Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: വെടിക്കെട്ടിന് അഭിഷേകും പരാഗും ശശാങ്കും, ഈ സ്ക്വാഡ് യഥാര്‍ഥ ടീമിനേക്കാള്‍ കിടു?

ഐപിഎല്ലില്‍ വിവിധ ടീമുകള്‍ക്കൊപ്പം മികച്ച പ്രകടനം കാഴ്ചവച്ചിട്ടും ടി20 ലോകകപ്പില്‍ ഇടം ലഭിക്കാതെ പോയ ചില നിര്‍ഭാഗ്യവാന്‍മാരായ ഇന്ത്യന്‍ താരങ്ങളുണ്ട്. ജൂണില്‍ നടക്കാനിരിക്കുന്ന ലോകകപ്പിനായി 15 അംഗ സ്‌ക്വാഡിനെയാണ് ഈയാഴ്ച പ്രഖ്യാപിച്ചത്. നാലു പേരെ റിസര്‍വ് താരങ്ങളായും ടീമിനൊപ്പം കൂട്ടുന്നുണ്ട്. നിലവില്‍ പ്രഖ്യാപിച്ച ടീമില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ ഈ മാസം 25 വരെ ടീമുകള്‍ക്കു സമയമുണ്ട്. അതുകൊണ്ടു തന്നെ ഇപ്പോള്‍ സ്‌ക്വാഡില്‍ ഇല്ലാത്ത ചിലര്‍ ഇനിയും ടീമിലേക്കു വന്നേക്കുകയും ചെയ്യാം.

വിവിധ ടീമുകള്‍ക്കായി ഐപിഎല്ലില്‍ കസറിയ താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി ഒരു ലോകകപ്പ് സക്വാഡിനെ തിരഞ്ഞെടുത്താല്‍ എങ്ങനെയിരിക്കും? ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ കെഎല്‍ രാഹുലായിരിക്കും ഈ ടീമിനെ നയിക്കുക. ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡില്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നു നമുക്കു പരിശോധിക്കാം.

ABHISHEK SHARMA

മുന്‍നിര ബാറ്റര്‍മാരായി ഈ ടീമില്‍ രാഹുലിനൊപ്പമുണ്ടാവുക റുതുരാജ് ഗെയ്ക്വാദ്, അഭിഷേക് ശര്‍മ എന്നിവരായിരിക്കും. സിഎസ്‌കെ ക്യാപ്റ്റനായ റുതുരാജ് (509) നിലവില്‍ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിന്റെ അവകാശി കൂടിയാണ്. ഒരു സെഞ്ച്വറിയും നാലു ഫിഫ്റ്റികളും താരം നേടിക്കഴിഞ്ഞു. ഒരു ഫിഫ്റ്റി മാത്രമേ എസ്ആര്‍എച്ചിനായി നേടിയിട്ടുള്ളൂവെങ്കിലും 208.6 സ്‌ട്രൈക്ക് റേറ്റുള്ള താരമാണ് അഭിഷേക്. രാഹുലിനാവട്ടെ 40.6 എന്ന മോശമല്ലാത്ത ശരാശരിയും 142.95 സ്‌ട്രൈക്ക് റേറ്റുമുണ്ട്.

ലോകകപ്പ് സ്‌ക്വാഡില്‍ മധ്യനിരയിലുണ്ടാവുക റിയാന്‍ പരാഗ്, രജത് പാട്ടിധാര്‍, തിലക് വര്‍മ, ശശാങ്ക് സിങ്, ദിനേശ് കാര്‍ത്തിക് എന്നിവരായിരിക്കും. ഈ താരങ്ങളെല്ലാം രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകളെങ്കിലും സീസണില്‍ നേടിക്കഴിഞ്ഞു. റോയല്‍സിനായി പരാഗിന്റെ സ്‌ട്രൈക്ക് റേറ്റ് 159.14ഉം ആര്‍സിബിക്കായി പാട്ടിധാറിന്റെ സ്‌ട്രൈക്ക് റേറ്റ് 175.83ഉം മുംബൈയ്ക്കായി തിലകിന്റേത് 153.81ഉം പ‍ഞ്ചാബിനായി ശശാങ്കിന്റേത് 169.4ഉം ആര്‍സിബിക്കായി ഡിക്കെയുടേത് 195.52ഉം ആണ്.

ഈ ലോകകപ്പ് സ്‌ക്വാഡിലെ ഓള്‍റൗണ്ടര്‍മാര്‍ നിതീഷ് റെഡ്ഡി, ഹര്‍പ്രീത് ബ്രാര്‍, ആര്‍ സായ് കിഷോര്‍ എന്നിവരാണ്. അഭിഷേക്. പരാഗ് എന്നിവരും ബൗള്‍ ചെയ്യാന്‍ സാധിക്കുന്നവരാണ്. 154.22 സ്‌ട്രൈക്ക് റേറ്റുള്ള നിതീഷ് എസ്ആര്‍എച്ചിനായി മൂന്നു വിക്കറ്റുകളാണ് നേടിയത്. ബ്രാര്‍ പ‍ഞ്ചാബിനായി ആറും സായ് കിഷോര്‍ ജിടിക്കു വേണ്ടി ഏഴും വിക്കറ്റുകളെടുത്തിട്ടുണ്ട്. പക്ഷെ ബാറ്റിങില്‍ രണ്ടു പേരും വേണ്ടത്ര സീസണില്‍ ഉപയോഗിക്കപ്പെട്ടിട്ടില്ല.

KL RAHUL

ബൗളിങ് ലൈനപ്പെടുത്താല്‍ അവിടെ നാലു സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരാണുള്ളത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ വരുണ്‍ ചക്രവര്‍ത്തിയാണ് മുന്‍നിര സ്പിന്‍ ബൗളര്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ടി നടരാജന്‍, രാജസ്ഥാന്‍ റോയല്‍സിന്റെ സന്ദീപ് ശര്‍മ, ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഖലീല്‍ അഹമ്മദ് എന്നിവരാണ് പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുക. 15 വിക്കറ്റുകളുമായി നിലവിലെപ പര്‍പ്പിള്‍ ക്യാപ്പ് അവകാശിയാണ് നടരാജന്‍. ഖലീല്‍ 12ഉം വരുണ്‍ 11ഉം വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. അഞ്ചു മല്‍സരങ്ങളില്‍ കളിച്ച സന്ദീപ് ഒമ്പത് വിക്കറ്റുകളും പിഴുതു.

ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡ്

റുതുരാജ് ഗെയ്ക്വാദ്, അഭിഷേക് ശര്‍മ, കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, രജത് പാട്ടിധാര്‍. തിലക് വര്‍മ, ശശാങ്ക് സിങ്, നിതീഷ് റെഡ്ഡി, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ടി നടരാജന്‍. ഹര്‍പ്രീത് ബ്രാര്‍, സായ് കിഷോര്‍, വരുണ്‍ ചക്രവര്‍ത്തി, ഖലീല്‍ അഹമ്മദ്, സന്ദീപ് ശര്‍മ.

Story first published: Friday, May 3, 2024, 13:36 [IST]
Other articles published on May 3, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+