For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: ബാബറിനെ കാത്ത് വിലക്ക്? കടുത്ത നീക്കത്തിലേക്ക് പിസിബി! കാരണം ഇതാണ്

കറാച്ചി: ടി20 ലോകകപ്പില്‍ വലിയ പ്രതീക്ഷയോടെയെത്തിയ ടീമാണ് പാകിസ്താന്‍. നാല് സൂപ്പര്‍ പേസര്‍മാര്‍ ഉള്‍പ്പെടെ ശക്തമായ താരനിരയോടെയാണ് പാകിസ്താന്‍ ഇറങ്ങിയത്. എന്നാല്‍ ഗ്രൂപ്പ് ഘട്ടം താണ്ടാന്‍ പാകിസ്താന്‍ ടീമിനായില്ല. അമേരിക്കയോട് സൂപ്പര്‍ ഓവറില്‍ തോറ്റ പാകിസ്താന്‍ ഇന്ത്യയോടും നാണംകെട്ടു. ഇതോടെ സൂപ്പര്‍ എട്ടിലേക്ക് പ്രവേശനം നേടാനാവാതെ പാകിസ്താന്‍ പുറത്തായിരുന്നു. ടീമിന്റെ നാണംകെട്ട പ്രകടനത്തിന് പിന്നാലെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്.

നായകന്‍ ബാബര്‍ അസമിനെതിരേയാണ് കൂടുതല്‍ വിമര്‍ശനം ഉയര്‍ന്നത്. ഇഷ്ടക്കാരെ ടീമിലേക്ക് തിരികി കയറ്റി ബാബര്‍ ടീമിനെ തോല്‍പ്പിച്ചുവെന്നാണ് ആരോപണമുയര്‍ന്നത്. എന്നാല്‍ പാകിസ്താന്റെ പുറത്താകലിന് പിന്നാലെ ബാബര്‍ ഒത്തുകളി ആരോപണം ഉന്നയിച്ചിരുന്നു. നിര്‍ണ്ണായക മത്സരങ്ങളുടെ ഫലത്തില്‍ ബാബര്‍ സംശയമുയര്‍ത്തിയാണ് പ്രതികരിച്ചത്. ബാബറിന് പിന്നാലെ ടീമിന്റെ സഹ പരിശീലകനായ അസര്‍ മഹമ്മൂദും ഇത്തരമൊരു സംശയം ഉന്നയിച്ചിരുന്നു.

ഒത്തുകളി വിവാദത്തില്‍ നിരവധി തവണ പാക് ടീം അകപ്പെട്ടിട്ടുണ്ട്. പല സൂപ്പര്‍ താരങ്ങളും ശിക്ഷ ഏറ്റുവാങ്ങിയിട്ടുമുണ്ട്. മുഹമ്മദ് അമീര്‍, സല്‍മാന്‍ ബട്ട് എന്നിവരെല്ലാം ഇത്തരത്തില്‍ വിലക്ക് നേരിട്ടവരാണ്. അമീറിനെ പാകിസ്താന്‍ പിന്നീട് ടീമിലേക്ക് തിരിച്ചുകൊണ്ടുവരികയും ചെയ്തിരുന്നു. ഇപ്പോള്‍ നായകന്‍ ബാബറടക്കം ഒത്തുകളി സംശയം പ്രകടിപ്പിച്ചതോടെ സംഭവം വലിയ വിവാദമാവുകയും പാക് ടീം സംശയത്തിന്റെ നിഴലിലാവുകയും ചെയ്തിരുന്നു.

പാകിസ്താന്‍ ടീമിന് വലിയ നാണക്കേടാണ് ബാബറിന്റേയും അസര്‍ മഹമ്മൂദിന്റെയും പ്രസ്താവനകള്‍ സൃഷ്ടിച്ചിരിക്കുന്നത്. ഇപ്പോഴിതാ പാക് ടീമിനെ അപമാനിച്ചതിന്റെ പേരില്‍ ഇരുവര്‍ക്കുമെതിരേ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് നിയമ നടപടിക്കൊരുങ്ങുകയാണ്. ബാബര്‍ അസമിനെ വിലക്കാനാണ് പിസിബിയുടെ നീക്കണമെന്നാണ് ലഭിക്കുന്ന സൂചന. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് കടുത്ത നീക്കത്തിലേക്ക് കടക്കാന്‍ സാധ്യത കൂടുതലാണ്.

