Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: ലോകകപ്പ് ടീമിലുള്ളവര്‍ക്ക് ഫോട്ടോഷൂട്ട്! റിങ്കുവും കൂട്ടത്തില്‍, പിന്നെ ആരൊക്കെ?

ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിന്റെ പ്രഖ്യാപനമാണ് ക്രിക്കറ്റ് പ്രേമികള്‍ ഇപ്പോള്‍ വളരെയധികം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. പക്ഷെ ഉടനെയൊന്നും അതു സംഭവിക്കാനുള്ള സാധ്യതയില്ല. ഏപ്രില്‍ പകുതിക്കു ശേഷമായിരിക്കും ഇന്ത്യന്‍ സംഘത്തെ സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുക്കുകയെന്നാണ് സൂചനകള്‍. മേയ് ഒന്നിനുള്ളില്‍ മുഴുവന്‍ ടീമുകളും ലോകകപ്പ് സ്‌ക്വാഡിനെ പ്രഖ്യാപിക്കണമെന്നാണ് ഐസിസി നിര്‍ദേശിച്ചിരിക്കുന്നത്.

അതിനിടെ ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡില്‍ ഇടം പിടിക്കാന്‍ ഏറ്റവുമധികം സാധ്യതയുള്ള കളിക്കാരുടെ ഒരു ഫോട്ടോഷൂട്ട് അഞ്ചാം ടെസ്റ്റിന്റെ വേദിയായ ധരംശാല സ്‌റ്റേഡിയത്തില്‍ നടന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ഈ ഫോട്ടോഷൂട്ടില്‍ പങ്കെടുത്ത ഇന്ത്യന്‍ താരങ്ങളുടെ കൂട്ടത്തില്‍ യുവ ഫിനിഷറായ റിങ്കു സിങും ഉള്‍പ്പെട്ടിരുന്നുവെന്നാണ് വ്യക്തമായിരിക്കുന്നത്. ഇതോടെ അദ്ദേഹം ലോകകപ്പില്‍ ടീമിനായി കളിക്കുമെന്നും ഉറപ്പായിരിക്കുകയാണ്.

RINKU SINGH

പക്ഷെ ധരംശാലയിലെ ഈ ഫോഷൂട്ടില്‍ പങ്കെടുത്ത മറ്റു ഇന്ത്യന്‍ താരങ്ങള്‍ ആരാക്കെയാണെന്നാണ് ആരാധകര്‍ക്കു അറിയാനുള്ളത്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവരികയും ചെയ്തിട്ടില്ല. നിലവില്‍ ടെസ്റ്റ് ടീമിന്റെ ഭാഗമായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയടക്കമുള്ളവര്‍ ലോകകപ്പിനു ടിക്കറ്റുറപ്പിച്ചവരാണ്. യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, മുഹമ്മദ് സിറാജ് എന്നിവരെയും ലോകകപ്പ് സ്‌ക്വാഡില്‍ കാണാന്‍ സാധിക്കും.

എന്നാല്‍ വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണിനെ ലോകകപ്പ് സ്‌ക്വാഡില്‍ കാണാന്‍ കഴിയുമോയെന്നാണ് അറിയാനുള്ളത്. സീനിയര്‍ ടീമിനോടൊപ്പം കരിയറില്‍ ഇതുവരെ ഒരു ഐസിസി ടൂര്‍ണമെന്റില്‍ പോലും കളിക്കാന്‍ അദ്ദേഹത്തിനു ഭാഗ്യമുണ്ടായിട്ടില്ല.

ഈ കാത്തിരിപ്പ് ഇത്തവണത്തെ ടി20 ലോകകപ്പിലൂടെ അവസാനിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സഞ്ജുവിനെക്കൂടാതെ ജിതേഷ് ശര്‍മയാണ് വിക്കറ്റ് കീപ്പറുടെ റോളിലേക്കു പരിഗണനയിലുള്ള മറ്റൊരു താരം. ഐപിഎല്ലില്‍ കസറിയാല്‍ ഇഷാന്‍ കിഷന്‍, ധ്രുവ് ജുറേല്‍ എന്നിവര്‍ക്കും പ്രതീക്ഷയ്ക്കു വകയുണ്ട്.

ടെസ്റ്റ് ടീമിന്റെ ഭാഗമല്ലാത്ത ചില താരങ്ങള്‍ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാന്‍ മല്‍സരിക്കുന്നവരാണ്. അവരും ഫോട്ടോഷൂട്ടിനായി ധരംശാലയില്‍ എത്തിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പക്ഷെ ഈ ഫോട്ടോഷൂട്ടില്‍ സഞ്ജുവോ, ജിതേഷോ പങ്കെടുത്തിരുന്നോയെന്ന കാര്യം വ്യക്തമല്ല.

SANJU- JITESH-ISHAN

പക്ഷെ റിങ്കു ഈ ഫോട്ടോഷൂട്ടിന്റെ ഭാഗമായിരുന്നുവെന്നാണ് ഉറപ്പായിരിക്കുന്നത്. കാരണം ധരംശാലയില്‍ വച്ച് ടീമംഗവും ടെസ്റ്റ് ടീം വിക്കറ്റ് കീപ്പറുമായ ധ്രുവ് ജുറേല്‍, ഇംഗ്ലണ്ട് ടീം മുഖ്യ കോച്ച് ബ്രെന്‍ഡന്‍ മക്കെല്ലം എന്നിവര്‍ക്കൊപ്പമുള്ള ഫോട്ടോസ് റിങ്കു സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഇതോടെയാണ് അദ്ദേഹം ലോകകപ്പ് ഫോട്ടോഷൂട്ടിനായി ഇവിടെ എത്തിയിരുന്നുവെന്ന കാര്യം വ്യക്തമായത്.

ടീം ഇന്ത്യയെ സംബന്ധിച്ച് ടി20 ഫോര്‍മാറ്റിലെ സെന്‍സേഷന്‍ തന്നെയാണ് റിങ്കു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ അയര്‍ലാന്‍ഡ് പര്യടനത്തിലെ ടി20 പരമ്പരയിലൂടെ അരങ്ങേറിയ അദ്ദേഹം വളരെ കുറച്ചു മല്‍സരങ്ങള്‍ കൊണ്ടു തന്നെ ടീമിലെ സ്ഥിരം സാന്നിധ്യമായി മാറുകയായിരുന്നു.

മികച്ച പ്രകടനങ്ങളിലൂടെ ഈ ഫോര്‍മാറ്റില്‍ ഇന്ത്യയുടെ വിശ്വസ്തനായ ഫിനിഷറായി റിങ്കു മാറുകയും ചെയ്തിട്ടുണ്ട്. ഇന്ത്യക്കായി വെറും 15 ടി20കളില്‍ മാത്രമേ അദ്ദേഹം കളിച്ചിട്ടുള്ളൂ. ഇവയില്‍ നിന്നും 89 ശരാശരിയില്‍ 356 റണ്‍സും സ്‌കോര്‍ ചെയ്തു. രണ്ടു ഫിഫ്റ്റികളുള്‍പ്പെടെയാണിത്. ഉയര്‍ന്ന സകോര്‍ പുറത്താവാതെ നേടിയ 69 റണ്‍സാണ്.

Story first published: Tuesday, March 5, 2024, 12:21 [IST]
Other articles published on Mar 5, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+