Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: ജഡേജയെക്കാള്‍ മികവ് അക്ഷറിന്, ലോകകപ്പ് കളിപ്പിക്കണം! പാര്‍ഥിവ് പറയുന്നു

മുംബൈ: ടി20 ലോകകപ്പിനായുള്ള മുന്നൊരുക്കത്തിലാണ് ടീമുകളെല്ലാം. ഇന്ത്യയെ സംബന്ധിച്ചും നിര്‍ണ്ണായക ലോകകപ്പണ് വരാനിരിക്കുന്നത്. 2013ന് ശേഷം ഐസിസി ട്രോഫിയില്ലാത്ത ഇന്ത്യക്ക് ഈ ചീത്തപ്പേര് മാറ്റാനുള്ള അവസരമാണ് വന്നെത്തിയിരിക്കുന്നത്. ഇത്തവണ മികച്ച ടീം കരുത്ത് ഇന്ത്യക്കുണ്ട്. അതുകൊണ്ടുതന്നെ പ്രതീക്ഷകളും വാനോളമാണ്. എന്നാല്‍ ടീം തിരഞ്ഞെടുപ്പ് ഇന്ത്യയെ സംബന്ധിച്ച് വലിയ തലവേദനയാണ്.

ഒരേ പൊസിഷനില്‍ ഒന്നിലധികം താരങ്ങള്‍ കസറുമ്പോള്‍ ആരെ പരിഗണിക്കുമെന്നതാണ് പ്രധാന ചോദ്യം.
ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടറായി അവസരം തേടുന്നത് രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരാണ്. കുല്‍ദീപ് യാദവും രവി ബിഷ്‌നോയിയും സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരായും അവസരം തേടുന്നു.

ഇന്ത്യ സ്പിന്‍ ഓള്‍റൗണ്ടറായി ജഡേജയെ പരിഗണിക്കാനാണ് കൂടുതല്‍ സാധ്യത. ഇപ്പോഴിതാ ഇന്ത്യ പ്ലേയിങ് 11ല്‍ ജഡേജയെയല്ല പകരം അക്ഷര്‍ പട്ടേലിനെ കളിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ പാര്‍ഥിവ് പട്ടേല്‍.

അതിന്റെ കാരണവും പാര്‍ഥിവ് പട്ടേല്‍ പറയുന്നു. 'അക്ഷര്‍ പട്ടേലിന്റെ കരുത്ത് കൃത്യതയാണ്. മികച്ച ലൈനില്‍ പന്തെറിയാന്‍ അവന് സാധിക്കുന്നു. അക്ഷറിനെ അടിക്കണമെങ്കില്‍ കാലുകള്‍ നന്നായി ചലിപ്പിക്കേണ്ടതായുണ്്. എന്നാല്‍ അക്ഷറിനെതിരേ അത്തരത്തില്‍ കളിക്കുക പ്രയാസമാണ്. കാരണം പേസില്‍ നല്ല വ്യത്യാസം വരുത്തുന്നവനാണ് അക്ഷര്‍. എവിടെ വേണമെങ്കിലും മികവ് കാട്ടാന്‍ കഴിവുള്ളവരിലൊരാളാണ് അക്ഷര്‍. എന്നാല്‍ എല്ലാവരും ജഡേജയെക്കുറിച്ചാണ് സംസാരിക്കുന്നത്.

ravindra jadeja

എന്നാല്‍ അക്ഷറിന്റെ സാന്നിധ്യം ടീമിന് സ്ഥിരത നല്‍കുന്നു. പവര്‍പ്ലേയിലടക്കം നന്നായി പന്തെറിയുന്നുവെന്നതാണ് അക്ഷറിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്'- ജിയോ സിനിമയില്‍ സംസാരിക്കവെ പാര്‍ഥിവ് പറഞ്ഞു. ബൗളറെന്ന നിലയില്‍ അക്ഷര്‍ പലപ്പോഴും മികവ് കാട്ടുന്നു. വിക്കറ്റ് നേടാന്‍ പ്രയാസമുള്ള പിച്ചില്‍ വിക്കറ്റ് നേടാനും മറ്റ് ബൗളര്‍മാര്‍ തല്ലുവാങ്ങുമ്പോള്‍ മികച്ച ഇക്കോണമി കാത്ത് പന്തെറിയാനും അക്ഷറിന് സാധിക്കുന്നു.

