For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: ടീമിനു പുറത്ത്, റിങ്കുവിന്‍റെ പ്രതികരണം എങ്ങനെ? വെളിപ്പെടുത്തി അച്ഛന്‍

ടി20 ലോകകപ്പില്‍ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ തീര്‍ച്ചയായും ഇടം പിടിക്കുമെന്നു പ്രതീക്ഷിക്കപ്പെട്ട താരമായിരുന്നു യുവ ഫിനിഷര്‍ റിങ്കു സിങ്. പക്ഷെ ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിപ്പോള്‍ 15 അംഗ സംഘത്തില്‍പ്പോലും അദ്ദേഹത്തിനു ഇടം ലഭിക്കാതെ പോയത് എല്ലാവരെയും ഞെട്ടിച്ചിരുന്നു. ബാക്കപ്പ് താരങ്ങളുടെ ലിസ്റ്റിലാണ് റിങ്കുവിനെ ഇന്ത്യ ഉള്‍പ്പെടുത്തിയത്. നിലവിലെ 15 അംഗ സ്‌ക്വാഡിലെ ഏതെങ്കിലുമൊരാള്‍ പിന്‍മാറിയെങ്കില്‍ മാത്രമേ അദ്ദേഹത്തിനു പ്രധാന ടീമിലേക്കു ഇനി കയറാന്‍ സാധിക്കുകയുള്ളൂ.

ലോകകപ്പ് സ്‌ക്വാഡില്‍ നിന്നും ഒഴിവാക്കപ്പെട്ടതില്‍ റിങ്കു വളരെയധികം ദുഖിതനാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് അച്ഛന്‍ ഖന്‍ചന്ദ്ര സിങ്. അവന്റെ ഹൃദയം തകര്‍ന്നിരിക്കുകണെന്നും അമ്മയെ വിളിച്ച് ഫോണില്‍ ഇതേക്കുറിച്ച് സംസാരിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.

RINKU SINGH

റിങ്കു ലോകകപ്പ് സ്‌ക്വാഡിലുണ്ടാവുമെന്ന് വലിയ പ്രതീക്ഷയുണ്ടായിരുന്നു. അതുകൊണ്ടു തന്നെയാണ് ഇപ്പോള്‍ അവനു സ്ഥാനം ലഭിക്കാതെ പോയപ്പോള്‍ അല്‍പ്പം നിരാശയുമുള്ളത്. ലോകകപ്പ് ടീമില്‍ അവന്‍ ഉള്‍പ്പെട്ട ശേഷം അതു ആഘോഷിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരുന്നു. ഇതിനായി മധുരപലഹാരങ്ങളും പടക്കവുമെല്ലാം വാങ്ങി വയ്ക്കുകയും ചെയ്തിരുന്നുവെന്നു ഖന്‍ചന്ദ്ര സിങ് പറയുന്നു.

ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഉറപ്പായും റിങ്കു ഉണ്ടാവുമെന്നായിരുന്നു ഞങ്ങള്‍ കരുതിയത്. അവന്‍ ഇപ്പോള്‍ മാനസികമായി തകര്‍ന്നിരിക്കുകയാണ്. അമ്മയെ ഫോണില്‍ വിളിച്ച് റിങ്കു സംസാരിച്ചിരുന്നു. ഇലവനിലോ, ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡിലോ താന്‍ ഉള്‍പ്പെട്ടിട്ടില്ലെന്നായിരുന്നു അവന്‍ പറഞ്ഞത്. എങ്കിലും റിസര്‍വ് താരമായി ടീമിനോടൊപ്പം ലോകകപ്പിനു താന്‍ യാത്ര തിരിക്കുമെന്നും റിങ്കു അറിയിച്ചതായി ഖന്‍ചന്ദ്ര സിങ് കൂട്ടിച്ചേര്‍ത്തു.

ഈ സീസണിലെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി തിളങ്ങാന്‍ സാധിക്കാതെ പോയതാണ് ലോകകപ്പ് സ്‌ക്വാഡില്‍ നിന്നും റിങ്കു ഒഴിവാക്കപ്പെടാനുള്ള പ്രധാന കാരണം. ഒമ്പതു മല്‍സരങ്ങളില്‍ വെറും 123 റണ്‍സ് മാത്രമേ അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുളളൂ. ബാറ്റ് ചെയ്യാന്‍ റിങ്കുവിനു മതിയായ അവസരം ഇത്തവണ ലഭിച്ചിട്ടില്ലെന്നു കാണാം. ഈ കാരണത്താല്‍ തന്നെയാണ് കഴിഞ്ഞ സീസണിലേതു പോലെയൊരു ഇംപാക്ടുണ്ടാക്കാന്‍ അദ്ദേഹത്തിനു സാധിക്കാതെ പോയത്. കഴിഞ്ഞ സീസണില്‍ 450ന് മുകളില്‍ റണ്ണെടുത്ത റിങ്കു കെകെആറിന്റെ ടോപ്‌സ്‌കോററും കൂടിയായിരുന്നു.

റിങ്കുവിനെ ഓവര്‍ടേക്ക് ചെയ്ത് സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശിവം ദുബെയാണ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഈ സീസണിലും തകര്‍പ്പന്‍ പ്രകടനമാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്. 10 മല്‍സരങ്ങളില്‍ നിന്നും 350ന് മുകളില്‍ റണ്‍സ് ദുബെ സ്‌കോര്‍ ചെയ്തു കഴിഞ്ഞു. ഇതാണ് നേരത്തേ ലോകകപ്പ് ടീമിലേക്കു ഫേവറിറ്റായിരുന്ന റിങ്കുവിനെ പിന്തള്ളി സ്‌ക്വാഡില്‍ ഇടം പിടിക്കാന്‍ അദ്ദേഹത്തെ സഹായിച്ചത്.

RINKU SINGH

ഇത്തവണത്തെ ഐപിഎല്ലില്‍ ഇനിയും ബാറ്റിങില്‍ ക്ലിക്കായിട്ടില്ലെങ്കിലും ടി20യില്‍ ഇന്ത്യക്കൊപ്പം വളരെ മികച്ച റെക്കോര്‍ഡാണ് റിങ്കുവിനുള്ളത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലെ അയര്‍ലാന്‍ഡ് പര്യടനത്തിലൂടെ അരങ്ങേറിയ അദ്ദേഹം വളരെ പെട്ടെന്നു ടീമിലെ സ്ഥിരം സാന്നിധ്യമായി മാറി.

ഇന്ത്യ ഏറ്റവും അവസാനമായി ടി20 പരമ്പര കളിച്ചത് ഈ വര്‍ഷം ജനുവരിയില്‍ അഫ്ദാനിസ്താനെതിരേയായിരുന്നു. നാട്ടില്‍ നടന്ന മൂന്നു ടി20കളുടെ ഈ പരമ്പരയിലും റിങ്കു കസറിയിരുന്നു. പക്ഷെ ഐപിഎല്ലില്‍ കെകെആറിനൊപ്പം കസറിയില്ല എന്ന ഒരൊറ്റ കാരണം കൊണ്ട് അദ്ദേഹം ലോകകപ്പ് ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടു.

ഇന്ത്യക്കു വേണ്ടി 15 ടി20കളിലാണ് റിങ്കു കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 89 എന്ന ഗംഭീര ശരാശരിയില്‍ 175ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ 350ന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുള്ള താരമാണ് അദ്ദേഹം. മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിക്കു ശേഷം ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫിനിഷറായി റിങ്കു മാറുമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

Story first published: Thursday, May 2, 2024, 16:16 [IST]
Other articles published on May 2, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+