For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: 50-60 റണ്ണെടുത്തിരുന്നെങ്കില്‍ സഞ്ജു ഉറപ്പിച്ചേനെ! ഇനി രക്ഷയില്ല | ഗവാസ്‌കര്‍

ടി20 ലോകകപ്പിലെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ സഞ്ജു സാംസണിനേക്കാള്‍ മിടുക്കന്‍ റിഷഭ് പന്താണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസ ബാറ്ററും കമന്റേററുമായ സുനില്‍ ഗവാസ്‌കര്‍. ബംഗ്ലാദേശുമായുള്ള ഏക സന്നാഹ മല്‍സരത്തില്‍ റിഷഭ് ഫിഫ്റ്റിയോടെ കസറുകയും സഞ്ജു ഒരു റണ്‍സുമായി ബാറ്റിങില്‍ ഫ്‌ളോപ്പാവുകയും ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 32 ബോളില്‍ 53 റണ്‍സാണ് റിഷഭ് ഇന്ത്യക്കായി നേടിയത്. കളിയില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോററും അദ്ദേഹമായിരുന്നു.

സ്റ്റാര്‍ സ്‌പോര്‍ട്‌സുമായി സംസാരിക്കവെയാണ് സഞ്ജുവിനേക്കാള്‍ കേമന്‍ റിഷഭാണെന്നു ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടിയത്. വിക്കറ്റ് കീപ്പിങില്‍ രണ്ടു പേരുടെയും കഴിവ് താരതമ്യം ചെയ്യുമ്പോള്‍ സഞ്ജു സാംസണേക്കാള്‍ കേമന്‍ റിഷഭ് പന്ത് തന്നെയാണ്. ബാറ്റിങിനെക്കുറിച്ചല്ല നമ്മള്‍ ഇവിടെ സംസാരിക്കുന്നത്. ബാറ്റിങിനയെും ഇക്കൂട്ടത്തിലേക്കു കൊണ്ടുവരാം. പക്ഷെ അവസാനത്തെ കുറച്ചു മല്‍സരങ്ങളില്‍ വളരെ മികച്ച ബാറ്റിങാണ് റിഷഭ് കാഴ്ചവച്ചിട്ടുള്ളതെന്നും ഗവാസ്‌കര്‍ വിലയിരുത്തി.

RISHABH PANT

അവസാനം കളിച്ച രണ്ട്- മൂന്ന് മല്‍സരങ്ങളില്‍ സഞ്ജു സാംസണിനു വേണ്ടത്ര റണ്‍സും സ്‌കോര്‍ ചെയ്യാനായിട്ടില്ല. അതുകൊണ്ടു തന്നെ ബംഗ്ലാദശുമായുള്ള സന്നാഹ മല്‍സരം അവനു നല്ലൊരു അവസരം കൂടിയായിരുന്നു. ഈ മല്‍സരത്തില്‍ സഞ്ജു 50-60 റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നെങ്കില്‍ ഒരു ചോദ്യവുമില്ലായിരുന്നു. ടീമില്‍ സ്ഥാനം ഏറെക്കുറെ ഉറപ്പായിരുന്നു. പക്ഷെ ഇപ്പോള്‍ വിക്കറ്റ് കീപ്പറായി റിഷഭ് പന്തിലേക്കായിരിക്കും ടീം മാനേജ്‌മെന്റ് നോക്കുന്നതെന്നാണ് തനിക്കു തോന്നുന്നതെന്നും ഗവാസ്‌കര്‍ വിശദമാക്കി.

വളരെ മികച്ച ഐപിഎല്‍ സീസണിനു ശേഷമാണ് ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പര്‍മാരായി റിഷഭിനും സഞ്ജുവിനും നറുക്കുവീണത്. ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകനായ റിഷഭിനേക്കാള്‍ ഉജ്ജ്വലമായാണ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു ടൂര്‍ണമെന്റില്‍ ബാറ്റ് ചെയ്തത്. കൂടുതല്‍ റണ്‍സും ഫിഫ്റ്റികളുമെല്ലാം നേടിയത് അദ്ദേഹമായിരുന്നു. പക്ഷെ സന്നാഹത്തിലെ ഫ്‌ളോപ്പ് ഷോയോടെ സഞ്ജുവിനെ ഓവര്‍ടേക്ക് ചെയ്ത് റിഷഭ് പ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പിച്ചിരിക്കുകയാണ്.

SANJU SAMSON

ഐപിഎല്ലിലെ റണ്‍വേട്ടക്കാരില്‍ അഞ്ചാംസ്ഥാനത്തു ഫിനിഷ് ചെയ്യാന്‍ സഞ്ജുവിനായിരുന്നു. 15 ഇന്നിങ്‌സുകളില്‍ നിന്നും 48.27 ശരാശരിയില്‍ 153.46 സ്‌ട്രൈക്ക് റേറ്റില്‍ 531 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. അഞ്ചു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും. ഐപിഎല്‍ ചരിത്രത്തില്‍ ഒരു സീസണില്‍ സഞ്ജു 500 റണ്‍സ് തികച്ചതും അഞ്ചു ഫിഫ്റ്റികള്‍ കുറിച്ചതും ഇതാദ്യമായിരുന്നു. എന്നാല്‍ ഐപിഎല്ലില്‍ അവസാനം കളിച്ച നാലു മല്‍സരങ്ങളിലും സഞ്ജു ബാറ്റിങില്‍ നിരാശപ്പെടുത്തിയിരുന്നു. 15, 18, 17, 10 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍.

മറുഭാഗത്തു റിഷഭാവട്ടെ ഐപിഎല്ലില്‍ ഡിസിക്കു വേണ്ടി നേടിയത് 446 റണ്‍സാണ്. 13 ഇന്നിങ്‌സുകളിലാണ് താരം ബാറ്റ് ചെയ്തത്. സഞ്ജുവുമായി താരതമ്യം ചെയ്യുമ്പോള്‍ വെറും മൂന്നു ഫിഫ്റ്റികള്‍ മാത്രമേ റിഷഭ് നേടിയിട്ടുമുള്ളൂ. പക്ഷെ സന്നാഹമെന്ന അഗ്നിപരീക്ഷയെത്തിയപ്പോള്‍ സഞ്ജുവിനെ നിഷ്പ്രഭനാക്കി ഇന്ത്യന്‍ ഇലവനില്‍ സ്ഥാനമുറപ്പിച്ചിരിക്കുകയാണ് അദ്ദേഹം.

32 ബോളില്‍ നാലു വീതം ഫോറും സിക്‌സറുമടക്കാണ് ബംഗ്ലാദേശിനെതിരേ റിഷഭ് 53 റണ്‍സെടുത്തത്. ഫിഫ്റ്റിക്കു ശേഷം അദ്ദേഹം റിട്ടയേര്‍ഡ് ഔട്ടായി ക്രീസ് വിടുകയും ചെയ്യുകയായിരുന്നു. അയര്‍ലാന്‍ഡുമായി ബുധനാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യയുടെ ആദ്യ പോരാട്ടത്തില്‍ റിഷഭിനു പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചേക്കുമെന്നാണ് വിവരം.

Story first published: Sunday, June 2, 2024, 13:29 [IST]
Other articles published on Jun 2, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+