Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: സഞ്ജു കളിക്കുക ഒരു കണ്ടീഷനില്‍ മാത്രം! അല്ലെങ്കില്‍ പന്ത്, തുറന്നുപറഞ്ഞ് ഭോഗ്‌ലെ

ടി20 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി വിക്കറ്റ് കീപ്പറായി ആരാവും പ്ലെയിങ് ഇലവനിലേക്കു വരികയെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് പ്രശസ്ത കമന്റേറ്ററും അവതാരകനുമായ ഹര്‍ഷ ഭോഗ്‌ലെ. റിഷഭ് പന്തും മലയാളി താരം സഞ്ജു സാംസണുമാണ് വിക്കറ്റ് കീപ്പര്‍മാരായി ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡിലുള്ളത്. ക്രിക്ക്ബസിന്റെ ഷോയില്‍ സംസാരിക്കവെയാണ് പ്ലെയിങ് ഇലവനിലേക്കു ഈ രണ്ടു പേരില്‍ ആര്‍ക്കാവും നറുക്കുവീഴുകയെന്നു ഭോഗ്‌ലെ അഭിപ്രായപ്പെട്ടത്. ഒരു കണ്ടീഷനില്‍ മാത്രമേ സഞ്ജു പ്ലെയിങ് ഇലവനില്‍ ഉണ്ടാവുകയുള്ളൂവെന്നും അദ്ദേഹം പറയുന്നു.

ഈ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി സഞ്ജു നടത്തിക്കൊണ്ടിരിക്കുന്ന ഉജ്ജ്വല ബാറ്റിങ് പ്രകടനത്തെ ഭോഗ്‌ലെ പ്രശംസിച്ചു. 385 റണ്‍സ് സീസണില്‍ സഞ്ജു ഇതിനകം നേടിക്കഴിഞ്ഞു. ഇത്തവണ 550 റണ്‍സെങ്കിലും നേടാനായില്ലെങ്കില്‍ അദ്ദേഹം വളരെയധികം നിരാശനാവും. 600 റണ്‍സ് വരെ സഞ്ജുവിനു ഈ സീസണില്‍ കുറിക്കാന്‍ കഴിയും. മുന്‍ സീസണിനെ അപേക്ഷിച്ച് കൂടുതല്‍ റിലാക്‌സായിട്ടാണ് അദ്ദേഹം കാണപ്പെടുന്നതെന്നും ഭോഗ്‌ലെ വ്യക്തമാക്കി.

SANJU SAMSON

സഞ്ജു സാംസണ്‍ വളരെയധികം തീവ്രതയുള്ള ക്രിക്കറ്ററായിട്ടാണ് എനിക്കു തോന്നിയിട്ടുള്ളത്. ഫിലോസഫിയെല്ലാം സംസാരിക്കുന്ന ഒരു വ്യക്തിയാണ് അദ്ദേഹം. പക്ഷെ ഇപ്പോള്‍ നോക്കൂ. സഞ്ജു വളരെ അനായാസം ചിരിക്കുന്നതായി നമുക്കു കാണാം. വളരെയധികം റിലാക്‌സായിട്ടാണ് അദ്ദേഹം കാണപ്പെടുന്നതെന്നും ഭോഗ്‌ലെ പറയുന്നു. ലോകകപ്പില്‍ സഞ്ജു പ്ലെയിങ് ഇലവനില്‍ ഉണ്ടാവുമോ, ഇല്ലയോ എന്നത് ഒരു കാര്യത്തെ ആശ്രയിച്ചിരിക്കും. വിക്കറ്റ് കീപ്പറെ എവിടെയാണ് ഇന്ത്യ കളിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത് എന്നതാണ് ഈ കാര്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മൂന്നാം നമ്പറിലാണ് വിക്കറ്റ് കീപ്പറെ കളിപ്പിക്കാന്‍ ഇന്ത്യയുടെ പ്ലാനെങ്കില്‍ സഞ്ജു സാംസണ്‍ ആയിരിക്കും പ്ലെയിങ് ഇലവനിലെത്തുക. എന്നാല്‍ അഞ്ചാം നമ്പറിലാണ് വിക്കറ്റ് കീപ്പറെ ഇറക്കാന്‍ ഇന്ത്യ ആലോചിക്കുന്നതെങ്കില്‍ റിഷഭ് പന്ത് കളിക്കുമെന്നും ഭോഗ്‌ലെ നിരീക്ഷിച്ചു. ലോകകപ്പില്‍ അഞ്ച്- ആറ് പൊസിഷനുകളിലായിരിക്കും കളിക്കേണ്ടി വരികയെന്നു സഞ്ജുവിനോടു ടീം മാനേജ്‌മെന്റ് പറഞ്ഞിട്ടുണ്ടാവുമെന്നും ഭോഗ്‌ലെ കൂട്ടിച്ചേര്‍ത്തു.

അതേസമയം, നിലവിലെ സാഹചര്യം വിലയിരുത്തുമ്പോള്‍ മധ്യനിരയില്‍ ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന വിക്കറ്റ് കീപ്പറെയാണ് ലോകകപ്പില്‍ ഇന്ത്യക്കു ആവശ്യം. കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ ഇക്കാര്യം തുറന്നു പറയുകയും ചെയ്തിരുന്നു.

RISHABH PANT

അഞ്ചാം നമ്പറിലാണ് ഇന്ത്യക്കു വിക്കറ്റ് കീപ്പറെ ആവശ്യമെന്നും ഈ കാരണത്താലാണ് കെഎല്‍ രാഹുലിനെ തഴഞ്ഞ് പകരം റിഷഭിനെയും സഞ്ജുവിനെയും ഉള്‍പ്പെടുത്തിയതെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. ലോകകപ്പില്‍ വിരാട് കോലി മൂന്നാം നമ്പറില്‍ തന്നെ തുടര്‍ന്നാല്‍ റിഷഭായിരിക്കും ഫേവറിറ്റ്. രോഹിത് ശര്‍മയും കോലിയും ചേര്‍ന്ന് ഓപ്പണ്‍ ചെയ്താല്‍ മാത്രമേ മൂന്നാം നമ്പര്‍ സഞ്ജുവിനു ലഭിക്കുകയുള്ളൂ.

അഞ്ചാം നമ്പറിലേക്കു ഏറ്റവും അനുയോജ്യനായ താരം റിഷഭാണെങ്കില്‍ സഞ്ജുവിനു ഏതു പൊസിഷനിലും കളിക്കാന്‍ സാധിക്കുമെന്നാണ് ടീം മാനേജ്‌മെന്റിന്റെ വിലയിരുത്തല്‍. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടി അഞ്ചാം നമ്പറിലാണ് റിഷഭ് ഈ സീസണില്‍ കളിച്ചുകൊണ്ടിരിക്കുന്നത്.

മികച്ച പ്രകടനം കാഴ്ചവയ്ക്കാനും അദ്ദേഹത്തിനായിരുന്നു. റണ്‍വേട്ടക്കാരില്‍ റിഷഭ് ആറാംസ്ഥാനത്തുണ്ട്. 11 മല്‍സരങ്ങളില്‍ നിന്നും 44.22 ശരാശരിയില്‍ 158.56 സ്‌ട്രൈക്ക് റേറ്റില്‍ 398 റണ്‍സെടുത്തിട്ടുണ്ട്. മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ ഇതിലുള്‍പ്പെടും. വിക്കറ്റിനു പിറകിലും തകര്‍പ്പന്‍ ഫോമിലാണ് റിഷഭ്.

Story first published: Friday, May 3, 2024, 18:35 [IST]
Other articles published on May 3, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+