For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: കോലിയും രോഹിത്തും ഇല്ല, ഇന്ത്യയുടെ ബെസ്റ്റ് 11 ഇതാ- ക്യാപ്റ്റന്‍ ഹാര്‍ദിക്

മുംബൈ: ടി20 ലോകകപ്പിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം ഉണരാന്‍ പോവുകയാണ്. പടയൊരുക്കി തന്ത്രം മെനയുകയാണ് ടീമുകള്‍. വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായാണ് ടി20 ലോകകപ്പ് നടക്കുന്നത്. അതുകൊണ്ടുതന്നെ കപ്പിലേക്കെത്തുക സന്ദര്‍ശക ടീമുകളെ സംബന്ധിച്ച് കടുപ്പമാണ്. ഇന്ത്യയും വലിയ പ്രതീക്ഷയോടെയാണ് ടി20 ലോകകപ്പിനെ കാണുന്നത്. തട്ടകത്തില്‍ ഏകദിന ലോകകപ്പും നഷ്ടപ്പെടുത്തിയ ഇന്ത്യക്ക് ടി20 ലോകകപ്പ് കിരീടം അഭിമാന പ്രശ്‌നമാണ്.

ഇന്ത്യ യുവതാരങ്ങളുമായി ടി20 ലോകകപ്പിനിറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. വിരാട് കോലിയും രോഹിത് ശര്‍മയും ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ഉണ്ടാകില്ലെന്നാണ് വിവരം. രണ്ട് സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ഇന്ത്യക്ക് കാര്യങ്ങള്‍ കടുപ്പമായേക്കും. എന്നാല്‍ ഇരുവരുടേയും കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. കോലിയും രോഹിത്തും കളിക്കാതിരുന്നാല്‍ ടി20 ലോകകപ്പില്‍ ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന ബെസ്റ്റ് പ്ലേയിങ് 11 പരിശോധിക്കാം.

ഇന്ത്യയുടെ ഓപ്പണര്‍മാരായി ശുബ്മാന്‍ ഗില്ലും യശ്വസി ജയ്‌സ്വാളുമാവും ഉണ്ടാവുക. ശുബ്മാന്‍ ഗില്‍ ഇന്ത്യയുടെ സൂപ്പര്‍ താരമാണ്. അടുത്ത ഇതിഹാസ താരമാണ് ഗില്‍. അതുകൊണ്ടുതന്നെ ഗില്ലിനെ ഇന്ത്യ പ്ലേയിങ് 11ല്‍ ഉള്‍പ്പെടുത്തുമെന്നുറപ്പാണ്. രോഹിത്തിന്റെ അഭാവത്തില്‍ ഇന്ത്യ ഇടം കൈയന്‍ ഓപ്പണറായ യശ്വസി ജയ്‌സ്വാളിനെ പരിഗണിച്ചേക്കും. പവര്‍പ്ലേയില്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള ജയ്‌സ്വാള്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്നു.

ഭയമില്ലാത്ത ബാറ്റ്‌സ്മാനാണ് ജയ്‌സ്വാള്‍. അതുകൊണ്ടുതന്നെ ടി20യിലെ ജയ്‌സ്വാളിന്റെ പ്രകടനം ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്നു. മൂന്നാം നമ്പറില്‍ ഇന്ത്യ റുതുരാജ് ഗെയ്ക് വാദിനെ കളിപ്പിച്ചേക്കും. വിരാട് കോലിയുടെ അതേ ശൈലിയാണ് റുതുരാജിന്റേത്. പതിയെ നിലയുറപ്പിച്ച് പിന്നീട് റണ്‍സുയര്‍ത്തുന്ന താരമാണ് റുതുരാജ്. ആംഗര്‍ റോളിലേക്ക് ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന താരമാണ് റുതുരാജ്. ഓസീസ് പരമ്പരയിലൂടെ സെഞ്ച്വറിയടക്കം റുതുരാജ് നേടിയിരുന്നു.

