For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: 6, 4; രണ്ടാം സെമിയിലും റിഷഭ് ഫ്‌ളോപ്പ്! വലിയ കളിയില്‍ എന്നെങ്കിലും ക്ലിക്കായോ?

ഗയാന: ഇന്ത്യന്‍ ടീമിനു വേണ്ടി ഏറ്റവും പ്രധാനപ്പെട്ട മല്‍സരങ്ങളില്‍ ബാറ്റിങില്‍ ഫ്‌ളോപ്പാവുന്ന പതിവ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് തെറ്റിച്ചില്ല. ഇംഗ്ലണ്ടുമായുള്ള ടി20 ലോകകപ്പിലെ സെമി ഫൈനലില്‍ വണ്‍ഡൗണായി ബാറ്റ് ചെയ്ത അദ്ദേഹം തീര്‍ത്തും നിരാശപ്പെടുത്തിയിരിക്കുകയാണ്. വെറും ആറു ബോളുകളുടെ ആയുസ് മാത്രമേ റിഷഭിനുണ്ടായുള്ളൂ. നാലു റണ്‍സെടുത്ത് അദ്ദേഹം ക്രീസ് വിടുകയും ചെയ്യുകയായിരുന്നു.

വിരാട് കോലി മൂന്നാം ഓവറില്‍ തന്നെ പുറത്തായ ശേഷമാണ് റിഷഭ് ക്രീസിലെത്തിയത്. ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ അപ്പോള്‍ 19 റണ്‍സ് മാത്രമേയുണ്ടായിരുന്നുള്ളൂ. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം മികച്ചൊരു കൂട്ടുകെട്ട് റിഷഭ് ഉണ്ടാക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും അതു സംഭവിച്ചില്ല. പവര്‍പ്ലേ തീരും മുമ്പ് ആറാം ഓവറില്‍ റിഷഭ് വീണു. സാം കറെനാണ് രണ്ടാമത്തെ ബോളില്‍ റിഷഭിനെ മടക്കിയത്.

RISHABH PANT

മിഡ് വിക്കറ്റിനു മുകളിലൂടെ അദ്ദേഹം ഷോട്ടിനു തുനിഞ്ഞെങ്കിലും പ്രതീക്ഷിച്ചതു പോലെ കണക്ടായില്ല. മിഡ് വിക്കറ്റില്‍ നേരെ ജോണി ബെയര്‍സ്‌റ്റോയുടെ കൈകളിലേക്കാണ് ബോള്‍ വന്നത്. അദ്ദേഹം അതു അനായാസം പിടികൂടുകയും ചെയ്തു. ഇന്ത്യന്‍ ടീമിനു വേണ്ടി ഏറ്റവും നിര്‍ണായകമായ ഒരു മല്‍സരത്തില്‍ ഫ്‌ളോപ്പായി മാറിയ റിഷഭിനെതിരേ വലിയ ആരാധകരോഷമാണ് സോഷ്യല്‍ മീഡിയില്‍ ഉയരുന്നത്.

ടി20 ലോകകപ്പില്‍ തുടര്‍ച്ചയായി രണ്ടാമത്തെ സെമി ഫൈനലിലാണ് റിഷഭ് നിറംമങ്ങിയത്. 2022ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന അവസാന എഡിഷനിലും അദ്ദേഹം ഒറ്റയക്ക സ്‌കോറിനു പുറത്താവുകയായിരുന്നു. അന്നും ഇംഗ്ലണ്ട് തന്നെയായിരുന്നു എതിരാളികള്‍. നാലു ബോളില്‍ വെറും ആറു റണ്‍സ് മാത്രമേ റിഷഭിനു സ്‌കോര്‍ ചെയ്യാന്‍ സാധിച്ചിരുന്നുള്ളൂ. മല്‍സരത്തില്‍ ഇന്ത്യ പത്തു വിക്കറ്റിന്റെ നാണംകെട്ട പരാജയമേറ്റു വാങ്ങുകയും ചെയ്തു.

2023ലെ കഴിഞ്ഞ ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്ട്രലിയക്കെതിരേ താന്‍ കളിച്ചിരുന്നെങ്കില്‍ ഇന്ത്യന്‍ ടോട്ടല്‍ ചിലപ്പോള്‍ 300 റണ്‍സ് കടന്നേനെയെന്നാണ് റിഷഭ് പന്ത് അടുത്തിടെ പറഞ്ഞത്. കളിഞ്ഞ ഐപിഎല്ലില്‍ റിഷഭിനേക്കാല്‍ 100 മടങ്ങെങ്കിലും മിടുക്കനായിരുന്നു സഞ്ജു സാംസണ്‍. പക്ഷെ റിഷഭിനെപ്പോലെ നല്ലൊരു പിആര്‍ ടീം ഇല്ലാത്തതു കാരണം ലോകകപ്പ് ടീമിലുണ്ടായിട്ടും ഒരവസരം പോലും ലഭിക്കാതെ സഞ്ജു പുറത്തിരിക്കുകയാണെന്നും ആരാധകര്‍ വിമര്‍ശിച്ചു.

RISHABH PANT

ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും വലിയ വഞ്ചകനാണ് റിഷഭ് പന്ത്. വലിയ മല്‍സരങ്ങളില്‍ അദ്ദേഹം എല്ലായ്‌പ്പോഴും നിരാശപ്പെടുത്തിയിട്ടേയുള്ളൂ. 2019ലെ ഏകദിന ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേ 74 ബോളില്‍ 30 റണ്‍സാണ് റിഷഭ് നേടിയത്. 20221ലെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ താരം സ്‌കോര്‍ ചെയ്തത് 46 റണ്‍സുമാണ്. കഴിഞ്ഞ ടി20 ലോകകപ്പ് സെമി ഫൈനലില്‍ 6 റണ്ണിനു മടങ്ങിയ റിഷഭ് ഇത്തവണ നേടിയത് നാലു റണ്‍സുമാണെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ കുറിക്കുന്നു.

ഈ ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി മുഴുവന്‍ മല്‍സരങ്ങളിലും കളിക്കേണ്ടിയിരുന്നത് സഞ്ജു സാംസണായിരുന്നു. പക്ഷെ ടി20യില്‍ 66 ട്രയല്‍ മല്‍സരങ്ങളില്‍ കളിച്ചിട്ടും ചതിയന്‍ റിഷഭ് പന്തിനു ഒന്നു പിറകെ ഒന്നായി അവസരങ്ങള്‍ ലഭിച്ചു കൊണ്ടേയിരുന്നു. പക്ഷെ എല്ലാത്തിലും താരം ഫ്‌ളോപ്പ് ഷോ തുടര്‍ന്നു. ഇന്ത്യ ഫൈനലില്‍ കടക്കുകയാണെങ്കില്‍ ടീം മാനേജ്‌മെന്റിലെ ആരെങ്കിലും സാമാന്യ ബുദ്ധി ഉപയോഗിക്കണം. റിഷഭിനെ ഒഴിവാക്കി സഞ്ജുവിനെ കളിപ്പിക്കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.

Story first published: Thursday, June 27, 2024, 23:47 [IST]
Other articles published on Jun 27, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+