For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2023: 2023ലെ ലോകകപ്പ് ഫൈനല്‍ താന്‍ കളിച്ചാല്‍ എന്തു സംഭവിച്ചേനെ? റിഷഭ് പറയുന്നു

കരിയര്‍ തന്നെ അവസാനിപ്പിച്ചേക്കാവുന്ന അപകടത്തില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ട് ജീവിതത്തിലേക്കും ക്രിക്കറ്റിലേക്കും അവിശ്വസനീയ തിരിച്ചുവരവ് നടത്തിയ താരമാണ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. ഒരു വര്‍ഷത്തിലേറെ കളിക്കളത്തില്‍ നിന്നും മാറിനിന്ന അദ്ദേഹം കഴിഞ്ഞ ഐപിഎല്ലിലൂടെയാണ് മടങ്ങിയെത്തിയത്. ടി20 ലോകകപ്പില്‍ ഇന്ത്യക്കായി കളിച്ചുകൊണ്ട് അന്താരാഷ്ട്ര ക്രിക്കറ്റിലേക്കും റിഷഭ് ഗംഭീരമായി തിരിച്ചുവന്നു. മികച്ച ഫോമിലാണ് ടി20 ലോകകപ്പില്‍ താരം കാണപ്പെടുന്നത്.

കഴിഞ്ഞ വര്‍ഷം നാട്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പ് റിഷഭിനു പരിക്കു കാരണം നഷ്ടമായിരുന്നു. അദ്ദേഹത്തിന്റെ അഭാവത്തില്‍ കെഎല്‍ രാഹുലാണ് ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായത്. അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്ത അദ്ദേഹം ശ്രദ്ധേയമായ പ്രകടനം നടത്തുകയും ചെയ്തു. ടൂര്‍ണമെന്‍റില്‍ ഒരു മല്‍സരം പോലും തോല്‍ക്കാതെ കുതിച്ച ഇന്ത്യന്‍ ടീം ഫൈനലില്‍ ഓസ്‌ട്രേലിയക്കു മുന്നില്‍ കളി മറക്കുകയായിരുന്നു.

RISHABH PANT

ഈ മല്‍സരത്തില്‍ ഇന്ത്യക്കു വേണ്ടി താന്‍ കളിച്ചിരുന്നെങ്കില്‍ എന്തായിരിക്കും സംഭവിക്കുകയെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് റിഷഭ്. ഇന്ത്യാ ടിവിയുടെ ആപ് കി അദാലത്ത് എന്ന ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞാന്‍ 2023ലെ ഫൈനലില്‍ ഇന്ത്യക്കു വേണ്ടി കളിച്ചിരുന്നെങ്കില്‍ ടീം ഒന്നുകില്‍ 150-200 റണ്‍സിനു ഓള്‍ഔട്ടാവുമായിരുന്നു. അല്ലെങ്കില്‍ 300 പ്ലസ് റണ്‍സും സ്‌കോര്‍ ചെയ്യുമായിരുന്നെന്നുമാണ് റിഷഭ് പറയുന്നത്.

അഹമ്മദാബാദില നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന കലാശക്കളിയില്‍ രാഹുല്‍ ഫിഫ്റ്റിയോടെ ടീമിന്റൈ ടോപ്‌സ്‌കോററായിരുന്നെങ്കിലും സ്ലോ ഇന്നിങ്‌സിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. 107 ബോളുകള്‍ നേരിട്ട രാഹുല്‍ 61.68 സ്‌ട്രൈക്ക് റേറ്റില്‍ 66 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ഒരു സിക്‌സര്‍ പോലും നേടാന്‍ സാധിക്കാതെ പോയ അദ്ദേഹമടിച്ചത് ഒരേയൊരു ഫോര്‍ മാത്രമാണ്.

കഴിഞ്ഞ ഏകദിന ലോകകപ്പിനെക്കുറിച്ചു മാത്രമല്ല ഇത്തവണത്തെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ കിരീടസാധ്യതയെക്കുറിച്ചും റിഷഭ് ഷോയില്‍ സംസാരിച്ചു. ക്രിക്കറ്റെന്ന ഗെയിം ശതമാനത്തിന്റേതാണ്. നിങ്ങള്‍ക്കു കൂടുതല്‍ ശതമാനമുണ്ടെങ്കില്‍ നിങ്ങള്‍ ജയിക്കാനുള്ള സാധ്യതയും കൂടും. ലഭിച്ചിക്കുന്ന അന്തരീക്ഷം നോക്കുമ്പോള്‍ ഇന്ത്യന്‍ ടീം ലോകകപ്പ് നേടാനുള്ള സാധ്യത വളരെ കൂടുതലാണെന്നും റിഷഭ് വ്യക്തമാക്കി.

ഒരു കാര്യത്തില്‍ ഞാന്‍ ഉറപ്പു നല്‍കാം. ഞങ്ങള്‍ ഗ്രൗണ്ടിലിറങ്ങിയാല്‍ 200 ശതമാനവും നല്‍കാന്‍ ശ്രമിക്കും, അക്കാര്യം ഉറപ്പാണ്, ബാക്കിയുള്ളത് നിങ്ങള്‍ നല്ല ക്രിക്കറ്റ് കളിക്കുകയെന്നതാണ്. അതിനു സാധിച്ചാല്‍ വിജയിക്കാനുള്ള സാധ്യതയും കൂടുതലാണെന്നു റിഷഭ് പറഞ്ഞു.

RISHABH PANT

2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ചാംപ്യന്‍മാരായ ശേഷം പിന്നീടൊരിക്കല്‍ പോലും ലോകകപ്പില്‍ മുത്തമിടാന്‍ ഇന്ത്യക്കു ഭാഗ്യമുണ്ടായിട്ടില്ല. ഏറ്റവും അവസാനമായി 2022ലെ ടി20 ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനലില്‍ തകര്‍ന്നടിയുകയായിരുന്നു. സെമിയില്‍ ഇംഗ്ലണ്ടിനോടു പത്തു വിക്കറ്റിനാണ് ഇന്ത്യ നാണംകെട്ടത്.

ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി കഴിഞ്ഞ ഐപിഎല്ലില്‍ നടത്തിയ മിന്നുന്ന പ്രകടനമാണ് റിഷഭിനു ടി20 ലോകകപ്പ് ടീമില്‍ ഇടം നേടിക്കൊടുത്തത്. മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകളടക്കം 450 പ്ലസ് റണ്‍സ് റിഷഭ് നേടിയിരുന്നു. ലോകകപ്പിനായി ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്ന ശേഷവും താരം ഫോം തുടരുകയാണ്.

നേരത്തേ ബംഗ്ലാദേശുമായുള്ള ആദ്യ സന്നാഹത്തില്‍ ഫിഫ്റ്റിയോടെ റിഷഭ് കസറിയിരുന്നു. അയര്‍ലാന്‍ഡുമായുള്ള ആദ്യ കളിയിലും താരം മിന്നിച്ചു. മൂന്നാം നമ്പറില്‍ ഇറങ്ങിയ റിഷഭ് 26 ബോളില്‍ പുറത്താവാതെ 36 റണ്‍സാണ് അടിച്ചെടുത്തത്.

Story first published: Sunday, June 9, 2024, 18:08 [IST]
Other articles published on Jun 9, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+