T20 World Cup 2024: ആ നിര്‍ഭാഗ്യം വേട്ടയാടും, ഇന്ത്യ സൂപ്പര്‍ 8 കടക്കില്ല! കാരണം പരിശോധിക്കാം
ന്യൂയോര്‍ക്ക്: ടി20 ലോകകപ്പ് ആവേശം സൂപ്പര്‍ എട്ടിലേക്ക് കടന്നിരിക്കുകയാണ്. പാകിസ്താന്‍, ന്യൂസീലന്‍ഡ്, ശ്രീലങ്ക തുടങ്ങിയ ചില വമ്പന്മാര്‍ ഗ്രൂപ്പ് ഘട്ടത്തില്‍ അപ്രതീക്ഷിതമായി പുറത്തായെങ്കിലും ഒട്ടുമിക്ക പ്രമുഖ ടീമുകളും സൂപ്പര്‍ എട്ടില്‍ പ്രവേശിച്ചിട്ടുണ്ട്. ഇന്ത്യ ഗ്രൂപ്പ് എയിലെ ചാമ്പ്യന്മാരായാണ് സൂപ്പര്‍ എട്ടിലേക്കെത്തിയിരിക്കുന്നത്. ഇന്ത്യയുടെ സൂപ്പര്‍ എട്ടിലെ എതിരാളികള്‍ അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും ഓസ്‌ട്രേലിയയുമാണ്.
ഇന്ത്യ ഇത്തവണ കപ്പിലേക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നവര്‍ ഏറെയാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് മത്സരം ഇന്ത്യ ജയിച്ചെങ്കിലും ബാറ്റിങ് നിരയുടെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. ഇന്ത്യക്ക് സൂപ്പര്‍ എട്ട് കടക്കുക വളരെ പ്രയാസമാണെന്ന് പറയാം. ഇതിന് കാരണം പുറത്തുവരുന്ന കാലാവസ്ഥാ റിപ്പോര്‍ട്ടാണ്. പ്രവചനം കൃത്യമാണെങ്കില്‍ ഇന്ത്യ സൂപ്പര്‍ എട്ട് കടക്കാന്‍ യാതൊരു സാധ്യതയുമില്ലെന്ന് പറയാം. അഫ്ഗാനിസ്ഥാനെതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
ജൂണ്‍ 20നാണ് ഈ മത്സരം നടക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിലെ ബാര്‍ബഡോസിലാണ് മത്സരം നടക്കുന്നത്. ഇവിടുത്തെ കാലാവസ്ഥ റിപ്പോര്‍ട്ട് പ്രകാരം മത്സരം നടക്കുന്ന സമയത്ത് 10% മഴസാധ്യതയാണുള്ളത്. നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന ഗ്രൂപ്പു ഘട്ടത്തിലെ ചില മത്സരങ്ങളും മഴമൂലം പൂര്‍ണ്ണമായും ഉപേക്ഷിക്കേണ്ടി വന്നിരുന്നു. ഇന്ത്യ-അഫ്ഗാന്‍ മത്സരത്തിന് മഴ ഭീഷണി ഉണ്ടെങ്കിലും മത്സരം തടസപ്പെടുന്ന രീതിയിലേക്ക് മഴ പ്രവചിക്കപ്പെടുന്നില്ല.
