For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: സഞ്ജുവിനേക്കാള്‍ ബെസ്റ്റ് റിഷഭ്! ഇന്ത്യന്‍ 11ല്‍ വേണം, കാരണം പറഞ്ഞ് യുവി

ജൂണില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ബെസ്റ്റ് പ്ലെയിങ് ഇലവന്‍ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്. വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു സഞ്ജു സാംസണിനു പകരം റിഷഭ് പന്തിനെയാണ് അദ്ദേഹം തിരഞ്ഞെടുത്തത് എന്നതാണ് എടുത്തു പറയേണ്ട കാര്യം. ഇതിനുള്ള കാരണം യുവി ചൂണ്ടിക്കാണിക്കുകയും ചെയ്തു. അടുത്ത മാസം രണ്ടു മുതല്‍ വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക എന്നീവിടങ്ങളിലായിട്ടാണ് ടി20 ലോകകപ്പ് നടക്കാനിരിക്കുന്നത്. ഇന്ത്യയുടെ ആദ്യ പോരാട്ടം ജൂണ്‍ അഞ്ചിനു അയര്‍ലാന്‍ഡുമായിട്ടാണ്.

ഐപിഎല്ലില്‍ റിഷഭിനേക്കാള്‍ മികച്ച പ്രകടനമാണ് സഞ്ജു കാഴ്ചവച്ചത്. ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകന്‍ കൂടിയായ റിഷഭ് 13 ഇന്നിങ്‌സുകളില്‍ നിന്നും 40.54 ശരാശരിയില്‍ 155.40 സ്‌ട്രൈക്ക് റേറ്റില്‍ 446 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ ഇതിലുള്‍പ്പെടും. എന്നാല്‍ സഞ്ജുവാകട്ടെ 13 ഇന്നിങ്‌സുകളില്‍ നിന്നും 56 ശരാശരിയില്‍ 156.22 സ്‌ട്രൈക്ക് റേറ്റില്‍ 504 റണ്‍സെടുത്തു കഴിഞ്ഞു. അഞ്ചു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ അദ്ദേഹം തന്റെ പേരില്‍ കുറിക്കുകയും ചെയ്തു.

rishabh pant

പക്ഷെ ലോകകപ്പില്‍ ഇന്ത്യയുടെ ഇലവനില്‍ റിഷഭ് മതിയെന്നാണ് ഐസിസിയുടെ ഷോയില്‍ സംസാരിക്കവെ യുവി പറഞ്ഞത്. രോഹിത് ശര്‍മയും യശസ്വി ജയ്‌സ്വാളും തീര്‍ച്ചയായും ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യണം. വിരാട് കോലി മൂന്നാം നമ്പറില്‍ തന്നെ തുടരട്ടെ. അതിനു ശേഷം നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവ് ക്രീസിലേക്കു വരും. അതിനു ശേഷം രണ്ടു വലിയ ഓപ്ഷനുകള്‍ ഇന്ത്യക്കുണ്ട്. ഇടംകൈ- വലംകൈ കോമ്പിനേഷന്‍ കാണാനാണ് തന്റെ ആഗ്രഹമെന്നും യുവരാജ് വ്യക്തമാക്കി.

രണ്ടു വ്യത്യസ്ത ബാറ്റിങ് കോമ്പിനേഷനുകള്‍ക്കെതിരേ ബൗള്‍ ചെയ്യുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ഞാന്‍ റിഷഭ് പന്തിനെയാണ് തിരഞ്ഞെടുക്കുക. സഞ്ജു സാംസണ്‍ തീര്‍ച്ചയായും നല്ല ഫോമില്‍ തന്നെയാണ്. പക്ഷെ റിഷഭ് ഇടംകൈയന്‍ ബാറ്ററാണ്. ഇന്ത്യക്കു വേണ്ടി മല്‍സരങ്ങള്‍ ജയിക്കാനുള്ള വലിയ കഴിവ് അവനുണ്ടെന്നും ഞാന്‍ വിശ്വസിക്കുന്നു. നേരത്തേ റിഷഭ് ഇതു ചെയ്തിട്ടുമുള്ളതാണെന്നും യുവരാജ് വിശദീകരിച്ചു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനോടൊപ്പം ഫ്‌ളോപ്പായെങ്കിലും ലോകകപ്പില്‍ ഹാര്‍ദിക് പാണ്ഡ്യ കസറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സെലക്ടര്‍മാര്‍ മികച്ച സ്‌ക്വാഡിനെയാണ് ഈ ലോകകപ്പിനായി തിരഞ്ഞെടുത്തിരിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ പ്രകടനവും ഐപിഎല്ലിലെ ഫോമുമെല്ലാം പരിഗണിച്ചാണ് അവര്‍ ടീമിനെ തിരഞ്ഞെടുത്തത്. ഐപിഎല്ലിലെ ഫോം മാത്രമല്ല അവര്‍ കണക്കിലെടുത്തത്. അങ്ങനെ ആയിരുന്നെങ്കില്‍ ഹാര്‍ദിക് നന്നായി പെര്‍ഫോം ചെയ്തിട്ടില്ല.

SANJU ROHIT

ഇന്ത്യക്കു വേണ്ടി അവന്‍ ഇതുവരെ നടത്തിയിട്ടുള്ള പ്രകടനങ്ങളാണ് അവര്‍ നോക്കിയത്. ഹാര്‍ദിക് ടീമിലുണ്ടെന്നത് പ്രധാനപ്പെട്ട കാര്യമാണ്. അവന്റെ ബൗളിങ് നിര്‍ണായകമാവുമെന്നും ഞാന്‍ കരുതുന്നു. കൂടാതെ ഫിറ്റ്‌നസും ഇന്ത്യയെ സംബന്ധിച്ച് പ്രധാനമാണ്. ഈ ലോകകപ്പില്‍ ടീമിനു വേണ്ടി ഹാര്‍ദിക്ക് എന്തെങ്കിലും സ്‌പെഷ്യലായി ചെയ്യുമെന്നു താന്‍ കരുതുന്നതായും യുവരാജ് പറയുന്നു.

യുസ്വേന്ദ്ര ചഹലിനെ ഇന്ത്യന്‍ സ്‌ക്വാഡില്‍ കാണുമ്പോള്‍ സന്തോഷമുണ്ട്. കാരണം അവന്‍ നന്നായി ബൗള്‍ ചെയ്തു കൊണ്ടിരിക്കുകയാണ്. ലോകകപ്പിന്റെ രണ്ടാംപകുതിയില്‍ വിക്കറ്റ് കൂടുതല്‍ സ്ലോയായി മാറും. അതുകൊണ്ടു തന്നെ ചില സ്പിന്‍ ബൗളിങ് ഓപ്ഷനുകളുള്ളത് ഗുണം ചെയ്യും. ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജുമെല്ലാം നമ്മുടെ ടീമിലുണ്ട്. അര്‍ഷ്ദീപ് സിങിന്റെ പരിചയവും നേട്ടമാവും. വളരെ ശക്തമായ ഒരു ടീമായാണ് ഇതു കാണപ്പെടുന്നത്. പക്ഷെ അതു നമ്മള്‍ തെളിയിക്കേണ്ടതുണ്ടെന്നും യുവി കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, May 22, 2024, 13:02 [IST]
Other articles published on May 22, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+