For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: സഞ്ജുവും റിഷഭും ഒരുമിച്ച് കളിക്കട്ടെ! കാരണം പറഞ്ഞ് റായുഡു, ഇതാ കിടു 11

അയര്‍ലാന്‍ഡുമായി ബുധനാഴ്ച രാത്രി നടക്കാനിരിക്കുന്ന ടി20 ലോകകപ്പിലെ ആദ്യ പോരാട്ടത്തിനുള്ള ഇന്ത്യന്‍ പ്ലെയിങ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ മധ്യനിര ബാറ്റര്‍ അമ്പാട്ടി റായുഡു. ഇതിനകം പല താരങ്ങളും ഇന്ത്യയുടെ ഏറ്റവും മികച്ച ഇലവനെ നിര്‍ദേശിച്ചു കഴിഞ്ഞു. പക്ഷെ അവരെല്ലാം സഞ്ജു സാംസണിനെ തഴഞ്ഞ് റിഷഭ് പന്തിനെയാണ് പ്ലെയിങ് ഇലവനിലെടുത്തത്.

എന്നാല്‍ റായുഡുവാകട്ടെ ഇവരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനായിരിക്കുകയാണ്. റിഷഭും സഞ്ജുവും ഒരുമിച്ചു കളിക്കട്ടെയെന്നാണ് റായുഡുവിന്റെ അഭിപ്രായം. രണ്ടു പേരും ടീമിലുണ്ടെങ്കില്‍ അതു ഇന്ത്യക്കു മുതല്‍ക്കൂട്ടായി മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ന്യൂയോര്‍ക്കിലെ നസൗ കൗണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിത്തിലാണ് ഇന്ത്യയും ഐറിഷ് ടീമും തമ്മിലുള്ള പോരാട്ടം നടക്കാനിരിക്കുന്നത്.

SANJU SAMSON

യുവ ഇടംകൈയന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ പ്ലെയിങ് ഇലവനില്‍ നിന്നും തഴഞ്ഞ റായുഡു നായകന്‍ രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയായി നിര്‍ദേശിച്ചിട്ടുള്ളത് വിരാട് കോലിയെയാണ്. സാഹചര്യം പരിഗണിക്കുമ്പോള്‍ സഞ്ജുവിനെയും റിഷഭിനെയും ഇന്ത്യ ഒരുമിച്ച് കളിപ്പിക്കണമെന്നാണ് എനിക്കു തോന്നുന്നത്. കാരണം സഞ്ജു മൂന്നാം നമ്പറില്‍ ഉജ്ജ്വലമായാണ് ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്നതെന്നും റായുഡു നിരീക്ഷിച്ചു.

സഞ്ജുവിനു ശേഷം നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനെ ഇന്ത്യക്കു ക്രീസിലേക്കു അയക്കാം. ഓവറുകളുടെ അടിസ്ഥാനത്തില്‍ അപ്പോഴത്തെ സാഹചര്യത്തിനു അനുസരിച്ച് വേണമെങ്കില്‍ സഞ്ജുവിനെ നാലിലേക്കു മാറ്റി സൂര്യയെ മൂന്നാം നമ്പറിലും കളിപ്പിക്കാം. പക്ഷെ രോഹിത് ശര്‍മയും വിരാട് കോലിയും തന്നെ തീര്‍ച്ചയായും ഓപ്പണ്‍ ചെയ്യണം. മൂന്നാം നമ്പറില്‍ സഞ്ജു, നാലാമനായി സൂര്യ, അഞ്ചാമാനായി റിഷഭ് പന്ത്, ആറാമനായി ഹാര്‍ദിക് പാണ്ഡ്യ എന്നിവരെയും കളിപ്പിക്കാമെന്നും റായുഡു വ്യക്തമാക്കി.

ഈ ലോകകപ്പിലെ ഇതുവരെയുള്ള മല്‍സരങ്ങളെടുത്താല്‍ ബാറ്റര്‍മാര്‍ക്കു കാര്യങ്ങള്‍ അത്ര എളുപ്പമല്ലെന്നു കാണാം. ബൗളര്‍മാരെ തുണയ്ക്കുന്ന സ്ലോ പിച്ചുകളാണ് ഇവിടെയുള്ളത്. അതുകൊണ്ടു തന്നെ മൂന്നു സ്ലോ ബൗളര്‍മാരെ പ്ലെയിങ് ഇലവനില്‍ ഇന്ത്യ കളിപ്പിക്കണമെന്നാണ് റായുഡുവിന്റെ അഭിപ്രായം. ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ക്കൊപ്പം കുല്‍ദീപ് യാദവും ടീമില്‍ വേണമെന്നു അദ്ദേഹം പറയുന്നു.

RISHABH PANT

ഹാര്‍ദിക് പാണ്ഡ്യ കഴിഞ്ഞാല്‍ ഏഴാം നമ്പറില്‍ രവീന്ദ്ര ജഡേജയും തൊട്ടുപിന്നാലെ അക്ഷര്‍ പട്ടേലും ബാറ്റ് ചെയ്യണം. ഇതു ബാറ്റിങിലും ബൗളിങിലും ടീമിനു വളരെയധികം ബാലന്‍സ് നല്‍കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. എട്ടാം നമ്പര്‍ വരെ ഇതോടെ ടീമിനു ബാറ്റിങില്‍ ആഴമുണ്ടാവുകയും ചെയ്യും. കുല്‍ദീപ് യാദവിനും അല്‍പ്പം ബാറ്റ് ചെയ്യാന്‍ സാധിക്കും.

പക്ഷെ എട്ടാം നമ്പര്‍ വരെ ബാറ്റിങുണ്ടെങ്കില്‍ അതു കിടിലന്‍ ബാറ്റിങ് ലൈനപ്പ് തന്നെയാണ്. ഇതായിരിക്കും എന്റെ ടീം കോമ്പിനേഷന്‍. രണ്ടു പേരെയാണ് പേസര്‍മാരായി ഞാന്‍ ഉളപ്പെടുത്തുക. ജസ്പ്രീത് ബുംറയും അര്‍ഷ്ദീപ് സിങുമായിരിക്കും ഇവര്‍. മൂന്നാമത്തെ പേസറായി ഹാര്‍ദിക്ക് ടീമിലുണ്ടെന്നും റായുഡു കൂട്ടിച്ചേര്‍ത്തു.

റായുഡുവിന്റെ ഇന്ത്യന്‍ പ്ലെയിങ് 11

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോലി, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്.

Story first published: Tuesday, June 4, 2024, 22:20 [IST]
Other articles published on Jun 4, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+