ഭാഗികമായി മത്സരം തടസപ്പെട്ടാലും മത്സരം നടക്കാന്‍ സാധ്യതയുണ്ടെന്ന് പ്രതീക്ഷിക്കാം. എന്നാല്‍ ഇന്ത്യയുടെ മറ്റ് രണ്ട് മത്സരങ്ങളും നടക്കാന്‍ വളരെ കുറവ് സാധ്യതകളാണുള്ളത്. ശക്തമായ മഴ സാധ്യതയാണ് ഈ രണ്ട് മത്സരത്തിലും പ്രവചിക്കപ്പെടുന്നത്. 22ന് ആന്റിഗ്വയിലാണ് ബംഗ്ലാദേശുമായുള്ള മത്സരം. 30% മഴസാധ്യതയാണ് ഇവിടെയുള്ളത്. ഈ മത്സരം ഉപേക്ഷിക്കാനുള്ള സാധ്യതയാണ് കൂടുതലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ശക്തമായ മഴ വരുന്ന ദിവസങ്ങളില്‍ ഇവിടെ പെയ്‌തേക്കും. മത്സരം നടക്കുന്ന സമയത്ത് ഉറപ്പായും മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് നിലവിലെ പ്രവചനം. അങ്ങനെ വന്നാല്‍ ഈ മത്സരം ഒഴിവാക്കിയേക്കും. മൂന്നാമത്തെ മത്സരം ആരാധകര്‍ കാത്തിരിക്കുന്ന പോരാട്ടമാണ്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മത്സരം 24ന് സെന്റ് ലൂസിയയിലാണ് നടക്കുന്നത്. ഈ മത്സരത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് കണക്കുവീട്ടുമെന്ന് കരുതുന്നവര്‍ ഏറെയാണ്.
എന്നാല്‍ ഈ മത്സരം നടക്കാന്‍ യാതൊരു സാധ്യതയുമില്ലെന്നാണ് വിവരം. 60% മഴ സാധ്യതയാണ് ഇപ്പോള്‍ പ്രവചിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ മഴ കാരണം മത്സരം ഉപേക്ഷിക്കേണ്ടി വരുമെന്ന് ഏറെക്കുറെ ഉറപ്പാണ്. നിലവിലെ സാധ്യകള്‍ വിലയിരുത്തുമ്പോള്‍ ഇന്ത്യയുടെ സൂപ്പര്‍ എട്ടിലെ ഒരു മത്സരം മാത്രമാണ് നടക്കാന്‍ സാധ്യത. അഫ്ഗാനിസ്ഥാനെതിരായ മത്സരം നടക്കാന്‍ സാധ്യതയുണ്ടെങ്കിലും ബംഗ്ലാദേശ്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരായ മത്സരം ഉപേക്ഷിക്കാനാണ് സാധ്യത കൂടുതല്‍.
അങ്ങനെ വരുമ്പോള്‍ ഇന്ത്യയുടെ സെമി സാധ്യതകള്‍ പരുങ്ങലിലാവും. ഇന്ത്യ സെമി കളിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതില്‍ മഴ നിര്‍ണ്ണായകമാവും. അഫ്ഗാനിസ്ഥാനെതിരായ മത്സരം ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. വലിയ ജയം നേടിയെടുക്കാന്‍ ഇന്ത്യക്ക് സാധിക്കേണ്ടതായുണ്ട്. ബംഗ്ലാദേശ്, ഓസ്‌ട്രേലിയ മത്സരം ഉപേക്ഷിക്കപ്പെട്ടാല്‍ ഇന്ത്യയുടെ സെമി സാധ്യത തീരുമാനിക്കുക അഫ്ഗാന്‍ മത്സരമാവുമെന്നുറപ്പ്.
ഓസ്‌ട്രേലിയയുടേയും അഫ്ഗാന്റേയും പരസ്പരമുള്ള മത്സരഫലം നിര്‍ണ്ണായകമാവും. ഭാഗ്യം തുണച്ച് മഴമാറാത്ത പക്ഷം ഇന്ത്യക്ക് സൂപ്പര്‍ എട്ട് കടക്കാന്‍ സാധിച്ചേക്കില്ല. അഫ്ഗാന്‍, ഓസ്‌ട്രേലിയ മത്സരം 23ന് കിങ്‌സ്ടൗണിലാണ്. ഈ മത്സരത്തിന് 10% മഴ സാധ്യതയാണുള്ളത്. അതുകൊണ്ടുതന്നെ മത്സരം നടക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ ഇന്ത്യക്കത് വലിയ തിരിച്ചടിയായി മാറുമെന്ന കാര്യം ഉറപ്പാണ്. എന്തായാലും നിലവിലെ മഴ സാധ്യത വിലയിരുത്തുമ്പോള്‍ ഇന്ത്യ സെമി കാണാതെ സൂപ്പര്‍ എട്ടില്‍ പുറത്തായേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications