Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: 8 കളിയില്‍ 171, ഫിഫ്റ്റി 0, ഡെക്ക് 1! റിഷഭ് ദുരന്തം, സഞ്ജുവിന്റെ വിലയറിഞ്ഞു

ബാര്‍ബഡോസ്: സൗത്താഫ്രിക്കയ്‌ക്കെതിരായ ടി20 ലോകകപ്പ് ഫൈനലില്‍ വന്‍ ദുരന്തമായി മാറിയിരിക്കുകയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. നേരത്തേ നടന്ന ഇംഗ്ലണ്ടുമായുള്ള സെമിയിലും ഫ്‌ളോപ്പായ അദ്ദേഹം ഫൈനലിലെങ്കിലും ടീമിനായി ഒരു മാച്ച് വിന്നിങ് ഇന്നിങ്‌സ് കളിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. പക്ഷെ വെറും രണ്ടു ബോളുകള്‍ മാത്രം നേരിട്ട റിഷഭ് പൂജ്യത്തിനു ക്രീസ് വിടുകയായിരുന്നു. നായകന്‍ രോഹിത് ശര്‍മ പുറത്തായ രണ്ടാമത്തെ ഓവറില്‍ തന്നെയാണ് അദ്ദേഹം വിക്കറ്റ് വലിച്ചെറിഞ്ഞത്.

സ്‌ഫോടനാത്മക തുടക്കമാണ് രോഹിത്- വിരാട് കോലി ജോടി ഇന്ത്യക്കു നല്‍കിയത്. മാര്‍ക്കോ യാന്‍സന്‍ എറിഞ്ഞ ആദ്യത്തെ ഓവറില്‍ രണ്ടു ഫോറുകളടക്കം 15 റണ്‍സ് ഇന്ത്യ അടിച്ചെടുത്തിരുന്നു. ഇതേ തുടര്‍ന്നു രണ്ടാം ഓവറില്‍ തന്നെ ഇടംകൈയന്‍ സ്പിന്നര്‍ കേശവ് മഹാരാജിനെ സൗത്താഫ്രിക്കന്‍ നായകന്‍ എയ്ഡന്‍ മാര്‍ക്രം കൊണ്ടുവരികയായിരുന്നു. ആദ്യത്തെ രണ്ടു ബോളിലും ഫോറടിച്ചാണ് കേശവിനെ രോഹിത് വരവേറ്റത്.

RISHABH PANT

മൂന്നാമത്തെ ബോളില്‍ റണ്ണില്ല. നാലാമത്തെ ബോളില്‍ ഓഫ്സ്റ്റംപ് ഏരിയയില്‍ വന്ന ബോളിനെതിരേ രോഹിത് സ്വീപ്പ് ഷോട്ട് കളിക്കുകയായിരുന്നു. പക്ഷെ ഇതു ബാക്ക്‌വേര്‍ഡ് സ്‌ക്വയര്‍ ലെഗില്‍ നേരെ ഹെന്‍ട്രിച്ച് ക്ലാസെന്റെ കൈകളിലേക്കാണ് വന്നത്. അഞ്ചു ബോളില്‍ രണ്ടു ഫോറുകളടക്കം ഒമ്പതു റണ്‍സാണ് രോഹിത്തിനു നേടാനായത്. തുടര്‍ന്നാണ് റിഷഭിന്റെ വരവ്. ഓഫ്സ്റ്റംപിനു പുറത്ത് ഗുഡ് ലെങ്ത്ത് ബോളാണ് മഹാരാജ് എറിഞ്ഞത്. റിഷഭ് ഇതു ബാക്ക് വേര്‍ഡ് പോയിന്റിലേക്കു കളിച്ചെങ്കിലും റണ്ണൊന്നും ലഭിച്ചില്ല.