rohit sharma, rahul dravid

നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവ് കളിക്കും. ടീമിന്റെ വൈസ് ക്യാപ്റ്റനും സൂര്യയാവും. ടി20യിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാനാണ് സൂര്യ. കടന്നാക്രമിച്ച് കളിക്കുന്ന സൂര്യ മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കുന്നവനാണ്. സൂര്യയുടെ പ്രകടനം ടി20 ലോകകപ്പില്‍ ഇന്ത്യക്ക് നിര്‍ണ്ണായകമാവുമെന്നുറപ്പ്. അഞ്ചാം നമ്പറില്‍ രണ്ട് താരങ്ങളാണ് അവസരം തേടുന്നത്. വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനാണ് മുഖ്യ പരിഗണന.

ഇടം കൈയന്‍ ബാറ്റ്‌സ്മാനാണ് ഇഷാന്‍. ടോപ് ഓഡര്‍ താരമാണെങ്കിലും മധ്യനിരയിലും മികവ് കാട്ടാന്‍ ഇഷാന് സാധിക്കും. അല്ലെങ്കില്‍ ജിതേഷ് ശര്‍മക്കാവും അവസരം. ഭയമില്ലാതെ റണ്‍സുയര്‍ത്തുന്ന കളിക്കാരനാണ് ജിതേഷ്. എന്നാല്‍ വിദേശ പിച്ചുകളിലെ പരിചയസമ്പത്ത് കുറവാണ് പ്രശ്‌നം. ആറാം നമ്പറില്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യക്കാവും അവസരം. നിലവില്‍ പരിക്കിന്റെ പിടിയിലുള്ള ഹാര്‍ദിക് ടി20 ലോകകപ്പിന് മുമ്പ് തിരിച്ചുവരവ് നടത്തിയേക്കും.

ഏഴാം നമ്പറില്‍ രവീന്ദ്ര ജഡേജക്കാവും അവസരം ലഭിക്കുക. സീനിയര്‍ സ്പിന്‍ ഓള്‍റൗണ്ടറായ ജഡേജയുടെ പ്രകടനവും ഇന്ത്യക്ക് നിര്‍ണ്ണായകമാണ്. ഫിനിഷര്‍ റോളിലടക്കം മിന്നിക്കാന്‍ ജഡേജക്ക് സാധിക്കും. എന്നാല്‍ സമീപകാലത്തെ അദ്ദേഹത്തിന്റെ ബാറ്റിങ് പ്രകടനം അത്ര മികച്ചതല്ല. എട്ടാം നമ്പറില്‍ അക്ഷര്‍ പട്ടേലിനെ കളിപ്പിക്കണം. ബാറ്റുകൊണ്ടും നിര്‍ണ്ണായക സംഭാവന നല്‍കാന്‍ കെല്‍പ്പുള്ള സ്പിന്നറാണ് അക്ഷര്‍. ജഡേജയുടെ നിഴലായി ഒതുക്കപ്പെടേണ്ട താരമല്ല അക്ഷര്‍ പട്ടേല്‍.

ഒമ്പതാം നമ്പറില്‍ ദീപക് ചഹാര്‍ കളിക്കണം. പേസ് ഓള്‍റൗണ്ടറായ ദീപക്കിന്റെ സാന്നിധ്യം ഇന്ത്യയുടെ ബാറ്റിങ് കരുത്തും ഉയര്‍ത്തും. 10ാം നമ്പറില്‍ ജസ്പ്രീത് ബുംറയുണ്ടാവും. സ്റ്റാര്‍ പേസറുടെ ബൗളിങ് ഇന്ത്യയുടെ നട്ടെല്ലാണെന്ന് പറയാം. 11ാമനായി അര്‍ഷ്ദീപ് സിങ് വേണം. ഇടം കൈയന്‍ പേസറെ കളിപ്പിക്കേണ്ടത് ഇന്ത്യക്ക് അത്യാവശ്യമാണ്. ഡെത്തോവറിലടക്കം യോര്‍ക്കറുകളിലൂടെ കളി പിടിക്കാന്‍ അര്‍ഷ്ദീപ് മിടുക്കനാണ്.

Story first published: Friday, December 8, 2023, 20:43 [IST]
Other articles published on Dec 8, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+