന്നും തഴഞ്ഞേക്കുമെന്നു നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഐപിഎല്ലില്‍ റണ്‍വേട്ട നടത്തി ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിന്റെ അവകാശിയായ കോലിക്ക് ലോകകപ്പ് സ്‌ക്വാഡില്‍ ഏറെക്കുറെ സ്ഥാനമുറപ്പാണെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. നായകന്‍ രോഹിത് ശര്‍മയും യശസ്വി ജയ്‌സ്വാളും ചേര്‍ന്നാണ് ലോകകപ്പില്‍ ഓപ്പണ്‍ ചെയ്യുക. മൂന്നാം നമ്പറില്‍ കോലിയും ബാറ്റ് വീശും.

RISHABH PANT

ശുഭ്മന്‍ ഗില്‍, സ്റ്റാര്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ക്കു ലോകകപ്പ് സംഘത്തില്‍ ഇടം ലഭിക്കുമോയെന്ന കാര്യം സംശയമാണ്. ഇരുവരും ടീമില്‍ വേണമോയെന്ന കാര്യത്തില്‍ അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി സംശയത്തിലാണ്. ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ കൂടിയായ ഗില്‍ ഐപിഎല്ലില്‍ അത്ര മികച്ച പ്രകടനമല്ല നടത്തിക്കൊണ്ടിരിക്കുന്നത്. അഞ്ചു മല്‍സരങ്ങളില്‍ നിന്നും ഒരു ഫിഫ്റ്റിയടക്കം 183 റണ്‍സ് മാത്രമേ താരം സ്‌കോര്‍ ചെയ്തിട്ടുള്ളൂ.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനൊപ്പം ഈ സീസണിലെ സെന്‍സേഷനായി മാറിയ യുവ പേസര്‍ മായങ്ക് യാദവ് ലോകകപ്പ് ടീമിലേക്കു വരാനുള്ള സാധ്യതയുണ്ട്. താരത്തിന്റെ ബൗളിങ് പ്രകടനം അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി സൂക്ഷ്മമായി വിലയിരുത്തുകയാണ്. തുടര്‍ന്നുള്ള ഐപിഎല്‍ മല്‍സരങ്ങളിലും മികച്ച പ്രകടനം തുടര്‍ന്നാല്‍ അദ്ദേഹം ലോകകപ്പ് സ്‌ക്വാഡിലെ സര്‍പ്രൈസ് താരങ്ങളിലൊരാളാവും. 360 ബാറ്ററും ലോക ഒന്നാം നമ്പറുമായ സൂര്യകുമാര്‍ യാദവ്, ഫിനിഷര്‍ റിങ്കു സിങ്, പേസര്‍മാരായ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരെല്ലാം ലോകകപ്പില്‍ സ്ഥാനമുറപ്പിച്ചവരുടെ കൂട്ടത്തിലുണ്ട്.

ലോകകപ്പ് ടീമിലേക്കുള്ള റിഷഭിന്റെ വരവ് വലിയ സര്‍പ്രൈസ് തന്നെയാണ്. കാരണം ഐപിഎല്‍ തുടങ്ങുന്നതിനു മുമ്പ് വരെ അദ്ദേഹം ലോകകപ്പ് പ്ലാനിന്റെ ഭാഗമായിരുന്നില്ല. എന്നാല്‍ പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്ത് റിഷഭ് വിക്കറ്റ് കീപ്പിങ് പുനരാരംഭിക്കുകയും ബാറ്റിങില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തതോടെ സെലക്ടര്‍മാരുടെ ശ്രദ്ധ അദ്ദേഹത്തിലേക്കു ആയിരിക്കുകയാണ്. ഡിസിക്കായി അഞ്ചു മല്‍സരങ്ങളില്‍ നിന്നും 30.6 ശരാശരിയില്‍ 154.54 സ്‌ട്രൈക്ക് റേറ്റോടെ റിഷഭ് 153 റണ്‍സ് നേടിയിട്ടുണ്ട്. രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലള്‍പ്പെടും.

SANJU SAMSON

സീസണിലെ ശേഷിച്ച മല്‍സരങ്ങളില്‍ റിഷഭിന്റെ ഫോമില്‍ അസാധാരണമായ ഇടിവ് സംഭവിച്ചാല്‍ മാത്രമേ ലോകകപ്പ് ടീമില്‍ സ്ഥാനം നഷ്ടമാവാന്‍ സാധ്യതയുള്ളൂ. നിലവിലെ രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടുപോയാല്‍ ലോകകപ്പിലെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ അദ്ദേഹം തന്നെയായിരിക്കും. ബാക്കപ്പ് വിക്കറ്റ് കീപ്പറുടെ കാര്യത്തില്‍ മാത്രമേ ഇനി സംശയമുള്ളൂ. രണ്ടാമനായി സഞ്ജു എത്തുമോയെന്നാണ് അറിയാനുള്ളത്. എന്നാല്‍ ബിസിസിഐയുടെ ഫേവറിറ്റായ കെഎല്‍ രാഹുല്‍ അദ്ദേഹത്തിനു ശക്തമായ വെല്ലുവിളിയുര്‍ത്തുന്നുണ്ട്. രണ്ടിലൊരാള്‍ മാത്രമേ ലോകകപ്പ് ടീമില്‍ ഇടം പിടിക്കുകയുള്ളൂ.

റോയല്‍സിനായി മിന്നുന്ന പ്രകടനമാണ് സഞ്ജു നടത്തിക്കൊണ്ടിരിക്കുന്നത്. ലോകകപ്പില്‍ മല്‍സരരംഗത്തുള്ള ഇന്ത്യയുടെ ആറു വിക്കറ്റ് കീപ്പര്‍മാരെയെടുത്താല്‍ അവരില്‍ തലപ്പത്ത് സഞ്ജുവാണ്. നാലു മല്‍സരങ്ങളില്‍ നിന്നും 59.33 എന്ന മികച്ച ശരാശരിയില്‍ 150.84 സ്‌ട്രൈക്ക് റേറ്റോടെ 178 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തു കഴിഞ്ഞു. രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും. ഇത്രയും മികച്ച പ്രകടനം പുറത്തെടുത്തിട്ടും സഞ്ജുവിനേക്കാള്‍ റിഷഭിനാണ് മുന്‍തൂക്കമെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം.

സഞ്ജുവും റിഷഭും കഴിഞ്ഞാല്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ ഐപിഎല്ലില്‍ കൂടുതല്‍ റണ്‍സെടുത്തത് രാഹുലാണ്. നാലു മല്‍സരങ്ങളില്‍ നിന്നും 31.5 ശരാശരിയില്‍ 128.57 എന്ന മോശം സ്‌ട്രൈക്ക് റേറ്റില്‍ 98 റണ്‍സ് മാത്രമേ അദ്ദേഹം നേടിയിട്ടുള്ളൂ. സ്ലോ ബാറ്റിങിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാം ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ് എന്നിവയില്‍ ഇന്ത്യക്കു വേണ്ടി വിക്കറ്റ് കാത്തത് രാഹുലായിരുന്നു.

Story first published: Tuesday, April 9, 2024, 17:29 [IST]
Other articles published on Apr 9, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+