Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: സഞ്ജുവിനെ ക്യാപ്റ്റനാക്കൂ! ലോകകപ്പിലും കളിക്കണം, കട്ട സപ്പോര്‍ട്ടുമായി റെയ്‌ന

ജൂണില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ വൈകാതെ പ്രഖ്യാപിക്കാനിരിക്കവെ മലയാളി താരം സഞ്ജു സാംസണിനു പിന്തുണ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ക്രിക്കറ്റ് പ്രേമികള്‍ക്കു പിന്നാലെ ചില മുന്‍ താരങ്ങളും സഞ്ജു ലോകകപ്പ് ടീമില്‍ വേണമെന്നു ആവശ്യപ്പെട്ടു കഴിഞ്ഞു. ഇപ്പോഴിതാ ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനെ പിന്തുണച്ചു രംഗത്തു വന്നിരിക്കുകയാണ്.

ടി20 ലോകകപ്പില്‍ സഞ്ജു തീര്‍ച്ചയായും ടീമില്‍ വേണമെന്നാണ് തന്റെ അഭിപ്രായമെന്നു റെയ്‌ന വ്യക്തമാക്കി. മാത്രമല്ല രോഹിത് ശര്‍മയ്ക്കു ശേഷം ടി20യില്‍ ഇന്ത്യന്‍ ക്യാപ്റ്റനായി മാറാനും അദ്ദേഹത്തിനു സാധിക്കുമെന്നു റെയ്‌ന ചൂണ്ടിക്കാട്ടി.

SANJU SAMSON

ടി20 ലോകകപ്പില്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി ഞാന്‍ പ്രഥമ പരിഗണന നല്‍കുന്നത് സഞ്ജുവിനാണ്. അവന്റെ പക്കല്‍ ഒരുപാട് വൈവിധ്യമാര്‍ന്ന ഷോട്ടുകളുണ്ട്. ലോകകപ്പില്‍ ടീമിന്റെ തുറുപ്പുചീട്ടാവാനും സഞ്ജുവിനു സാധിക്കും. കൂടാതെ ക്യാപ്റ്റന്‍ റോളിലേക്കും അനുയോജ്യനാണ് അദ്ദേഹം. രോഹിത് ശര്‍മയ്ക്കു ശേഷം തീര്‍ച്ചയായും ഇന്ത്യയെ നയിക്കാന്‍ സഞ്ജുവിനു കഴിയുമെന്നും റെയ്‌ന വ്യക്തമാക്കി.

സഞ്ജുവിനെ ഇന്ത്യയുടെ ഭാവി ക്യാപ്റ്റന്‍ സ്ഥാനത്തേക്കു നിര്‍ദേശിക്കുന്ന രണ്ടാമത്തെ പ്രമുഖ താരം കൂടിയാണ് റെയ്‌ന. അടുത്തിടെ മുന്‍ ഇതിഹാസ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങും സമാനമായ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. മുംബൈ ഇന്ത്യന്‍സുമായുള്ള ഐപിഎല്‍ പോരാട്ടത്തില്‍ റോയല്‍സിന്റെ ഗംഭീര വിജയത്തിനു പിന്നാലെയായിരന്നു എക്‌സിലൂടെ സഞ്ജുവിനെ ഹര്‍ഭജന്‍ പ്രശംസിച്ചത്.

ടി20 ലോകകപ്പില്‍ സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമിലേക്കു വരണം. കൂടാതെ രോഹിത് ശര്‍മയ്ക്കു ശേഷം ഇന്ത്യയുടെ അടുത്ത ടി20 ക്യാപ്റ്റനായി അദ്ദേഹത്തെ വളര്‍ത്തിയെടുക്കുകയും വേണം. എന്തെങ്കിലും സംശയമുണ്ടോ? എന്നായിരുന്നു എക്‌സില്‍ ഹര്‍ഭജന്‍ കുറിച്ചത്.

ഐപിഎല്ലില്‍ ക്യാപ്റ്റനെന്ന നിലയിലും വിക്കറ്റ് കീപ്പര്‍ ബാറ്ററെന്ന നിലയിലും ഉജ്ജ്വല പ്രകടനമാണ് സഞ്ജു നടത്തിക്കൊണ്ടിരിക്കുന്നത്. ഈ സീസണില്‍ കളിച്ച ഒമ്പതു മല്‍സരങ്ങളിലും എട്ടിലും റോയല്‍സ് ജയിച്ചുകഴിഞ്ഞു. 16 പോയിന്റോടെ തലപ്പത്തുള്ള സഞ്ജുവിന്റെ പിങ്ക് ആര്‍മി പ്ലേഓഫ് ബെര്‍ത്തും ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞു. ശേഷിച്ച അഞ്ചു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രം വിജയിക്കാനായാല്‍ റോയല്‍സിനു പ്ലേഓഫ് ടിക്കറ്റുറപ്പാണ്.

SANJU- RAHUL

ക്യാപ്റ്റന്‍സിക്കൊപ്പം ബാറ്റിങിലും കൈയടി നേടുകയാണ് സഞ്ജു. റണ്‍വേട്ടയില്‍ അദ്ദേഹം ഇപ്പോള്‍ നാലാംസ്ഥാനത്തുണ്ട്. മാത്രമല്ല ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സുള്ള ഇന്ത്യന്‍ വിക്കറ്റ് കീപ്പറും അദ്ദേഹം തന്നെയാണ്. ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 385 റണ്‍സ് സഞ്ജു അടിച്ചെടുത്തു കഴിഞ്ഞു. 77 ശരാശയില്‍ 161.08 സ്‌ട്രൈക്ക് റേറ്റോടെയാണിത്. നാലു ഫിഫ്റ്റി പ്ലസ് സ്‌കോര്‍ ഇതിലുള്‍പ്പെടുന്നു. പുറത്താവാതെ നേടിയ 82 റണ്‍സാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം.

ഏറ്റവും അവസാനമായി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള പോരാട്ടത്തില്‍ മാച്ച് വിന്നിങ് ഇന്നിങ്‌സുമായി സഞ്ജു ടീമിന്റെ വിജയശില്‍പ്പിയായി മാറിയിരുന്നു. റണ്‍ചേസില്‍ റോയല്‍സ് പതറവെ മൂന്നാം നമ്പറില്‍ ഇറങ്ങിയ അദ്ദേഹം പുറത്താവാതെ 71 റണ്‍സാണ് അടിച്ചെടുത്തത്. 33 ബോളുകള്‍ നേരിട്ട സഞ്ജുവിന്റെ ഇന്നിങ്‌സില്‍ ഏഴു ഫോറും നാലു സിക്‌സറുമുള്‍പ്പെട്ടിരുന്നു.

Story first published: Monday, April 29, 2024, 12:43 [IST]
Other articles published on Apr 29, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+