Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: കോലിയെ 3ാം നമ്പറിലേക്ക് മാറ്റണോ? ഫോം പ്രശ്‌നമാണോ? അശ്വിന്‍ പറയുന്നു

കിങ്‌സ്ടൗണ്‍: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ ഇന്ത്യയുടെ ആദ്യ മത്സരം ഇന്ന് നടക്കാന്‍ പോവുകയാണ്. അഫ്ഗാനിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികള്‍. ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസീലന്‍ഡിനെയടക്കം അട്ടിമറിച്ചെത്തിയ അഫ്ഗാനെ ഇന്ത്യ ഭയക്കണം. മഴകാരണം മത്സരം മുടങ്ങാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. എന്നാല്‍ മത്സരം നടന്നാല്‍ സൂപ്പര്‍ പോരാട്ടം തന്നെ പ്രതീക്ഷിക്കാം. സൂപ്പര്‍ എട്ടില്‍ ഇന്ത്യയെ ആശങ്കപ്പെടുത്തുന്നത് വിരാട് കോലിയുടെ മോശം ഫോമാണ്.

ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് മത്സരത്തില്‍ നിന്ന് അഞ്ച് റണ്‍സാണ് കോലി നേടിയത്. എന്നാല്‍ അമേരിക്കയിലെ ദുഷ്‌കരമായ പിച്ചിലായിരുന്നു ഈ പ്രകടനം. വെസ്റ്റ് ഇന്‍ഡീസിലേക്കെത്തുമ്പോള്‍ കോലിക്ക് ഫോം വീണ്ടെടുക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കാം. കോലിയെ ഇന്ത്യ ഓപ്പണറായാണ് കളിപ്പിക്കുന്നത്. ഇതാണ് മോശം ഫോമിന് കാരണമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. പതിവ് പൊസിഷനായ മൂന്നാം നമ്പറിലേക്ക് കോലിയെ തിരികെ കൊണ്ടുവരണമെന്നാണ് പൊതുവേയുള്ള അഭിപ്രായം.

എന്നാല്‍ ഇനി കോലിയെ ഓപ്പണിങ്ങില്‍ നിന്ന് മൂന്നാം നമ്പറിലേക്ക് കൊണ്ടുവന്നാല്‍ അദ്ദേഹത്തെയത് മാനസികമായി ബാധിക്കുമോയെന്ന സംശയവും ഉയരുന്നുണ്ട്. കോലിയുടെ ഈഗോയെ അത് ഉണര്‍ത്തുമെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോഴിതാ കോലിയുടെ ബാറ്റിങ് പൊസിഷനെക്കുറിച്ച് തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് ആര്‍ അശ്വിന്‍. 'വിരാട് കോലിയെ ഓപ്പണിങ്ങില്‍ നിന്ന് മൂന്നാം നമ്പറിലേക്ക് മാറ്റിയാലും അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തെ അത് ബാധിക്കില്ല.

നിങ്ങള്‍ മൂന്നാം നമ്പറിലേക്ക് തിരികെ കൊണ്ടുവന്നാല്‍ കോലിയെ അത് കൂടുതല്‍ പ്രചോദിപ്പിക്കുകയും കൂടുതല്‍ മികച്ച പ്രകടനം നടത്താന്‍ അത് കാരണമാവുകയും ചെയ്യും. അതാണ് അവന്റെ മനോഭാവം. അവനെക്കുറിച്ച് എനിക്ക് നന്നായി അറിയാവുന്നതുകൊണ്ടാണ് പറയുന്നത്. കോലി ഒന്നോ രണ്ടോ മോശം പ്രകടനങ്ങള്‍ക്കൊണ്ട് തളരുന്നയാളല്ല. അവന്റെ കഴിവില്‍ പൂര്‍ണ്ണ വിശ്വാസം കോലിക്കുണ്ട്. അമേരിക്കയിലെ സാഹചര്യത്തില്‍ ബാറ്റിങ് ദുഷ്‌കരമാണ്.

