Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: വെസ്റ്റ് ഇന്‍ഡീസ് വീണു, ഇംഗ്ലണ്ടിന് വമ്പന്‍ ജയം, ഹീറോയായി സാള്‍ട്ട്

ഗ്രോസ് ഐസ്ലെറ്റ്: ടി20 ലോകകപ്പിലെ സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ഇംഗ്ലണ്ട്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് നാല് വിക്കറ്റിന് 180 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് 15 പന്ത് ബാക്കിയാക്കി വിജയലക്ഷ്യം മറികടന്നു. ഫില്‍ സാള്‍ട്ട് 87 റണ്‍സും ജോണി ബെയര്‍സ്‌റ്റോ 48 റണ്‍സും നേടി പുറത്താവാതെ നിന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന വെസ്റ്റ് ഇന്‍ഡീസിന് മികച്ച തുടക്കം തന്നെ ലഭിച്ചു. ബ്രണ്ടന്‍ കിങ്ങും ജോണ്‍സന്‍ ചാള്‍സും ചേര്‍ന്ന് 40 റണ്‍സാണ് ആദ്യ വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. 13 പന്തില്‍ 3 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 23 റണ്‍സെടുത്ത ബ്രണ്ടന്‍ കിങ്ങിന് പരിക്കേറ്റതോടെ അദ്ദേഹം റിട്ടേര്‍ഡ് ഹര്‍ട്ടായി മടങ്ങി. പിന്നീടൊത്തുകൂടിയ നിക്കോളാസ് പുരാനും ചാള്‍സും ചേര്‍ന്ന് അതിവേഗം റണ്‍സുയര്‍ത്തി.

34 പന്തില്‍ 4 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 38 റണ്‍സെടുത്ത ചാള്‍സിനെ മോയിന്‍ അലി ഹാരി ബ്രൂക്കിന്റെ കൈയിലെത്തിച്ചു. വെസ്റ്റ് ഇന്‍ഡീസ് നായകന്‍ റോവ്മാന്‍ പവല്‍ അതിവേഗം റണ്‍സുയര്‍ത്താനാണ് ശ്രമിച്ചത്. 17 പന്ത് നേരിട്ട താരം അഞ്ച് സിക്‌സുകളാണ് പറത്തിയത്. 211 സ്‌ട്രൈക്ക് റേറ്റില്‍ കളിച്ച താരം 36 റണ്‍സുമായി പുറത്തായി. ലിയാം ലിവിങ്സ്റ്റണിനെ തുടര്‍ച്ചയായി സിക്‌സര്‍ പറത്താനുള്ള പവലിന്റെ ശ്രമം മാര്‍ക്ക് വുഡിന്റെ തകര്‍പ്പന്‍ ക്യാച്ചില്‍ അവസാനിച്ചു.

നിക്കോളാസ് പുരാന്‍ 32 പന്തില്‍ 4 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 36 റണ്‍സുമായി കസറി. വലിയ സ്‌കോറിലേക്ക് നീങ്ങുകയായിരുന്ന പുരാനെ ജോഫ്ര ആര്‍ച്ചറാണ് പുറത്താക്കിയത്. ഓഫ് സൈഡ് പന്തിനെ കട്ട് ഷോട്ട് കളിക്കാനുള്ള പുരാന്റെ ശ്രമം വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലറുടെ കൈയില്‍ അവസാനിക്കുകയായിരുന്നു. വമ്പനടിക്കാരന്‍ ആന്‍ഡ്രേ റസലിന് പ്രതീക്ഷിച്ച ഇംപാക്ട് സൃഷ്ടിക്കാനായില്ല. രണ്ട് പന്തില്‍ ഒരു റണ്‍സെടുത്ത റസലിനെ ആദില്‍ റഷീദാണ് മടക്കിയത്. ഫില്‍ സാള്‍ട്ടിന് ക്യാച്ച് നല്‍കിയാണ് റസലിന്റെ മടക്കം.

മധ്യ ഓവറുകളിലും ഡെത്തോവറുകളിലും ഗംഭീര ബൗളിങ് പ്രകടനമാണ് ഇംഗ്ലണ്ട് താരങ്ങള്‍ കാഴ്ചവെച്ചത്. ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡ് 1 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 15 പന്തില്‍ 28 റണ്‍സോടെ പുറത്താവാതെ നിന്നു. റൊമാരിയോ ഷിഫേര്‍ഡ് 7 പന്തില്‍ 5 റണ്‍സാണ് നേടിയത്. ഇതോടെ 4 വിക്കറ്റിന് 180 റണ്‍സ് വിന്‍ഡീസ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തു. ഇംഗ്ലണ്ടിനായി ജോഫ്രാ ആര്‍ച്ചര്‍, ആദില്‍ റഷീദ്, മോയിന്‍ അലി, ലിയാം ലിവിങ്‌സ്റ്റണ്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി.

england

photocredit:https://x.com/T20WorldCup/status/1803579987070505001/photo/1

മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിന് ഗംഭീര തുടക്കമാണ് ഫില്‍ സാള്‍ട്ടും ജോസ് ബട്‌ലറും ചേര്‍ന്ന് നല്‍കിയത്. സ്‌കോര്‍ബോര്‍ഡ് 67ല്‍ നില്‍ക്കവെ ബട്‌ലര്‍ പുറത്തായി. 22 പന്തില്‍ 2 ബൗണ്ടറിയടക്കം 25 റണ്‍സാണ് ബട്‌ലര്‍ക്ക് നേടാനായത്. റോഷ്ടന്‍ ചേസ് ബട്‌ലറെ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. മൂന്നാം നമ്പറിലെത്തിയ മോയിന്‍ അലിക്ക് തിളങ്ങാനായില്ല. 10 പന്തില്‍ 2 ഫോറടക്കം 13 റണ്‍സെടുത്ത മോയിന്‍ അലിയെ ആന്‍ഡ്രേ റസല്‍ മടക്കി.

മൂന്നാം വിക്കറ്റില്‍ ഫില്‍ സാള്‍ട്ടും ജോണി ബെയര്‍സ്‌റ്റോയും ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്തി. ബെയര്‍സ്‌റ്റോ അതിവേഗത്തില്‍ റണ്‍സുയര്‍ത്താനാണ് ശ്രമിച്ചത്. അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ സാള്‍ട്ടും കടന്നാക്രമിച്ചതോടെ ഇംഗ്ലണ്ട് അനായാസം വിജയത്തിലേക്കെത്തി. സാള്‍ട്ട് 47 പന്തില്‍ 7 ഫോറും 5 സിക്‌സുമടക്കം 87 റണ്‍സോടെ പുറത്താവാതെ നിന്നപ്പോള്‍ ജോണി ബെയര്‍‌സ്റ്റോ 26 പന്തില്‍ 5 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 48 റണ്‍സുമായി ക്രീസില്‍ തുടര്‍ന്നു.

Story first published: Thursday, June 20, 2024, 7:55 [IST]
Other articles published on Jun 20, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+