Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: 18ാമത്തെ അടവ്? റിഷഭ് വൈസ് ക്യാപ്റ്റന്‍സിയിലേക്ക്! സഞ്ജുവിനുള്ള പണി തന്നെ

ജൂണില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. കോച്ച് രാഹുല്‍ ദ്രാവിഡ്, ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവരുമായി ഒരുവട്ട ചര്‍ച്ച കൂടി നടത്തിയ ശേഷം മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിക്കുമെന്നാണ് വിവരം. നേരത്തേ ഞായറാഴ്ച ഡല്‍ഹിയില്‍ വച്ച് ഇവര്‍ തമ്മില്‍ ആദ്യവട്ട ചര്‍ച്ച നടത്തിയിരുന്നു. ടീമിനെക്കുറിച്ച് ഈ ചര്‍ച്ചയില്‍ ഏകദേശ ധാരണയില്‍ എത്തുകയും ചെയ്തതാണ് സൂചനകള്‍.

ചില സര്‍പ്രൈസ് തീരുാനങ്ങള്‍ക്കു സെലക്ടര്‍മാര്‍ തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് നിലവില്‍ വൈറ്റ് ബോള്‍ ടീമുകളുടെ വൈസ് ക്യാപ്റ്റനായ ഹാര്‍ദിക് പാണ്ഡ്യയെ ഈ റോളില്‍ നിന്നും മാറ്റുമെന്നതാണ്. ലോകകപ്പില്‍ ഹാര്‍ദിക്കിനു പകരം വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് വൈസ് ക്യാപ്റ്റനായി നിയമിക്കപ്പെട്ടേക്കും. ഇത്തരമൊരു നീക്കം ബിസിസിഐയുടെ ഭാഗത്തു നിന്നും ആരും പ്രതീക്ഷിച്ചതല്ല. കാരണം വരാനിരിക്കുന്ന ലോകകപ്പുകളിലടക്കം ഇന്ത്യയെ നയിക്കാനിരുന്നയാളാണ് ഹാര്‍ദിക്.

HARDIK - RISHABH

പക്ഷെം ഇപ്പോള്‍ അദ്ദേഹത്തിനു പകരം റിഷഭ് വരുന്നതോടെ കാര്യങ്ങള്‍ അടിമുടി മാറിയിരിക്കുകയാണ്. ഈ ലോകകപ്പില്‍ മാത്രമല്ല അതിനു ശേഷവും റിഷഭ് വൈസ് ക്യാപ്റ്റനായി തന്നെ തുടര്‍ന്നേക്കാനാണ് സാധ്യത. മൂന്നു ഫോര്‍മാറ്റുകളിലും ദേശീയ ടീമിന്റെ ഭാഗമായതിനാല്‍ തന്നെ അദ്ദേഹം എല്ലാ ഫോര്‍മാറ്റുകളിലും ഭാവി നായകസ്ഥാനത്തേക്കു ഫേവറിറ്റാണ്.

ടി20 ലോകകപ്പില്‍ റിഷഭ് വൈസ് ക്യാപ്റ്റനായാല്‍ പണി കിട്ടാന്‍ പോവുന്നത് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനാണ്. കാരണം ലോകകപ്പില്‍ സഞ്ജു ടീമില്‍ ഇടം പിടിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. ക്രിക്ക്ബസ് ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹം ഫസ്റ്റ് ചോയ്‌സ വിക്കറ്റ് കീപ്പറായി വന്നേക്കുമെന്നും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പക്ഷെ റിഷഭ് വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തക്കു വരികയാണെങ്കില്‍ അതു സഞ്ജുവിനുള്ള മുട്ടന്‍ പണി തന്നെയായിരിക്കും. കാരണം റിഷഭ് വൈസ് ക്യാപ്റ്റനായാല്‍ സ്വാഭാവികമായും ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറും അദ്ദേഹമായിരിക്കും. മാത്രമല്ല വൈസ് ക്യാപ്റ്റന്‍സിയുള്ളതിനാല്‍ പ്ലെയിങ് ഇലവനില്‍ നിന്നും റിഷഭിനെ മാറ്റി നിര്‍ത്തുകയുമില്ല. അങ്ങനെ വന്നാല്‍ ലോകകപ്പ് സ്‌ക്വാഡില്‍ ഇടം നേടിയാലും ഒറ്റ മല്‍സരം പോലും കളിക്കാനുള്ള അവസരം സഞ്ജുവിനു ലഭിക്കില്ല.

SANJU SAMSON

സഞ്ജുവിനെ ഒതുക്കാനുള്ള ബിസിസിഐയുടെ 18ാമത്തെ അടവാണോ ഈ വൈസ് ക്യാപ്റ്റന്‍സി നീക്കമെന്നു സംശയിക്കേണ്ടി വരും. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ക്യാപ്റ്റനായ റിഷഭിന്റെ നേതൃമികവില്‍ ബിസിസിഐയ്ക്കു വിശ്വാസമുണ്ടെന്നാണ് വ്യക്തമായിരിക്കുന്നത്. മാത്രമല്ല മുംബൈ ഇന്ത്യന്‍സിന്റെ പുതിയ ക്യാപ്റ്റനെന്ന നിലയില്‍ ഹാര്‍ദിക്കിന്റെ മോശം പ്രകടനവും ബിസിസിഐയെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാവും.

ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് ഇപ്പോള്‍ മുംബൈയുള്ളത്. ഇത്തവണ അവര്‍ പ്ലേഓഫിലെത്താനുള്ള സാധ്യതയും തീരെ കുറവാണ്. ശക്തമായ താരനിരയുണ്ടായിട്ടും മുംബൈയെ ഒരു ടീമെന്ന നിലയില്‍ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടുപോവാന്‍ ഹാര്‍ദിക്കിനു സാധിച്ചിട്ടില്ല. ടീമിനകത്തെ ഈ ഭിന്നിപ്പ് തന്നെയാണ് മുംബൈയെ തളര്‍ത്തിയത്.

മാത്രമല്ല ഓള്‍റൗണ്ടറെന്ന നിലയില്‍ ബാറ്റിങിലോ, ബൗളിങിലോ യാതൊരു ഇംപാക്ടും സൃഷ്ടിക്കാനും അദ്ദേഹത്തിനാവുന്നില്ല. ഇവയെല്ലാമാണ് ടി20 ലോകകപ്പില്‍ ഹാര്‍ദിക്കിനു പകരം റിഷഭിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കു കൊണ്ടുവരാന്‍ ബിസിസിഐയെ പ്രേരിപ്പിക്കുന്നത്. പക്ഷെ ഈ നീക്കം കാരണം ഹാര്‍ദിക്കിനേക്കാള്‍ ദോഷമുണ്ടാവുക സഞ്ജുവിനായിരിക്കുമെന്നു മാത്രം.

Story first published: Tuesday, April 30, 2024, 7:23 [IST]
Other articles published on Apr 30, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+