എന്നാല്‍ ബാറ്റിങ്ങിലേക്ക് വരുമ്പോഴാണ് പ്രശ്‌നം. സ്പിന്‍ ഓള്‍റൗണ്ടറെന്ന നിലയില്‍ കളിക്കുമ്പോള്‍ ബാറ്റുകൊണ്ട് നിര്‍ണ്ണായക സംഭാവന ചെയ്യേണ്ടതായുണ്ട്. എന്നാല്‍ പലപ്പോഴും അക്ഷറില്‍ നിന്ന് ഇത്തരമൊരു പ്രകടനം ഉണ്ടാകാറില്ല. ഇടക്ക് ചില മികച്ച പ്രകടനം നടത്തുമെങ്കിലും ബാറ്റിങ്ങില്‍ സ്ഥിരതയില്ല. സമ്മര്‍ദ്ദ സാഹചര്യത്തില്‍ ബാറ്റുകൊണ്ടുപൊരുതുന്ന മികച്ചൊരു ഇന്നിങ്‌സ് കാഴ്ചവെക്കാന്‍ അക്ഷറിന് കഴിവില്ല.

അതേ സമയം ജഡേജക്ക് ഒറ്റക്ക് മത്സരഫലത്തെ മാറ്റാനാവും. അവസാന ഐപിഎല്ലില്‍ തകര്‍പ്പന്‍ ഫിനിഷിങ്ങിലൂടെ സിഎസ്‌കെയ്ക്ക് കിരീടം നേടിക്കൊടുത്ത താരമാണ് ജഡേജ. അതുകൊണ്ടുതന്നെ ഇന്ത്യ ജഡേജക്ക് തന്നെ മുഖ്യ പ്രാധാന്യം നല്‍കിയേക്കും. അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായാണ് ടി20 ലോകകപ്പ് നടക്കുന്നത്. ഇവിടുത്തെ പിച്ചില്‍ സ്പിന്നിനെക്കാള്‍ മുന്‍തൂക്കം പേസിനാണ്. ഇന്ത്യക്ക് ബാറ്റിങ് കരുത്ത് ഉയര്‍ത്തി മുന്നോട്ട് പോകേണ്ടതായുണ്ട്.

അതുകൊണ്ടുതന്നെ അക്ഷറിനെ ജഡേജയുടെ ബാക്കപ്പ് ആക്കാനാണ് സാധ്യത. ഇന്ത്യ കുല്‍ദീപ് യാദവിനെ സ്‌പെഷ്യലിസ്റ്റ് സ്പിന്നറാക്കുമ്പോള്‍ രവി ബിഷ്‌നോയ്ക്ക് സീറ്റ് നഷ്ടമാവാനാണ് സാധ്യത. ഇന്ത്യന്‍ ടീമിലെ ചില റോളിലേക്കായി വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. പ്രധാനമായും വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായും മത്സരം കടുപ്പം. സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ജിതേഷ് ശര്‍മ എന്നിവരാണ് ഈ സ്ഥാനത്തിനായി പ്രധാനമായും മത്സരിക്കുന്നത്.

ഇതില്‍ ആരുവേണമെന്നതാണ് സെലക്ടര്‍മാരെ കുഴപ്പിക്കുന്നത്. ഓപ്പണിങ്ങില്‍ രോഹിത് ശര്‍മയുടെ കാര്യത്തിലും അന്തിമ തീരുമാനത്തിലേക്കെത്തേണ്ടതായുണ്ട്. വരുന്ന ഐപിഎല്ലിലെ പ്രകടനം വിലയിരുത്തിയാവും ഇന്ത്യ ടീമിനെ തിരഞ്ഞെടുക്കുക. അതുകൊണ്ടുതന്നെ യുവതാരങ്ങള്‍ക്കെല്ലാം വരുന്ന ഐപിഎല്‍ വളരെ നിര്‍ണ്ണായകമാണെന്ന് പറയാം.

Story first published: Wednesday, January 17, 2024, 12:53 [IST]
Other articles published on Jan 17, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+