Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: വിക്കറ്റ് കാക്കുക റിഷഭ് തന്നെ! സഞ്ജു വാട്ടര്‍ ബോയ്? 20 അംഗ സ്‌ക്വാഡ് പുറത്ത്

ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ഇപ്പോള്‍ നടക്കുന്ന ഐപിഎല്‍ തന്നെയാണ് ടീം സെലക്ഷനില്‍ മാനദണ്ഡമാവുകയെങ്കിലും ലോകകപ്പ് സ്‌ക്വാഡില്‍ വലിയ സര്‍പ്രൈസുകളൊന്നും പ്രതീക്ഷിക്കേണ്ടെന്നാണ് വ്യക്തമാവുന്നത്. 15 അംഗ സ്‌ക്വാഡിനെയാണ് ടൂര്‍ണമെന്റിനു വേണ്ടി തിരഞ്ഞെടുക്കാന്‍ ഓരോ ടീമിനും അനുമതിയുള്ളത്. ഇവര്‍ക്കൊപ്പം അഞ്ചു പേരെ സ്റ്റാന്റ്‌ബൈ ആയും ഉള്‍പ്പെടുത്തി 20 അംഗ സംഘത്തെയാണ് ഇന്ത്യ ലോകകപ്പിന് അയക്കുക.

ഇന്ത്യയുടെ സാധ്യതാ സ്‌ക്വാഡിനെ പിടിഐ പുറത്തുവിട്ടിരിക്കുകയാണ്. രോഹിത് ശര്‍മയ്ക്കു കീഴില്‍ ശക്തമായ ടീമിനെയാണ് ടൂര്‍ണമെന്റില്‍ ഇന്ത്യ അണിനിരത്തുക. ജൂണ്‍ രണ്ടു മുതലാണ് അമേരിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നീവിടങ്ങളിലായി ഒരു മാസം ദൈര്‍ഘ്യമുള്ള ടി20 ലോകകപ്പ്. ഗ്രൂപ്പുഘട്ടത്തില്‍ ഇന്ത്യയുടെ മുഴുവന്‍ മല്‍സരങ്ങളും അമേരിക്കയിലാണ്. എന്നാല്‍ ഫൈനലുള്‍പ്പെടെയുള്ള നോക്കൗട്ട് മല്‍സരങ്ങളെല്ലാം വിന്‍ഡീസിലായിരിക്കും. അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി മേയ് ഒന്നിന് ഇന്ത്യന്‍ ലോകകപ്പ് സ്‌ക്വാഡിനെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം.

RISHABH PANT

ലോകകപ്പില്‍ പരീക്ഷണങ്ങളൊന്നും നടത്തില്ല. ഇന്ത്യക്കു വേണ്ടി കളിച്ചിട്ടുള്ളവരും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയിട്ടുള്ളവരും ഐപിഎല്ലില്‍ നന്നായി പെര്‍ഫോം ചെയ്തു കൊണ്ടിരിക്കുന്നവരുമെല്ലാം ലോകകപ്പ് സ്‌ക്വാഡിലുണ്ടാവുമെന്നു ബിസിസിഐയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. മുന്‍ നായകന്‍ വിരാട് കോലിയും ഐപിഎല്ലില്‍ മോശം ഫോമിലുള്ള ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും ലോകകപ്പ് കളിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്നാണ് വ്യക്തമായിരിക്കുന്നത്.

ഇരുവരും ലോകകപ്പ് ടീമില്‍ ഇടം പിടിക്കുമോയെന്ന കാര്യത്തില്‍ നേരത്തേ സംശയങ്ങളുണ്ടായിരുന്നു. എന്നാല്‍ യാതൊരു കാരണവശാലും ഇവരെ കൈവിടാന്‍ പ്ലാനില്ലെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. രോഹിത് നയിക്കുന്ന ടീമില്‍ ടി20യിലെ സ്ഥിരം സാന്നിധ്യങ്ങളായ സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് തുടങ്ങിവരെല്ലാം ഇടം പിടിക്കുകയും ചെയ്യും.

ROHIT - SANJU

വിക്കറ്റ് കീപ്പറുടെ കാര്യത്തില്‍ മാത്രമായിരുന്നു ഇന്ത്യക്കു സംശയമുണ്ടായിരുന്നത്. ഈ റോള്‍ റിഷഭ് പന്ത് ഉറപ്പിച്ചു കഴിഞ്ഞതായാണ് വിവരം. ഐപിഎല്ലില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ കൂടുതല്‍ റണ്ണെടുത്തത് മലയാളി താരം സഞ്ജു സാംസണ്‍ ആണെങ്കിലും പ്രഥമ പരിഗണന റിഷഭിനു തന്നെയാണ്. എന്നാല്‍ സഞ്ജുവിനും പ്രതീക്ഷയ്ക്കു വകയുണ്ട്. 20 അംഗ സ്‌ക്വാഡില്‍ അദ്ദേഹവും ഇടം പിടിക്കും.

പക്ഷെ അതു 15 പേരുള്‍പ്പെട്ട പ്രധാന സ്‌ക്വാഡിലാവുമോ അതോ സ്റ്റാന്റ്‌ബൈ ലിസ്റ്റിലാവുമോയെന്ന കാര്യമുറപ്പില്ല. റിഷഭ്, സഞ്ജു എന്നിവരെക്കൂടാതെ കെഎല്‍ രാഹുലും ഇന്ത്യന്‍ സ്‌ക്വാഡിന്റെ ഭാഗമായിരിക്കും. ഫിനിഷറുടെ റോളില്‍ മിന്നുന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന റിങ്കു സിങിനെയും ലോകകപ്പ് സ്‌ക്വാഡില്‍ തീര്‍ച്ചയായും കാണാം.

കൂടാതെ ഓള്‍റൗണ്ടറുടെ സ്ഥാനത്തേക്കു ഹാര്‍ദിക്കിനു ഭീഷണിയായി മാറിയിരിക്കുന്ന വമ്പനടിക്കാരനായ ശിവം ദുബെയും ലോകപ്പ് ടീമിലുണ്ടാവും. സ്റ്റാര്‍ സപിന്നര്‍ യുസ്വേന്ദ്ര ചഹലിന്റെ തിരിച്ചുവരവായിരിക്കും ഏറ്റവും ശ്രദ്ധേയമായ കാര്യം. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി നടത്തിക്കൊണ്ടിരിക്കുന്ന മിന്നുന്ന പ്രകടനമാണ് കാരണം.

പിടിഐ പുറത്തുവിട്ട ഇന്ത്യയുടെ 20 അംഗ ലോകകപ്പ് സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിങ്കു സിങ്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, രവി ബിഷ്‌നോയ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍.

Story first published: Thursday, April 18, 2024, 6:18 [IST]
Other articles published on Apr 18, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+