Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: സഞ്ജു വെറും 1, റിഷഭ് 53; ഏതു കടുപ്പമുള്ള പിച്ചിലും റിഷഭ് കസറും! ഇതാണ് വ്യത്യാസം

ബംഗ്ലാദേശുമായുള്ള സന്നാഹ മല്‍സരത്തില്‍ ഇന്ത്യക്കു വേണ്ടി തകര്‍പ്പന്‍ ഫിഫ്റ്റി കുറിച്ച റിഷഭ് പന്തിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് മുന്‍ മധ്യനിര ബാറ്റര്‍ സഞ്ജയ് മഞ്ജരേക്കര്‍. മൂന്നാം നമ്പറിലേക്കു പ്രമോട്ട് ചെയ്യപ്പെട്ട റിഷഭ് 32 ബോളില്‍ 53 റണ്‍സുമായി മിന്നിക്കുകയായിരുന്നു. ഫിഫ്റ്റിക്കു പിന്നാലെ താരം റിട്ടയേര്‍ഡ് ഔട്ടുമാവുകയായിരുന്നു. ഇന്ത്യക്കു 60 റണ്‍സിന്റെ ഉജ്ജ്വല ജയം സമ്മാനിച്ചതും റിഷഭിന്റെ അഗ്രസീവ് ഫിഫ്റ്റിയാണ്.

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ ആരാണ് ബെസ്റ്റെന്നു കണ്ടെത്താനുള്ള ടെസ്റ്റ് കൂടിയായിരുന്നു സന്നാഹ മല്‍സരം. അതില്‍ റിഷഭ് ജയിച്ചുകയറിയപ്പോള്‍ സഞ്ജു സാംസണ്‍ ഫ്‌ളോപ്പാവുകയും ചെയ്തു. ഓപ്പണറായി ഇറങ്ങിയ ശേഷം ആറു ബോളുകള്‍ നേരിട്ട അദ്ദേഹം ഒരു റണ്‍സ് മാത്രമെടുത്ത് പുറത്താവുകയായിരുന്നു. ബാറ്റിങ് ദുഷ്‌കരമായ പിച്ചുകളില്‍ താന്‍ എത്ര മാത്രം സ്‌പെഷ്യലാണെന്നു റിഷഭ് സന്നാഹത്തില്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചതായി മഞ്ജരേക്കര്‍ ചൂണ്ടിക്കാട്ടി. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

RISHABH PANT

റിഷഭ് പന്ത് വണ്‍ഡൗണായി ബാറ്റിങിനു ക്രീസിസലെത്തുമ്പോള്‍ പിച്ച് അല്‍പ്പം ബുദ്ധിമുട്ടേറിയതായിരുന്നു. ആറു ബോളുകളില്‍ നിന്നും ഒരു റണ്‍സ് മാത്രമെടുത്ത് സഞ്ജു സാംസണ്‍ പുറത്തായത് നമ്മള്‍ കണ്ടു. അതിനു ശേഷമാണ് റിഷഭെത്തിയത്. വളരെ സ്മാര്‍ട്ടായി സാഹചര്യം വിലയിരുത്തിയ അവന്‍ താന്‍ എന്താണ് ചെയ്യേണ്ടതെന്നു പെട്ടെന്നു തന്നെ വിലയിരുത്തുകയും ചെയ്തു. ഇതാണ് റിഷഭിനെ സ്‌പെഷ്യലാക്കുന്നതെന്നും മഞ്ജരേക്കര്‍ നിരീക്ഷിച്ചു.

ദുഷ്‌കരമായ പിച്ചില്‍ 200നടുത്ത് സ്‌ട്രൈക്ക് റേറ്റില്‍ റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുള്ള ബാറ്ററാണ് റിഷഭ് പന്ത്. ഇതു തന്നെയാണ് അവന്റെ സ്‌പെഷ്യാലിറ്റി. ടി20 ക്രിക്കറ്റില്‍ വളരെ സാധാരണമായ ബാറ്റിങ് റെക്കോര്‍ഡാണ് റിഷഭിന്റേത്. 20നടുത്ത് ശരാശരിയും 120നടുത്തോ, താഴെയോ സ്‌ട്രൈക്ക് റേറ്റും മാത്രമേയുള്ളൂ. പക്ഷെ റിഷഭിനു എന്താണ് ചെയ്യാന്‍ സാധിക്കുകയെന്നു നമ്മള്‍ ഈ മല്‍സരത്തില്‍ കണ്ടുവെന്നും മഞ്ജരേക്കര്‍ വിലയിരുത്തി.