virat kohli yashasvi jaiswal

എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിലെ സാഹചര്യം കോലിക്ക് പരിചയമുള്ളതാണ്. അതുകൊണ്ടുതന്നെ കോലിക്ക് ഇപ്പോള്‍ കൂടുതല്‍ ആത്മവിശ്വാസമുണ്ടാവും. സൂപ്പര്‍ എട്ടില്‍ കോലി തീര്‍ച്ചയായും റണ്‍സ് നേടും. ഇന്ത്യ സൂപ്പര്‍ 8ല്‍ കുല്‍ദീപ് യാദവിനെ കളിപ്പിക്കണം' അശ്വിന്‍ പറഞ്ഞു. കോലി വിന്‍ഡീസില്‍ നേരത്തെ കളിച്ച് അനുഭവസമ്പത്തുള്ള താരമാണ്. വിന്‍ഡീസിലെ പിച്ച് സ്പിന്നിന് അനുകൂലമായതാണ്. അതുകൊണ്ടുതന്നെ കോലി ഫോമിലേക്ക് തിരിച്ചെത്തുമെന്നാണ് ആരാധകരുടേയും പ്രതീക്ഷ.

സൂപ്പര്‍ എട്ടില്‍ കോലിയുടെ പ്രകടനം ഇന്ത്യക്ക് വളരെ നിര്‍ണ്ണായകമാണ്. അഫ്ഗാനിസ്ഥാന്‍ നിസാരക്കാരല്ല. മികച്ച താരനിര അവര്‍ക്കുണ്ട്. സ്പിന്‍ പിച്ചില്‍ മിടുക്കുകാട്ടാന്‍ ശേഷിയുള്ള താരങ്ങള്‍ അഫ്ഗാന്‍ ടീമിലുണ്ട്. സ്പിന്‍ നിരയില്‍ റാഷിദ് ഖാനെപ്പോലെ മികച്ച റെക്കോഡുള്ള താരങ്ങളും അവര്‍ക്കുണ്ട്. അതുകൊണ്ടുതന്നെ അഫ്ഗാനെ ഭയക്കണം. ഇന്ത്യയുടെ ബൗളിങ് നിര ഗ്രൂപ്പ് ഘട്ടത്തില്‍ മികച്ച പ്രകടനമായിരുന്നു നടത്തിയിരുന്നത്.

എന്നാല്‍ ബാറ്റിങ് നിരയുടെ പ്രകടനം ശരാശരിയായിരുന്നു. സൂപ്പര്‍ എട്ടിലേക്കെത്തുമ്പോള്‍ ഇന്ത്യ സ്പിന്‍ കരുത്ത് ഉയര്‍ത്താനാണ് സാധ്യത. അങ്ങനെ വരുമ്പോള്‍ രവീന്ദ്ര ജഡേജക്കും അക്ഷര്‍ പട്ടേലിനുമൊപ്പം കുല്‍ദീപ് യാദവും കളിച്ചേക്കും. പേസ് നിരയില്‍ മുഹമ്മദ് സിറാജിന് വിശ്രമം അനുവദിച്ചേക്കും. ഹാര്‍ദിക് പാണ്ഡ്യ മികവ് കാട്ടുന്നത് ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. എന്തായാലും സൂപ്പര്‍ എട്ടില്‍ ഇന്ത്യയുടെ ബാറ്റിങ് നിരയിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ഇന്ത്യയുടെ മൂന്ന് മത്സരത്തിലും മഴ ഭീഷണി ഉയര്‍ത്തുന്നതിനാല്‍ സെമി സാധ്യത ആശങ്കയിലാണ്. അഫ്ഗാനെതിരായ മത്സരം നടന്നാല്‍ വമ്പന്‍ ജയം നേടിയെടുക്കാത്ത പക്ഷം കാര്യങ്ങള്‍ കടുപ്പമാവും. എന്തായാലും അഫ്ഗാനെതിരേ ഇന്ത്യ കോലിയെ ഓപ്പണിങ്ങില്‍ നിന്ന് മാറ്റി യശ്വസി ജയ്‌സ്വാളിനെ കളിപ്പിക്കാനാണ് നിലവില്‍ സാധ്യത. റിഷഭ് പന്ത് പരിക്കിന്റെ പിടിയിലാണെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. ഇത് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നു.

Story first published: Thursday, June 20, 2024, 10:45 [IST]
Other articles published on Jun 20, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+