Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: കോലിയില്ല, മൂന്നാമന്‍ സഞ്ജു! 11ല്‍ റിഷഭും, മഞ്ജരേക്കറുടെ ഇന്ത്യന്‍ ടീം

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഔദോഗികമായി പ്രഖ്യാപിക്കാനിരിക്കെ 15 അംഗ സ്‌ക്വാഡിനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ മധ്യനിര ബാറ്റര്‍ സഞ്ജയ് മഞ്ജരേക്കര്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സിനു വേണ്ടിയാണ് ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡിനെ അദ്ദേഹം തിരഞ്ഞെടുത്തിരിക്കുന്നത്. ചില സര്‍പ്രൈസുകള്‍ മഞ്ജരേക്കറുടെ ടീമിലുണ്ടെന്നു കാണാം. മുന്‍ നായകനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിയും സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും അദ്ദേഹത്തിന്റെ ലോകകപ്പ് സ്‌ക്വാഡില്‍ ഇടംപിടിച്ചില്ല.

വിക്കറ്റ് കീപ്പറുടെ റോളിനായി ത്രികോണ പോരാട്ടം മുറുകവെ ഈ മൂന്നു പേരെയും മഞ്ജരേക്കര്‍ ലോകകപ്പ് സംഘത്തിലുള്‍പ്പെടുത്തിയെന്നതാണ് കൗതുകകരമായ കാര്യം. റിഷഭ് പന്ത്, സഞ്ജു സാംസണ്‍, കെഎല്‍ രാഹുല്‍ എന്നീ മൂന്നു പേര്‍ക്കും ടീമിലേക്കു നറുക്കുവീണു. പക്ഷെ വമ്പനടിക്കാരനായ ഓള്‍റൗണ്ടര്‍ ശിവം ദുബെ, ഫിനിഷര്‍ റിങ്കു സിങ് എന്നിവരെ
മഞ്ജരേക്കര്‍ ടീമില്‍ ഉള്‍പ്പെടുത്തിയില്ല.

SANJU ROHIT

കഴിവുറ്റ ഒരുപാട് കളിക്കാരുള്ളതിനാല്‍ ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ തിരഞ്ഞെടുക്കുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെന്നു മഞ്ജരേക്കര്‍ വ്യക്തമാക്കി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയായി മഞ്ജരേക്കര്‍ തിരഞ്ഞെടുത്തിരിക്കുന്നത് യുവ ഇടംകൈയന്‍ ബാറ്റര്‍ യശസ്വി ജയ്‌സ്വാളിനെയാണ്. മൂന്നാം നമ്പറില്‍ കോലിക്കു പകരം സഞ്ജുവിനെയാണ് ഞാന്‍ തിരഞ്ഞടുക്കുക.

നാലാം നമ്പറില്‍ ബാറ്റ് ചെയ്യുക സൂര്യകുമാര്‍ യാദവായിരിക്കും. അഞ്ചാം നമ്പറില്‍ റിഷഭ് പന്തിനെയാണ് ഒരു ഓപ്ഷനായി ഞാന്‍ ഉള്‍പ്പെടുത്തുക. പ്ലെയിങ് ഇലവന്‍ എന്തു തന്നെയായാലും ആറാം നമ്പറില്‍ കെഎല്‍ രാഹുലിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്നും മഞ്ജരേക്കര്‍ വ്യക്തമാക്കി. അതിനു ശേഷം ഓള്‍റൗണ്ടര്‍മാരുടെയും ബൗളര്‍മാരുടെയും ഊഴമാണ്. രവീന്ദ്ര ജഡേജയെയാണ് ഏഴാം നമ്പറില്‍ ഞാന്‍ എടുത്തിരിക്കുന്നത്. സ്പിന്നറായി യുസ്വേന്ദ്ര ചഹലാണുള്ളത്. കൂടാതെ കുല്‍ദീപ് യാദവിനും ടീമില്‍ ഇടം ലഭിക്കും.

ഫാസ്റ്റ് ബൗളര്‍മാരിലേക്കു നോക്കുകയാണെങ്കില്‍ ആദ്യത്തെ പേര് ജസ്പ്രീത് ബുംറയുടേതായിരിക്കും. കൂടാതെ മുഹമ്മദ് സിറാജ്, ആവേശ് ഖാന്‍ എന്നിവരും ഇന്ത്യന്‍ ടീമില്‍ വേണം. ഇവരെക്കൂടാതെ ഹര്‍ഷിത് റാണ, മായങ്ക് യാദവ് എന്നിവരെയും പരിഗണിക്കാവുന്നതാണ്. നിലവില്‍ ടീമിന്റെ ഭാഗമല്ലാത്തവരാണ് രണ്ടു പേരും.

ഒരു സ്പിന്നറെക്കൂടി ഇന്ത്യക്കു ആവശ്യമാണെങ്കില്‍ ഞാന്‍ തിരഞ്ഞെടുക്കുക ക്രുനാല്‍ പാണ്ഡ്യയെയാണ്. ജഡേജയുടെ ബാക്കപ്പായും ഉപയോഗിക്കാവുന്നയാളാണ് അദ്ദേഹം. ഐപിഎല്ലില്‍ മികച്ച പ്രകടനമാണ് ക്രുനാല്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ടീമിലേക്കു പരിഗണിക്കാവുന്നതാണെന്നും മഞ്ജരേക്കര്‍ വ്യക്തമാക്കി.

RISHABH PANT

ജൂണ്‍ ഒന്നു മുതല്‍ 29 വരെയാണ് ടി20 ലോകകപ്പ് നടക്കാനിരിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസും അമേരിക്കയുമാണ് ടൂര്‍ണമെന്റിനു സംയുക്ത ആതിഥേയരാവുന്നത്. 20 ടീമുകളാണ് ടൂര്‍ണമെന്റില്‍ അണിനിരക്കുക. അഞ്ചു ടീമുകളെ നാലു ഗ്രൂപ്പുകളിലായിട്ടാണ് തിരിച്ചിട്ടുള്ളത്. ഗ്രൂപ്പ് എയിലാണ് ഇന്ത്യയുടെ സ്ഥാനം.

ചിരവൈരികളായ പാകിസ്താനാണ് ഈ ഗ്രൂപ്പില്‍ ഇന്ത്യയുടെ ഏറ്റവും വലിയ എതിരാളികള്‍. അയര്‍ലാന്‍ഡ്, കാനഡ, അമേരിക്ക എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. ജൂണ്‍ അഞ്ചിനു അയര്‍ലാന്‍ഡുമായിട്ടാണ് ഇന്ത്യയുടെ ആദ്യ അങ്കം. ലോകം കാത്തിരിക്കുന്ന ഇന്ത്യ-പാക് എല്‍ ക്ലാസിക്കോ ജൂണ്‍ ഒമ്പതിനാണ്.

മഞ്ജരേക്കര്‍ തിരഞ്ഞെടുത്ത ഇന്ത്യന്‍ ലോകകപ്പ് ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, കെഎല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ആവേശ് ഖാന്‍, ഹര്‍ഷിത് റാണ, മായങ്ക് യാദവ്, ക്രുനാല്‍ പാണ്ഡ്യ.

Story first published: Friday, April 26, 2024, 12:04 [IST]
Other articles published on Apr 26, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+