അന്താരാഷ്ട്ര ടി20യില്‍ റിഷഭിന്റെ റെക്കോര്‍ഡ് അത്ര മികച്ചതല്ല. 66 ടി20കളിലാണ് താരം കളിച്ചിട്ടുള്ളത്. ഇവയില്‍ 22.43 ശരാശരിയില്‍ 126.37 സ്ട്രൈക്ക് റേറ്റില്‍ 987 റണ്‍സാണ് സമ്പാദ്യം. വെറും മൂന്നു ഫിഫ്റ്റികള്‍ മാത്രമേ ടി20യില്‍ റിഷഭിന്റെ പേരിലുള്ളൂ. പുറത്താവാതെ നേടിയ 65 റണ്‍സാണ് ഏറ്റവും മികച്ച പ്രകടനം.

SANJU SAMSON

മഞ്ജരേക്കര്‍ മാത്രമല്ല സന്നാഹ മല്‍സരത്തില്‍ റിഷഭിന്റെ ബാറ്റിങ് പ്രകടനത്തെ ഇന്ത്യയുടെ മറ്റൊരു മുന്‍ താരം സഞ്ജയ് ബാംഗറും പ്രശംസിച്ചു. ബംഗ്ലാദശിനെതിരേ റിഷഭ് നേടിയിട്ടുള്ള നാലു ഫോറുകളെയും സിക്‌സറുകളെയും കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നത്. പക്ഷെ ആദ്യത്തെ ആദ്യത്തെ ആറ്- ഏഴു ബോളുകളില്‍ ഒരു റണ്‍സ് മാത്രമേ അവന്‍ നേടിയിട്ടുള്ളൂ.

സ്വയം തനിക്കു അല്‍പ്പം സമയം നല്‍കിയെന്നതാണ് റിഷഭ് ചെയ്ത ഏറ്റവും നല്ല കാര്യം. പ്രത്യേകിച്ചും സ്പിന്നര്‍മാര്‍ക്കെതിരേ അവന്‍ സമയമെടുത്ത് കളിച്ചു. സ്പിന്നര്‍മാര്‍ക്കെതിരേ റിഷഭ് ഒരുപാട് ഷോട്ടുകള്‍ കളിക്കുമെന്ന ധാരണ നമുക്കുണ്ടെന്നും ബാംഗര്‍ വ്യക്തമാക്കി.

പേസ്, സ്പിന്‍ ബൗളിങിനെതിരേ ഒരുപോലെ മികച്ച ബാറ്റിങ് കാഴ്ചവയ്ക്കാന്‍ റിഷിനു സാധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പേസര്‍മാര്‍ക്കെതിരേയാണ് യഥാര്‍ഥത്തില്‍ റിഷഭ് ഏറ്റവും മികച്ച ഷോട്ടുകള്‍ കളിച്ചിട്ടുള്ളത്. സ്പിന്നര്‍മാര്‍ക്കെതിരേ അവന്‍ ഒരുപാട് തവണ പുറത്തായിട്ടുണ്ട്. ഈ കളിയില്‍ പേസര്‍മാര്‍ക്കും സ്പിന്നര്‍മാര്‍ക്കുമെതിരേ ഒരുപോല നന്നായി റിഷഭ് ബാറ്റ് വീശി. ബാറ്റ് ചെയ്ത രീതി നോക്കുമ്പോള്‍ അവന്റെ മനസ്സിലേക്കു ഒരു സ്ഥിരത കൈവന്നിട്ടുണ്ടെന്നും ബാംഗര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, June 2, 2024, 12:43 [IST]
Other articles published on Jun 2, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+