For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: രാഹുലിനെ ഒതുക്കി? രോഹിത്താണ് അതിലും വലിയ ഫ്‌ളോപ്പ്! ഇതാ തെളിവ്

ടി20 ലോകകപ്പില്‍ ഇത്തവണ ഇന്ത്യന്‍ ക്യാപ്റ്റന്റെ റോളില്‍ പതിവുപോലെ രോഹിത് ശര്‍മ കസറുകയാണെങ്കിലും ബാറ്റിങില്‍ പഴയ മാജിക്ക് ഇനിയും കാണാന്‍ സാധിച്ചിട്ടില്ല. നാലു ഇന്നിങ്‌സുകള്‍ ടൂര്‍ണമെന്റില്‍ കളിച്ചു കഴിഞ്ഞ അദ്ദേഹത്തിന്റെ സമ്പാദ്യം മൂന്നക്കത്തിലെത്തിയിട്ടില്ല. ഹിറ്റ്മാന്റെ ഈ ഫ്‌ളോപ്പ് ഷോയില്‍ ആരാധകര്‍ തികഞ്ഞ നിരാശയിലുമാണ്. നാലു മല്‍സരങ്ങില്‍ നിന്നു രോഹിത്തിനു നേടാനായത് 76 റണ്‍സാണ്. 25.33 ശരാശരിയോടെയാണിത്. അയര്‍ലാന്‍ഡുമായുള്ള കളിയില്‍ പുറത്താവാതെ നേടിയ 52 റണ്‍സ് മാറ്റി നിര്‍ത്തിയാല്‍ ബാക്കിയെല്ലാത്തിലും അദ്ദേഹം നിരാശപ്പെടുത്തി.

യഥാര്‍ഥത്തില്‍ രോഹിത്ത് ഈ ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം പോലും അര്‍ഹിച്ചില്ലെന്നു പറയേണ്ടി വരും. രോഹിത്തിനു പകരം ടീമില്‍ സ്ഥാനമര്‍ഹിച്ചയാള്‍ സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലാണ്. ടി20യില്‍ പ്രഹരശേഷി കുറവാണെന്നും റെക്കോര്‍ഡ് മോശമാണന്നും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ലോകകപ്പ് സ്‌ക്വാഡില്‍ നിന്നും തഴയപ്പെട്ടത്. പക്ഷെ രോഹിത്തുമായി താരതമ്യം ചെയ്യുമ്പോള്‍ അതിലും മിടുക്കന്‍ രാഹുലാണെന്നു കണക്കുകള്‍ ശരി വയ്ക്കുന്നു.

ROHIT SHARMA

2021, 22 വര്‍ഷങ്ങളിലായി നടന്ന കഴിഞ്ഞ രണ്ടു ടി20 ലോകകപ്പുകളില്‍ രോഹിത്, രാഹുല്‍ എന്നിവരുടെ പ്രകടനം താരമത്യം ചെയ്യുകയാണെങ്കില്‍ രാഹുലാണ് ഒരുപടി മുകളിലുളളത്. രണ്ടു ലോകകപ്പുകളിലുമായി രാഹുല്‍ 332 റണ്‍സ് അടിച്ചെടുത്തപ്പോള്‍ രോഹിത്തിനു നേടാനായത് 290 റണ്‍സുമാണ്. സ്‌ട്രൈക്ക് റേറ്റിന്റെ കാര്യത്തിലും ഹിറ്റ്മാന് രണ്ടാംസ്ഥാനം മാത്രമേയുള്ളൂ. രാഹുല്‍ 139 സ്‌ട്രൈക്ക് റേറ്റിലാണ് ബാറ്റ് വീശിയതെങ്കില്‍ രോഹിത്തിന്റെ പ്രഹരശേഷി 129 മാത്രമാണ്.

