For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: റിഷഭ് അഞ്ചാമന്‍, സഞ്ജു വാട്ടര്‍ബോയ്! ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ ബെസ്റ്റ് 11

മുംബൈ: കാത്തിരിപ്പിന് വിരാമമിട്ട് ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. രോഹിത് ശര്‍മയെ ക്യാപ്റ്റനാക്കി 15 അംഗ ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. വിരാട് കോലി ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ റിഷഭ് പന്തിനൊപ്പം സഞ്ജു സാംസണും വിക്കറ്റ് കീപ്പറായി ടീമിലേക്കെത്തി. കെ എല്‍ രാഹുല്‍, റിങ്കു സിങ്, ശുബ്മാന്‍ ഗില്‍ എന്നിവരാണ് ടീമിലിടം നേടാനാവാതെ പോയ പ്രമുഖര്‍.

വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിലേക്ക് ഏറ്റവും ശക്തമായ ടീമിനെത്തന്നെയാണ് ഇന്ത്യ അയക്കുന്നതെന്ന് പറയാം. ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ നിന്ന് പരിഗണിക്കാന്‍ സാധിക്കുന്ന ബെസ്റ്റ് പ്ലേയിങ് 11ല്‍ ആരൊക്കെ ഉള്‍പ്പെടുമെന്ന് പരിശോധിക്കാം. ഓപ്പണിങ് കൂട്ടുകെട്ടില്‍ രോഹിത് ശര്‍മയും യശ്വസി ജയ്‌സ്വാളും തുടരും. രണ്ട് പേരുമാണ് സമീപകാലത്തായി ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തിട്ടുള്ളത്. ഇടത് വലത് കൂട്ടുകെട്ട് ഓപ്പണിങ്ങില്‍ ലഭിക്കുകയും ചെയ്യും.

രോഹിത് ശര്‍മക്കും ജയ്‌സ്വാളിനും ഇത്തവണത്തെ ഐപിഎല്ലില്‍ സ്ഥിരതയില്ലെന്നതാണ് വസ്തുത. എങ്കിലും ലോകകപ്പില്‍ ഇവര്‍ കസറിയേക്കും. മൂന്നാം നമ്പറില്‍ വിരാട് കോലി കളിക്കും. ടി20 ലോകകപ്പില്‍ ഇന്ത്യ കോലിയെ പരിഗണിക്കുമോയെന്ന ചര്‍ച്ച സജീവമായിരുന്നു. എന്നാല്‍ കോലിയുടെ അനുഭവസമ്പത്തിനെ സെലക്ടര്‍മാര്‍ വിശ്വസിച്ചു. അതുകൊണ്ടുതന്നെ മൂന്നാം നമ്പറില്‍ കോലി തന്നെ ഇന്ത്യക്കായി കളിക്കും. നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനാണ് അവസരം.

അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ അസാധ്യ കഴിവുള്ള സൂര്യയുടെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാണ്. അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലും സ്ലോ പിച്ചാണ്. അതുകൊണ്ടുതന്നെ സൂര്യയുടെ വ്യത്യസ്തമായ ഷോട്ടുകള്‍ നിര്‍ണ്ണായകമാവും. അഞ്ചാം നമ്പറില്‍ ഇന്ത്യ റിഷഭ് പന്തിനെയാവും വിശ്വസിക്കുക. സഞ്ജു സാംസണ്‍ ടീമിലുണ്ടെങ്കിലും ഒന്നാം നമ്പര്‍ കീപ്പറായി പരിഗണിക്കാന്‍ സാധ്യതയില്ല. ഇടം കൈയനായ റിഷഭ് പന്തിനാവും മുന്‍ഗണന.

rohit sharma yashasvi jaiswal

സഞ്ജു റിസര്‍വ് ബെഞ്ചിലേക്ക് ഒതുക്കപ്പെടാനാണ് സാധ്യത. റിഷഭിനെക്കാള്‍ മികച്ച ഫോമില്‍ സഞ്ജു ഐപിഎല്ലില്‍ കളിക്കുന്നുണ്ട്. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെ മികവില്‍ റിഷഭ് സഞ്ജുവിനെക്കാള്‍ ഒരുപടി മുകളിലാണ്. ആറാം നമ്പറില്‍ ശിവം ദുബെക്കാണ് അവസരം. ദുബെയുടെ സമീപകാലത്തെ പ്രകടനങ്ങളെല്ലാം ഗംഭീരമാണ്. മധ്യനിരയില്‍ കളിക്കുന്ന ദുബെ സ്പിന്നര്‍മാരെ നന്നായി നേരിടാന്‍ കെല്‍പ്പുള്ള താരമാണ്.

ഡെത്തോവറുകളില്‍ തന്റെ കായിക ക്ഷമതയെ നന്നായി ഉപയോഗിക്കാന്‍ ദുബെക്ക് സാധിക്കുന്നു. അതുകൊണ്ടുതന്നെ താരത്തിന്റെ പ്രകടനത്തിലും ഇന്ത്യക്ക് പ്രതീക്ഷകളേറെയാണ്. ഏഴാം നമ്പറില്‍ ഹാര്‍ദിക് പാണ്ഡ്യ കളിക്കും. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഐപിഎല്ലില്‍ നിരാശപ്പെടുത്തുന്നു. എന്നാല്‍ ലോകകപ്പില്‍ മികവിനൊത്ത് ഉയരുമെന്ന് പ്രതീക്ഷിക്കാം. എട്ടാം നമ്പറില്‍ രവീന്ദ്ര ജഡേജയ്ക്കാവും അവസരം. സീനിയര്‍ സ്പിന്‍ ഓള്‍റൗണ്ടറായ ജഡേജക്ക് വിദേശ മൈതാനങ്ങളില്‍ മികച്ച റെക്കോഡാണുള്ളത്.

ഒമ്പതാം നമ്പറില്‍ കുല്‍ദീപ് യാദവിനാണ് മുന്‍ഗണന. യുസ്‌വേന്ദ്ര ചഹാല്‍ ടീമിലുണ്ടെങ്കിലും കുല്‍ദീപിന് മുഖ്യ പരിഗണന ലഭിച്ചേക്കും. 10ാം നമ്പറില്‍ ഇന്ത്യ അര്‍ഷ്ദീപ് സിങ്ങിനെ പരിഗണിക്കണം. ഇടം കൈയന്‍ ബൗളര്‍ പ്ലേയിങ് 11ലുണ്ടാകേണ്ടത് വളരെ നിര്‍ണ്ണായകമാണ്. മുഹമ്മദ് സിറാജ് പ്ലേയിങ് 11ന് പുറത്തിരിക്കുന്നതാണ് നല്ലത്. 11ാമനായി സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും കളിക്കണം.

ഇന്ത്യയുടെ ടി20 ലോകകപ്പ് ടീം- രോഹിത് ശര്‍മ (c), യശ്വസി ജയ്‌സ്വാള്‍, ഹാര്‍ദിക് പാണ്ഡ്യ (vc), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (wc), സഞ്ജു സാംസണ്‍ (wc), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹാല്‍, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ

റിസര്‍വ് താരങ്ങള്‍- ശുബ്മാന്‍ ഗില്‍, റിങ്കു സിങ്, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍

Story first published: Tuesday, April 30, 2024, 16:33 [IST]
Other articles published on Apr 30, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+