For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: ഒരൊറ്റ ഷോട്ട്, റിഷഭാണ് ബെസ്‌റ്റെന്ന് അന്നു ഉറപ്പിച്ചു! ടീമില്‍ വേണമെന്ന് ബ്രോഡ‍്

ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിലെ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെ തിരഞ്ഞെടുത്തിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്. വെസ്റ്റ്, ഇന്‍ഡീസ്, അമേരിക്ക എന്നീവിടങ്ങളിലായി നടക്കാനിരിക്കുന്ന ടൂര്‍ണമെന്റില്‍ വിക്കറ്റ് കീപ്പറുടെ റോളിലേക്കു പലരും മല്‍സരരംഗത്തുണ്ട്. പക്ഷെ റിഷഭ് പന്തിനെയാണ് ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ താന്‍ ഉള്‍പ്പെടുത്തുകയെന്നാണ് ബ്രോഡ് ചൂണ്ടിക്കാണിക്കുന്നത്.

റിഷഭിനെക്കൂടാതെ കെഎല്‍ രാഹുല്‍, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ദിനേശ് കാര്‍ത്തിക്. ജിതേഷ് ശര്‍മ, ധ്രുവ് ജുറേല്‍ എന്നിവരെല്ലാം ലോകകപ്പ് സ്‌ക്വാഡില്‍ സ്ഥാനം മോഹിക്കുന്നവരാണ്. ഈ ഐപിഎല്ലിലെ പ്രകടനം വിലയിരുത്തുമ്പോള്‍ ഇവരില്‍ ഏറ്റവുമധികം റണ്‍സെടുത്തിരിക്കുന്നത് രാഹുലാണ്. സഞ്ജു, ഡിക്കെ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. റിഷഭിനു നാലാംസ്ഥാനം മാത്രമേയുള്ളൂ.

RISHABH PANT

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം സെലക്ഷന്‍ അപ്പോള്‍ എയറില്‍ നില്‍ക്കുകയാണ്. ഈ ടീമില്‍ ചില താരങ്ങള്‍ ഇപ്പോള്‍ പെന്‍ഡിങിലാണുള്ളത്. റിഷഭ് പന്തിനെക്കുറിച്ച് ഒരുപാട് ചര്‍ച്ചകളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള കളിയില്‍ അദ്ദേഹത്തിന്റെ ഒരു ഷോട്ട് എന്നെ ശരിക്കും ആകര്‍ഷിച്ചു.

ബോളിലേക്കു നോക്കുക പോലും ചെയ്യാതെ ഡീപ്പ് സ്‌ക്വയര്‍ ലെഗിനു മുകളിലൂടെ റിഷഭ് ഫ്ളിക്ക് ഷോട്ടിലൂടെ പായിച്ച ഈ സിക്‌സര്‍ അവിശ്വസനീയം തന്നെ. ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡില്‍ അദ്ദേഹം തീര്‍ച്ചയായും വേണമെന്ന് ഈ ഷോട്ട് പായിച്ച അതേ നിമിഷം തന്നെ എനിക്കു തോന്നുകയും ചെയ്തു. റിഷഭ് ഇപ്പോള്‍ തയ്യാറാണ്. ലോകകപ്പില്‍ കളിക്കാന്‍ അദ്ദേഹം സജ്ജനാണെന്നും ബ്രോഡ് വ്യക്തമാക്കി.

ദീര്‍ഘമായ ഒരു ഇടവേളയ്ക്കു ശേഷം ഐപിഎല്ലിലൂടെ കളിക്കളത്തിലേക്കു മടങ്ങിയെത്തിയതിനാല്‍ റിഷഭിന്റെ ജോലിഭാരം നിയന്ത്രിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. 2022 ഡിസംബറിലാണ് ഒരു കാറപകടത്തില്‍ റിഷഭിനു സാരമായി പരിക്കേറ്റത്. തുടര്‍ന്നു കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍, ഏകദിന ലോകകപ്പ്, ഏഷ്യാ കപ്പ് എന്നിവയെല്ലാം അദ്ദേഹത്തിനു നഷ്ടമാവുകയും ചെയ്തിരുന്നു. പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ വൈകിയതോടെ റിഷഭിന്റെ മടങ്ങിവരവ് വൈകുകയും ചെയ്തു. ഒടുവില്‍ ഐപിഎല്ലിലൂടെ അദ്ദേഹം മല്‍സരരംഗത്തു മടങ്ങിയെത്തുകയുമായിരുന്നു.

RISHABH PANT

റിഷഭിന്റെ കാര്യത്തില്‍ ഇന്ത്യ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഗെയിമില്‍ നിന്നും ദീര്‍ഘകാലം വിട്ടുനില്‍ക്കേണ്ടി വന്നിട്ടുള്ള താരമാണ് അദ്ദേഹം. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമാണ് റിഷഭ്. മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍ കളിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇപ്പോള്‍ തന്നെ ഒരുപാട് ചുമതലകള്‍ റിഷഭിനു മേലുണ്ട്.

ഇനിയുള്ള കുറച്ചു മല്‍സരങ്ങളില്‍ റിഷഭിനെ ഇംപാക്ട് സബായി കാണാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ഇതു അദേഹത്തിന്റെ ജോലിഭാരം അല്‍പ്പം കുറയ്ക്കുകയും ചെയ്യും. റിഷഭൊരു മാച്ച് വിന്നറാണ്. അതുകൊണ്ടു തന്നെ ഞാന്‍ സെലക്ടറായിരുന്നെങ്കില്‍ ലോകകപ്പ് സ്‌ക്വാഡില്‍ വിക്കറ്റ് കീപ്പറായി തീര്‍ച്ചയായും ഉള്‍പ്പെടുത്തുക തന്നെ ചെയ്യുമെന്നും 37 കാരനായ ബ്രോഡ് വിശദമാക്കി.

ബാറ്റിങിനൊപ്പം വിക്കറ്റ് കീപ്പിങിലും മിന്നുന്ന പ്രകടനമാണ് റിഷഭ് നടത്തിക്കൊണ്ടിരിക്കുന്നത്. ഗുജറാത്ത് ടൈറ്റന്‍സുമായുള്ള അവസാന കളിയില്‍ വിക്കറ്റിനു പിന്നില്‍ രണ്ടു കിടിലന്‍ സ്റ്റംപിങുകള്‍ നടത്തിയ അദ്ദേഹം ഒരു പറക്കും ക്യാച്ചുമെടുത്തിരുന്നു. ഇതേ തുടര്‍ന്നു പ്ലെയര്‍ ഓഫ് ദി മാച്ചായും റിഷഭ് തിരഞ്ഞെടുക്കപ്പെട്ടു. ബാറ്റിങിലേക്കു വന്നാല്‍ ഏഴു കളിയില്‍ നിന്നും 156.71 സ്‌ട്രൈക്ക് റേറ്റില്‍ രണ്ടു ഫിഫ്റ്റികളടക്കം 210 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.

Story first published: Saturday, April 20, 2024, 12:27 [IST]
Other articles published on Apr 20, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+