For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: റിഷഭിനെ ടീമില്‍ 'ലോക്ക്' ചെയ്യൂ, രണ്ടാം വിക്കറ്റ് കീപ്പറാര്? ഗില്ലി പറയും

ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലെ വിക്കറ്റ് കീപ്പര്‍മാര്‍ ആരൊക്കെയാവണം എന്നതിനെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റ്. രണ്ടു വിക്കറ്റ് കീപ്പിങ് ഓപ്ഷനുകളാണ് ടൂര്‍ണമെന്റില്‍ ഇന്ത്യക്കു ആവശ്യമെങ്കലും ആറു താരങ്ങളാണ് ഈ റോളിലേക്കു മല്‍സരിക്കുന്നത്. ഇവരില്‍ നിന്നാണ് ഏറ്റവും മികച്ച രണ്ടു പേരെ ഗില്‍ക്രിസ്റ്റ് തിരഞ്ഞെടുത്തിരിക്കുന്നത്. ക്രിക്ക്ബസിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിക്കില്‍ നിന്നും പൂര്‍ണമായി മോചിതനായി ഐപിഎല്ലിലൂടെ മല്‍സരരംഗത്തേക്കു മടങ്ങിയെത്തിയിരിക്കുന്ന യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് തീര്‍ച്ചയായും ലോകകപ്പില്‍ വേണമെന്നാണ് ഗില്‍ക്രിസ്റ്റ് ചൂണ്ടിക്കാണിക്കുന്നത്. ലോകകപ്പിനുള്ള ടീമിലേക്കു അദ്ദേഹത്തെ ഇനിയും ലോക്ക് ചെയ്തിട്ടില്ലെങ്കില്‍ എത്രയും പെട്ടെന്നു അതു ചെയ്യേണ്ടത് ആവശ്യമാണെന്നും ഗില്ലി ആവശ്യപ്പെട്ടു.

RISHABH PANT

റിഷഭ് തീര്‍ച്ചയായും ഇന്ത്യന്‍ ലോകകപ്പ് സംഘത്തിലുണ്ടാവുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. അദ്ദേഹത്തെക്കൂടാതെ സഞ്ജു സാംസണിനെയും ഞാന്‍ ലോകകപ്പ് ടീമിലെടുക്കും. ഇഷാന്‍ കിഷനും ലോകകപ്പ് ടീമില്‍ കയറിപ്പറ്റാന്‍ നന്നായി പുഷ് ചെയ്യുന്നുണ്ട്. ഇക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. പക്ഷെ റിഷഭിനെ ലോകകപ്പ് ടീമിലേക്കു ലോക്ക് ചെയ്തിട്ടില്ലെങ്കില്‍ ഇന്ത്യ ഉടനെ അതു ചെയ്യണമെന്നും ഗില്‍ക്രിസ്റ്റ് വ്യക്തമാക്കി.

റിഷഭ്, സഞ്ജു, ഇഷാന്‍ എന്നിവരെക്കൂടാതെ പരിചയസമ്പന്നനായ സീനിയര്‍ താരം കെഎല്‍ രാഹുല്‍, യുവതാരങ്ങളായ ജിതേഷ് ശര്‍മ, ധ്രുവ് ജുറേല്‍ എന്നിവരും ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡിലേക്കു അവസരം പ്രതീക്ഷിക്കുന്നവരാണ്. പക്ഷെ ഇവര്‍ക്കൊന്നും ഐപിഎല്ലില്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം ഇനിയും പുറത്തെടുക്കാനായിട്ടില്ല. ഈ കാരണത്താല്‍ തന്നെയാണ് റിഷഭും സഞ്ജവും ഏറെ മുന്നിലേക്കു എത്തിയിരിക്കുന്നത്.

ഈ ആറു വിക്കറ്റ് കീപ്പര്‍മാരില്‍ ഐപിഎല്ലില്‍ കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്തിരിക്കുന്നത് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ കൂടിയായ സഞ്ജുവാണ്. അഞ്ചു ഇന്നിങ്‌സുകളില്‍ നിന്നും 82 ശരാശരിയില്‍ 157.69 സ്‌ട്രൈക്ക് റേറ്റില്‍ 246 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുണ്ട്. മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള സീസണിലെ ആദ്യ മല്‍സരത്തില്‍ പുറത്താവാതെ നേടിയ 82 റണ്‍സാണ് സഞ്ജുവിന്റെ ഉയര്‍ന്ന സ്‌കോര്‍. ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരെയെടുത്താല്‍ അവിടെ നാലാംസ്ഥാനത്തും അദ്ദേഹമുണ്ട്.

SANJU SAMSON

ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകനായ റിഷഭാവട്ടെ ഈ സീണില്‍ ആറു മല്‍സരങ്ങളില്‍ ഇതിനകം കളിച്ചു കഴിഞ്ഞു. ഇവയില്‍ നിന്നും 32.22 ശരാശരിയില്‍ 157.72 സ്‌ട്രൈക്ക് റേറ്റില്‍ 194 റണ്‍സും നേടിയിട്ടുണ്ട്. രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും. കൂടുതല്‍ റണ്ണെടുത്ത മൂന്നാമത്തെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ രാഹുലാണ്. അഞ്ചു മല്‍സരങങളില്‍ നിന്നും 137.50 സ്‌ട്രൈക്ക് റേറ്റില്‍ 165 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

രാഹുലിനു തൊട്ടുപിന്നാലെ മുംബൈ ഇന്ത്യന്‍സ് ഓപ്പണറായ ഇഷാനുമുണ്ട്. വെറും നാലു റണ്‍സ് മാത്രം പിറകിലായിട്ടാണ് അദ്ദേഹം നാലാമതുള്ളത്. അഞ്ചിന്നിങ്‌സുകളില്‍ നിന്നു 182.95 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റില്‍ 161 റണ്‍സ് ഇഷാന്റെ അക്കൗണ്ടിലുണ്ട്. ഒരു ഫിഫ്റ്റിയാണ് താരത്തിനു സ്വന്തം പേരില്‍ കുറിക്കാന്‍ കഴിഞ്ഞത്. പഞ്ചാബ് കിങ്‌സ് താരമായ ജിതേഷിനു അഞ്ചു കളിയില്‍ 77 റണ്‍സും റോയല്‍സിന്റെ ജുറേലിനു മൂന്നിന്നിങ്‌സുകളില്‍ നിന്നും 42ഉം റണ്‍സ് മാത്രമേ സ്‌കോര്‍ ചെയ്യാനായിട്ടുള്ളൂ.

Story first published: Saturday, April 13, 2024, 13:46 [IST]
Other articles published on Apr 13, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+