For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: പരിശീലനം നടത്താതെ റിഷഭ്, പരിക്കാണോ? സഞ്ജുവിന് വിളിയെത്താന്‍ സാധ്യത

കിങ്ട്‌സൗണ്‍: ടി20 ലോകകപ്പിലെ ഇന്ത്യയുടെ സൂപ്പര്‍ എട്ട് പോരാട്ടം നാളെ ആരംഭിക്കുകയാണ്. അഫ്ഗാനിസ്ഥാനാണ് ഇന്ത്യയുടെ ആദ്യ എതിരാളികള്‍. മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ താരങ്ങള്‍ പരിശീലനം നടത്തുകയാണ്. ഇന്നലേയും താരങ്ങള്‍ക്കായി നെറ്റ്‌സ് സെക്ഷനടക്കം സംഘടിപ്പിച്ചിരുന്നു. ഇന്ത്യയുടെ മിക്ക താരങ്ങളും നെറ്റ്‌സില്‍ പരിശീലനം നടത്തി. അഫ്ഗാന്‍ കരുത്തരുടെ നിരയായതിനാല്‍ മികച്ച മുന്നൊരുക്കത്തോടെയാണ് ഇന്ത്യ ഇറങ്ങാനൊരുങ്ങുന്നത്.

ഇന്ത്യയുടെ മിക്ക താരങ്ങളും ഇന്നലെ നടന്ന പരിശീലനത്തില്‍ പങ്കെടുത്തെങ്കിലും റിഷഭ് പരിശീലനത്തിന് എത്തിയില്ല. ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എന്തുകൊണ്ടാണ് പരിശീലനത്തിന് എത്താത്തത് എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്. റിഷഭിന് പരിക്കാണെന്ന അഭ്യൂഹവും പരക്കുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകളൊന്നുമില്ല. രോഹിത് ശര്‍മയും വിരാട് കോലിയുമടക്കം പരിശീലനത്തിനിറങ്ങിയിരുന്നു.

രാഹുല്‍ ദ്രാവിഡിന്റെ നിരീക്ഷണത്തില്‍ നടന്ന പരിശീലന സെക്ഷനില്‍ എന്തുകൊണ്ടാണ് റിഷഭ് പങ്കെടുക്കാതിരുന്നതെന്നാണ് എല്ലാവരും ചോദിക്കുന്നത്. മൂന്നാം നമ്പറില്‍ ഇന്ത്യ വിശ്വസിക്കുന്നത് റിഷഭിനെയാണ്. മികച്ച പ്രകടനം താരം കാഴ്ചവെക്കുന്നുമുണ്ട്. അഫ്ഗാനെതിരേയും റിഷഭിന്റെ പ്രകടനം ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ഈ സമയത്ത് റിഷഭ് പരിശീലനത്തിന് ഇറങ്ങാതിരുന്നത് ഇന്ത്യന്‍ ആരാധകരില്‍ ആശങ്കയുണ്ടാക്കുന്നത്.

സൂപ്പര്‍ എട്ടിന് മുമ്പ് ചില ആശങ്കകളുണ്ടെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ തുറന്ന് പറഞ്ഞിരുന്നു. ഇത് റിഷഭിന്റെ പരിക്കാണോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. റിഷഭിന് കളിക്കാന്‍ സാധിക്കാതെ പോയാല്‍ ഇന്ത്യക്കത് നികത്താനാവാത്ത വിടവായിരിക്കും. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ റിഷഭിന് വിശ്രമം വേണ്ടിവന്നാല്‍ തല്‍സ്ഥാനത്ത് സഞ്ജു സാംസണെത്തിയേക്കും. വിക്കറ്റ് കീപ്പര്‍ ബാക്കപ്പായ സഞ്ജുവിന് ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ അവസരം നല്‍കിയിട്ടില്ല.