ശരാശരിയിലും രാഹുല്‍ തന്നെ മിടുക്കന്‍. 33 ശരാശരിയാണ് അദ്ദേഹത്തിനുള്ളത്. രോഹിത്തിന്റെ ശരാശരി 26 മാത്രമാണ്. ഫിഫ്റ്റികളുടെ കാര്യത്തിലും രാഹുലാണ് ബെസ്റ്റ്. അഞ്ചു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ രണ്ടു എഡിഷനുകളിലായി അദ്ദേഹം അടിച്ചെടുത്തപ്പോള്‍ രോഹിത്തിന്റെ സമ്പാദ്യം മൂന്ന് ഫിഫ്റ്റികളുമാണ്. ഈ കണക്കുകള്‍ പരിഗണിക്കുമ്പോള്‍ രോഹിത്തിനേക്കാള്‍ മോശം രാഹുലാണെന്നു എങ്ങനെ പറയാന്‍ സാധിക്കും? കണക്കുകളാണ് സെലക്ഷന് മാനദണ്ഡമെങ്കില്‍ ആദ്യം നറുക്കുവീഴേണ്ടത് രാഹുലിനു തന്നെയാണ്.

ഈ കണക്കുകള്‍ കൊണ്ടു മാത്രം തീരുന്നില്ല രോഹിത്തും രാഹുലും തമ്മിലുള്ള അന്തരം. ടി20 ഫോര്‍മാറ്റിലെ മികച്ച ബൗളര്‍മാരായ ലസിത് മലിങ്ക, ട്രെന്റ് ബോള്‍ട്ട്, യുസ്വേന്ദ്ര ചഹല്‍, ജോഫ്ര ആര്‍ച്ചര്‍, കാഗിസോ റബാഡ, സുനില്‍ നരെയ്ന്‍, ഡെയ്ല്‍ സ്‌റ്റെയ്ന്‍, കുല്‍ദീപ് യാദവ് എന്നിവര്‍ക്കെതിരായ പ്രകടനമെടുത്താലും രാഹുലാണ് ബെസ്റ്റ്. ഇവിടെയും രോഹിത്തിന്റെ പ്രകടനം നിരാശാജനകമാണ്. ഈ ബൗളര്‍മാര്‍ക്കെതിരേ രാഹുല്‍ നേരിട്ടത് 500 ബോളാണ്. രോഹിത് നേരിട്ടതാവട്ടെ 329 ബോളുകളുമാണ്.

KL RAHUL

രാഹുല്‍ 723 റണ്‍സ് ഇവര്‍ക്കെതിരേ അടിച്ചെടുത്തപ്പോള്‍ രോഹിത്തിനു സ്‌കോര്‍ ചെയ്യാനായത് 347 റണ്‍സ് മാത്രമാണ്. 64 ഫോറും 31 സിക്‌സറും രാഹുല്‍ പറത്തി. 30 ഫോറുകളും എട്ടു സിക്‌സറുകളും മാത്രമേ രോഹിത് പായിച്ചിട്ടുള്ളൂ. 144.6 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റാണ് രാഹുലിന്റേത്. രോഹിത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 105.5 മാത്രവുമാണ്.

ഈ വര്‍ഷം നടന്ന ഐപിഎല്ലിലെ പ്രകടനം നോക്കിയാല്‍ അവിടെയും കേമന്‍ രാഹുല്‍ തന്നെ. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം 14 മല്‍സരങ്ങളില്‍ നിന്നും 136.12 സ്‌ട്രൈക്ക് റേറ്റില്‍ നാലു ഫിഫ്റ്റി പ്ലസ് സ്‌കോറുകളടക്കം അടിച്ചെടുത്തത് 520 റണ്‍സാണ്. രോഹിത്താവത്തെ മുംബൈ ഇന്ത്യന്‍സിനു വേണ്ടി 14 മല്‍സരങ്ങളില്‍ നിന്നും 417 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയും ഇതിലുള്‍പ്പെടും. ഇങ്ങനെ എല്ലാ കണക്കുളിലും രോഹിത്തിന് മുകളിലായിട്ടും രാഹുലിനു ലോകകപ്പ് ടീമിലേക്കു വിളിയെത്തിയില്ല.

Story first published: Saturday, June 22, 2024, 15:51 [IST]
Other articles published on Jun 22, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+