Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: ജഡ്ഡുവിനെ വാട്ടര്‍ ബോയ് ആക്കൂ! പകരം ടീമില്‍ വേണ്ടത് കുല്‍ദീപ്, കാരണമറിയാം

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ ദയനീയ പ്രകടനം ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനു വലിയ തലേവദനയായി മാറിയിരിക്കുകയാണ്. ഇന്ത്യ ഇതിനകം കളിച്ച രണ്ടു മല്‍സരങ്ങളിലും ബാറ്റിങിലോ, ബൗളിങിലോ അദ്ദേഹത്തിനു യാതൊരു ഇംപാക്ടുമുണ്ടാക്കാന്‍ സാധിച്ചില്ല. വെറും ഫീല്‍ഡിങിന്റെ പേരില്‍ മാത്രം ജഡ്ഡുവിനെ കളിപ്പിക്കണമോയെന്നതാണ് ഉയരുന്ന ചോദ്യം.

ടൂര്‍ണമെന്റില്‍ രണ്ടു മല്‍സരങ്ങളില്‍ ഒന്നിലാണ് ജഡേജയ്ക്കു ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചത്. ഇതിലാവട്ടെ ഗോള്‍ഡന്‍ ഡെക്കായി മടങ്ങുകയും ചെയ്തു. അയര്‍ലാന്‍ഡുമായുള്ള ആദ്യ മല്‍സത്തില്‍ താരം ബാറ്റ് ചെയ്തിരുന്നില്ല. ചിരവൈരികളായ പാകിസ്താനെതിരേ ക്രീസിലെത്തി ആദ്യ ബോളില്‍ തന്നെ വിക്കറ്റ് സമ്മാനിച്ച് അദ്ദേഹം ക്രീസ് വിടുകയും ചെയ്തു. ബൗളിങെടുത്താല്‍ രണ്ടിന്നിങ്‌സുകളിലായി മൂന്നോവറാണ് ജഡ്ഡു ബൗള്‍ ചെയ്തത്. 17 റണ്‍സ് വിട്ടുകൊടുത്ത അദ്ദേഹത്തിനു വിക്കറ്റൊന്നും ലഭിച്ചിട്ടുമില്ല.

RAVINDRA JADEJA

ടി20 ഫോര്‍മാറ്റില്‍ ജഡേജയുടെ സ്‌ട്രൈക്ക് റേറ്റില്‍ വലിയ ഇടിവാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ ഉണ്ടായിരിക്കുന്നത്. ദേശീയ ടീമിനോടൊപ്പം മാത്രമല്ല ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പവും നമ്മള്‍ ഇതു കണ്ടിരുന്നു. പഴയതു പോലെ വലിയ ഷോട്ടുകള്‍ കളിക്കാന്‍ ജഡ്ഡുവിനു ഇപ്പോള്‍ സാധിക്കുന്നില്ല. പകരം കൂടുതലും സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്തു കളിക്കുന്ന ശൈലിയാണ് അദ്ദേഹം ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.

പക്ഷെ ലോവര്‍ ഓര്‍ഡര്‍ ബാറ്ററായതിനാല്‍ തന്നെ ടി20യില്‍ ഇങ്ങനെയൊരാളെയല്ല ടീമിനു ആവശ്യം. ആദ്യ ബോള്‍ മുതല്‍ ആഞ്ഞടിക്കാനും അതിവേഗത്തില്‍ സ്‌കോര്‍ ചെയ്യാനും കളിയുന്നയാളെയാണ് ടീമിനു വേണ്ടത്. ജഡേജയാവട്ടെ ഇപ്പോള്‍ ഒട്ടും തന്നെ ഇതിനു യോജിച്ചയാളല്ല.

സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറുടെ സ്ഥാനത്തിനു വേണ്ടി ജഡ്ഡുവും അക്ഷര്‍ പട്ടേലും തമ്മിലാണ് പ്രധാന മല്‍സരമുള്ളത്. എന്നാല്‍ ടി20യില്‍ ഇപ്പോള്‍ ജഡ്ഡുവിനേക്കാള്‍ ഏറെ മുന്നിലേക്കു അക്ഷര്‍ വന്നു കഴിഞ്ഞു. ബാറ്റിങില്‍ ഏതു പൊസിഷനിലും ഇറങ്ങി റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ സാധിക്കുന്ന അദ്ദേഹത്തിനു വിക്കറ്റുകള്‍ വീഴ്ത്താനുള്ള ശേഷിയുമുണ്ട്.

ജഡേജയെപ്പോലെ ഇടംകൈയന്‍ ബാറ്ററും ബൗളറും കൂടിയാണ് അക്ഷര്‍. സമാനമായ രണ്ടു ഓള്‍റൗണ്ടര്‍മാരെ തീര്‍ച്ചയായും ഇന്ത്യക്കു ആവശ്യമില്ല. അതുകൊണ്ടു തന്നെ ലോകകപ്പിലെ ഇനിയുള്ള മല്‍സരങ്ങളില്‍ ജഡ്ഡുവിനെ ഇന്ത്യക്കു മാറ്റി നിര്‍ത്താവുന്നതാണ്.

KULDEEP YADAV

അക്ഷറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോള്‍ അദ്ദേഹത്തിനുള്ള ഒരേയൊരു പ്ലസ് പോയിന്റ് അനുഭവസമ്പത്ത് മാത്രമാണ്. വലിയ സമ്മര്‍ദ്ദമുള്ള മല്‍സരങ്ങളില്‍ അദ്ദേഹത്തിനു ഇതു ഗുണം ചെയ്‌തേക്കും. നേരത്തേ പല തവണ ഇത്തരം സാഹചര്യങ്ങളില്‍ ഐപിഎല്ലിലടക്കം ജഡ്ഡു ഈ മികവ് പുറത്തെടുക്കുകയും ചെയ്തിട്ടുണ്ട്.

ജഡേജയ്ക്കു പകരം ലോകകപ്പിലെ ഇനിയുള്ള മല്‍സരങ്ങളില്‍ റിസ്റ്റ് സ്പിന്നറായ കുല്‍ദീപ് യാദവിനെ പ്ലെയിങ് ഇലവനിലേക്കു ഇന്ത്യക്കു കൊണ്ടുവരാവുന്നതാണ്. ഏതു തരത്തിലുള്ള പിച്ചുകളിലും പന്ത് കൊണ്ട് അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിനു സാധിക്കും. പ്രത്യേകിച്ചും ഈ ലോകകപ്പിലെ പിച്ചുകളെടുത്താല്‍ അതു പേസര്‍മാരെയും സ്പിന്നര്‍മാരെയും ഒരുപോലെ തുണയ്ക്കുന്നുണ്ട്. സ്പിന്നര്‍മാര്‍ക്കു മികച്ച ടേണാണ് ഇവിടെ ലഭിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇത്തരം പിച്ചുകളില്‍ കുല്‍ദീപ് കസറുമെന്നറപ്പാണ്.

പക്ഷെ ജഡേജയെ ഒഴിവാക്കി പകരം കുല്‍ദീപിനെ കൊണ്ടുവരുമ്പോള്‍ അതു ബാറ്റിങിലെ ആഴം കുറയ്ക്കുമെന്നത് ഒരു ആശങ്കയാണ്. അക്ഷറിനു ശേഷം എട്ടാം നമ്പറില്‍ കുല്‍ദീപായിരിക്കും ബാറ്റിങിനെത്തുക. പക്ഷെ ഇന്ത്യന്‍ ടീം ഇപ്പോള്‍ ഈ റിസ്‌കെടുത്തേ തീരൂ. കാരണം ജഡ്ഡുവിനേക്കാള്‍ കളിയില്‍ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുക തീര്‍ച്ചയായും കുല്‍ദീപിനു തന്നെയായിരിക്കും.

Story first published: Wednesday, June 12, 2024, 12:10 [IST]
Other articles published on Jun 12, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+