rishabh pant

സഞ്ജുവിനെ ഇന്ത്യ കളിപ്പിക്കണമെന്ന ആവശ്യം സജീവമായി ഉയരുന്നുമുണ്ട്. അതുകൊണ്ടുതന്നെ റിഷഭിന് പരിക്കാണെങ്കില്‍ സഞ്ജുവിന് അവസരം ലഭിച്ചേക്കും. റിഷഭിന് പകരം യശ്വസി ജയ്‌സ്വാളിനെ കളിപ്പിച്ചാല്‍ വിക്കറ്റ് കീപ്പറുടെ അഭാവമുണ്ടാവും. അതുകൊണ്ടുതന്നെ റിഷഭിന് കളിക്കാന്‍ സാധിക്കാതെ പോയാല്‍ സഞ്ജു സാംസണിനാവും പകരം അവസരം ലഭിക്കുക. നെറ്റ്‌സില്‍ സഞ്ജു മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സഞ്ജു പരിശീലനം നടത്തുന്ന വീഡിയോ വൈറലായിക്കഴിഞ്ഞു.

മികച്ച ഷോട്ടുകളടക്കം സഞ്ജു കളിക്കുന്നുണ്ട്. സ്പിന്നിനെതിരേ നന്നായി കളിക്കാന്‍ ശേഷിയുള്ള താരമാണ് സഞ്ജു സാംസണ്‍. വെസ്റ്റ് ഇന്‍ഡീസിലെ സാഹചര്യം സഞ്ജുവിന്റെ കളി ശൈലിയോട് ചേരുന്നതാണ്. അതുകൊണ്ടുതന്നെ സഞ്ജുവിനെ ഇന്ത്യ പരിഗണിച്ചാല്‍ താരത്തിന് തിളങ്ങാനായേക്കും. റിഷഭ് കളിച്ചാല്‍ സഞ്ജു ബെഞ്ചില്‍ തുടരും. അമേരിക്കയ്‌ക്കെതിരേ കളിച്ച് ശിവം ദുബെ ഫോമിലേക്കെത്തിയതോടെ താരം സൂപ്പര്‍ എട്ടിലും തുടരുമെന്ന് ഉറപ്പായിരിക്കുകയാണ്.

നെറ്റ്‌സ് പരിശീലനത്തിനിടെ സൂര്യകുമാര്‍ യാദവിന് പരിക്കേറ്റിരുന്നു. എന്നാല്‍ അല്‍പ്പനേരം വിശ്രമിച്ച ശേഷം താരം പരിശീലനം പുനരാരംഭിച്ചുവെന്നാണ് ഇന്‍സൈഡ് സ്‌പോര്‍ട്ടിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. സൂര്യകുമാര്‍ യാദവ് കളിക്കാതെ വന്നാല്‍ ഈ റോളില്‍ സഞ്ജുവിനെ കളിപ്പിക്കാനും സാധ്യതയുണ്ട്. വിരാട് കോലിയെ ഓപ്പണിങ്ങില്‍ നിലനിര്‍ത്തുമെന്നാണ് രോഹിത് ശര്‍മ പറഞ്ഞത്. അങ്ങനെ വരുമ്പോള്‍ സൂര്യ കളിക്കാതിരുന്നാല്‍ സഞ്ജു സാംസണിന് അവസരം ലഭിച്ചേക്കും.

അഫ്ഗാന്‍ ന്യൂസീലന്‍ഡിനെയടക്കം തോല്‍പ്പിച്ചാണ് സൂപ്പര്‍ എട്ടിലേക്കെത്തുന്നത്. കിടിലന്‍ ബൗളിങ് നിരയാണ് അഫ്ഗാനുള്ളത്. ടീമിലെ പ്രധാന സ്പിന്നര്‍മാരെല്ലാം ഫോമിലാണെന്നതാണ് എടുത്തു പറയേണ്ടത്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് കാര്യങ്ങള്‍ കടുപ്പമായിരിക്കും. ഇന്ത്യയുടെ എല്ലാ താരങ്ങളും ഫിറ്റാണെങ്കില്‍ ഒരു മാറ്റത്തോടെയാവും ഇന്ത്യ സൂപ്പര്‍ എട്ടില്‍ ഇറങ്ങുക. മുഹമ്മദ് സിറാജിന് പകരം കുല്‍ദീപ് യാദവിന് അവസരം ലഭിക്കാനാണ് സാധ്യത.

Story first published: Wednesday, June 19, 2024, 8:16 [IST]
Other articles published on Jun 19, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+