babar azam shaheen afridi

നിലവില്‍ പിസിബിയും ബാബറും തമ്മില്‍ മോശം ബന്ധമാണുള്ളത്. ടീമിന്റെ നിരാശപ്പെടുത്തുന്ന പ്രകടനത്തിന് പിന്നാലെ ബാബര്‍ ടീമിനെ പ്രതിക്കൂട്ടിലാക്കുന്ന പ്രസ്താവന ഇറക്കിയതാണ് പിസിബിയെ കൂടുതല്‍ ചൊടിപ്പിച്ചിരിക്കുന്നത്. എന്തായാലും കടുത്ത തീരുമാനത്തിലേക്ക് പിസിബി കടക്കുമോയെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്. എന്നാല്‍ താന്‍ പറഞ്ഞത് തെറ്റായി വ്യാഖാനിക്കപ്പെട്ടുവെന്നാണ് അസര്‍ മഹമ്മൂദ് പറയുന്നത്.

പക്ഷെ തെളിവുകളില്ലാതെ ഒത്തുകളി ആരോപണം ഉന്നയിച്ചത് പാക് ക്രിക്കറ്റിനെ അപമാനിക്കുന്ന നീക്കമായാണ് പിസിബി കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ കടുത്ത നടപടിയുണ്ടായേക്കുമെന്നാണ് പിസിബിയെ ഉദ്ധരിച്ചുകൊണ്ട് വാര്‍ത്തകള്‍ പുറത്തുവരുന്നത്. ഇത്തവണ പാകിസ്താന് പിഴച്ചത് ടീം തിരഞ്ഞെടുപ്പിലാണെന്ന് പറയാം. ബൗളിങ്ങിന് ടീം വലിയ പ്രാധാന്യം നല്‍കിയപ്പോള്‍ ബാറ്റിങ്ങിന് വേണ്ട പ്രാധാന്യം നല്‍കിയുമില്ല.

ഇതോടെ ടീം തകര്‍ന്നടിഞ്ഞു. ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍ എന്നിവരിലേക്ക് മാത്രമായി പാകിസ്താന്റെ ബാറ്റിങ് നിര ഒതുങ്ങി. ഇതാണ് ടീമിന് തിരിച്ചടിയായി മാറിയത്. കൂടാതെ ഫിറ്റ്‌നസില്ലാത്ത താരങ്ങളെ ടീമിലേക്ക് പരിഗണിക്കുകയും ചെയ്ത് മണ്ടത്തരം കാട്ടി. ഷഹീന്‍ ഷാ അഫ്രീദി, മുഹമ്മദ് അമീര്‍, ഹാരിസ് റഊഫ് എന്നിവര്‍ക്കൊന്നും മികച്ച ഫിറ്റ്‌നസില്ലായിരുന്നു. പരിക്കിന്റെ പിടിയിലായിരുന്ന ഇവരെ കളിപ്പിച്ചത് പാക് ടീം കാട്ടിയ മണ്ടത്തരമാണ്.

അസം ഖാന്റെ അമിത ശരീരഭാരം നോക്കാതെ അദ്ദേഹത്തെ ടീമിലെടുത്തു. ഇത്തരത്തില്‍ ടീം തിരഞ്ഞെടുപ്പില്‍ പാകിസ്താന്‍ മണ്ടത്തരം കാട്ടിയതാണ് ടീമിന്റെ തകര്‍ച്ചക്ക് കാരണമായതെന്ന് പറയാം. എന്നാല്‍ വിവാദങ്ങള്‍ക്കിടയില്‍ ബാബറും മുഹമ്മദ് അമീറും കാനഡ ക്രിക്കറ്റ് ലീഗില്‍ കളിക്കാന്‍ പോയിരിക്കുകയാണ്. പാകിസ്താന്‍ ടീമില്‍ നിന്ന് ബാബറിനെ മാറ്റിനിര്‍ത്താനുള്ള സാധ്യതയാണ് നിലവില്‍ കൂടുതല്‍. എന്തായാലും ടീം മാനേജ്‌മെന്റിന്റെ തീരുമാനം എന്താകുമെന്നത് കാത്തിരുന്ന് കണ്ടറിയാം.

Story first published: Sunday, June 23, 2024, 15:54 [IST]
Other articles published on Jun 23, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+