വീണ്ടും ഓഫ്സ്റ്റംപിന് പുറത്തു തന്നെ കേശവ് ബൗള്‍ ചെയ്തപ്പോള്‍ റിഷഭ് സ്വീപ്പ് ഷോട്ടിനു തുനിയുകയായിരുന്നു. പക്ഷെ ബോള്‍ അദ്ദേഹം പ്രതീക്ഷിച്ചതു പോലെ കണക്ടായില്ല. ബാറ്റിന്റെ മുനമ്പില്‍ തട്ടിയ ബോള്‍ നേരെ മുകളിലേക്കുയരുകയായിരുന്നു. വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡികോക്ക് അതു അനായാസം പിടികൂടുകയും ചെയ്തു. റീപ്ലേയ്‌ക്കൊടുവില്‍ തേര്‍ഡ് അംപയര്‍ ഔട്ടും വിധിച്ചതോടെ റിഷഭിനു നിരാശനായി ക്രീസ് വിടേണ്ടി വരികയായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ റിഷഭിനെതിരേ രൂക്ഷവിമര്‍ശനങ്ങളാണ് ആരാധകരില്‍ നിന്നുമുയരുന്നത്. മലയാളി താരം സഞ്ജു സാംസണിനു ടൂര്‍ണമെന്റില്‍ ഒരവസരം പോലും നല്‍കാതെയാണ് റിഷഭിനെ ഇന്ത്യ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറാക്കിയത്. കൂടാതെ മുഴുവന്‍ മല്‍സരങ്ങളിലും അദ്ദേഹത്തിനു മൂന്നാം നമ്പറിലേക്കു പ്രൊമോഷന്‍ നല്‍കുകയും ചെയ്തു. പക്ഷെ എട്ടിന്നിങ്‌സുകളില്‍ നിന്നും വെറും 171 റണ്‍സ് മാത്രമാണ് റിഷഭിനു ടൂര്‍ണമെന്റില്‍ നേടാനായത്. 24.42 എന്ന മോശം ശരാശരിയോടെയാണിത്. ഒരു ഫിഫ്റ്റി പോലും അദ്ദേഹത്തിനു നേടാനുമായിട്ടില്ല. ഉയര്‍ന്ന സ്‌കോര്‍ 42 റണ്‍സാണ്.

RISHABH PANT

റിഷഭ് പന്ത് ശരിക്കും ദുരന്തം തന്നെയാണ്. ശക്തമായ പിആര്‍ ടീമുള്ളതും ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ സോപ്പിടുന്നതും കാരണമാണ് അദ്ദേഹം ഇന്ത്യന്‍ ടീമില്‍ പിടിച്ചുനില്‍ക്കുന്നത്. സഞ്ജു സാംസണ്‍ തീര്‍ച്ചയായും ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ സ്ഥാനം അര്‍ഹിച്ചിരുന്നു. പ്രതിഭയുടെ കാര്യത്തില്‍ റിഷഭിനേക്കാള്‍ മുകളില്‍ തന്നെയാണ് അദ്ദേഹത്തിന്റെ സ്ഥാനമെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

സഞ്ജു സാംസണിന്റെ ശാപം തന്നെയാണിത്. കഴിഞ്ഞ ഐപിഎല്ലില്‍ റിഷഭ് പന്തിനേക്കാള്‍ കൂടുതല്‍ റണ്‍സ് അടിച്ചെടുത്ത താരമാണ് അദ്ദേഹം. എന്നിട്ടും ലോകകപ്പില്‍ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ റിഷഭിനു അവസരം ലഭിച്ചത് എങ്ങനെയാണെന്നു മനസ്സിലാവുന്നില്ല.

സന്നാഹ മല്‍സരത്തിലെ ഒരേയൊരു ഫിഫ്റ്റി കൊണ്ടു മാത്രം ലോകകപ്പില്‍ തുടര്‍ച്ചയായി എട്ടു മല്‍സരങ്ങളിലും റിഷഭ് കളിച്ചിരിക്കുകയാണ്. പക്ഷെ ഇവയില്‍ ഒരു ഫിഫ്റ്റി പോലും അദ്ദേഹം നേടിയിട്ടില്ലെന്നതാണ് എടുത്തു പറയേണ്ടതെന്നും ആരാധകര്‍ കുറിക്കുന്നു.

Story first published: Saturday, June 29, 2024, 20:56 [IST]
Other articles published on Jun 29, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+