For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: 2 മാറ്റങ്ങള്‍ വരുത്തും, ഇന്ത്യയെ വിറപ്പിക്കാന്‍ പാകിസ്താന്‍- പ്ലേയിങ് 11 ഇങ്ങനെ

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്താന്‍ മത്സരം 9ന് നടക്കാന്‍ പോവുകയാണ്. ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന മത്സരത്തില്‍ വലിയ ആത്മവിശ്വാസത്തോടെ ഇന്ത്യ ഇറങ്ങുമ്പോള്‍ അമേരിക്കയോട് തോറ്റ ക്ഷീണത്തിലാണ് പാകിസ്താന്റെ വരവ്. സൂപ്പര്‍ ഓവറിനൊടുവില്‍ പാകിസ്താനോട് തലകുനിക്കേണ്ടി വന്നത് അമേരിക്കയെ സംബന്ധിച്ച് വലിയ നാണക്കേടായിട്ടുണ്ടെന്ന് പറയാം. എന്തായാലും ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് പാകിസ്താന്‍.

ഇന്ത്യക്കെതിരേ പാകിസ്താന്‍ ചില സുപ്രധാന മാറ്റങ്ങള്‍ പ്ലേയിങ് 11ല്‍ വരുത്തുമെന്നാണ് പുറത്തുവരുന്ന വിവരം. അമേരിക്കയോട് തോറ്റ പാകിസ്താന്‍ ടീമില്‍ നിന്ന് ചില പ്രധാന മാറ്റങ്ങളോടെയാവും ഇന്ത്യക്കെതിരേ ഇറങ്ങുക. പാകിസ്താന്‍ പരിഗണിക്കാന്‍ സാധ്യതയുള്ള പ്ലേയിങ് 11 എങ്ങനെയാവുമെന്ന് പരിശോധിക്കാം. അമേരിക്കയ്‌ക്കെതിരേ മുഹമ്മദ് റിസ്വാനും ബാബര്‍ ആസമുമാണ് ഓപ്പണര്‍മാരായി ഇറങ്ങിയത്. ബാബര്‍ പിടിച്ചുനിന്ന് റണ്‍സുയര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ റിസ്വാനാണ് ആക്രമിക്കാന്‍ തയ്യാറായത്.

എന്നാല്‍ ഇന്ത്യക്കെതിരേ ഈ ഓപ്പണിങ് കൂട്ടുകെട്ടില്‍ പാകിസ്താന്‍ മാറ്റം വരുത്തിയേക്കും. മുഹമ്മദ് റിസ്വാനെയും സലിം അയൂബിനേയും ഓപ്പണിങ്ങിലേക്ക് പരിഗണിക്കുമെന്നാണ് വിവരം. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ സലിം 21 ടിയില്‍ നിന്ന് 286 റണ്‍സാണ് നേടിയിട്ടുള്ളത്. 127 മാത്രമാണ് സ്‌ട്രൈക്ക് റേറ്റ്. എന്നാല്‍ പാകിസ്താന്‍ സലിം അയൂബിന്റെ മികവില്‍ വിശ്വാസം അര്‍പ്പിച്ചേക്കും. നായകന്‍ ബാബര്‍ ആസം മൂന്നാം നമ്പറില്‍ കളിച്ചേക്കും.

അമേരിക്കയ്‌ക്കെതിരേ 43 പന്തില്‍ 44 റണ്‍സാണ് ബാബര്‍ നേടിയത്. സ്‌ട്രൈക്ക് റേറ്റിന്റെ പേരില്‍ വലിയ വിമര്‍ശനം ബാബറിന് നേരിടേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ മൂന്നാം നമ്പറിലേക്ക് ബാറ്റിങ് മാറ്റി പവര്‍പ്ലേയില്‍ കൂടുതല്‍ കടന്നാക്രമിക്കാനുള്ള പദ്ധതിയിലാണ് പാകിസ്താനുള്ളത്. നാലാം നമ്പറില്‍ ഫഖര്‍ സമാന്‍ തുടര്‍ന്നേക്കും. പാകിസ്താന്‍ നിരയില്‍ കടന്നാക്രമിക്കാന്‍ ധൈര്യം കാട്ടുന്ന ഇടം കൈയന്‍ ബാറ്റ്‌സ്മാനാണ് ഫഖര്‍ സമാന്‍.

cricket

2017ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ തോല്‍പ്പിച്ച് പാകിസ്താന്‍ കപ്പുയര്‍ത്തിയപ്പോള്‍ ഫഖര്‍ സെഞ്ച്വറിയോടെ ശോഭിച്ചിരുന്നു. അതുകൊണ്ടുതന്നെ ഫഖറില്‍ പാകിസ്താന്‍ വലിയ പ്രതീക്ഷവെക്കുന്നു. അഞ്ചാമന്‍ ഉസ്മാന്‍ ഖാനാണ്. മധ്യനിരയില്‍ വമ്പനടി നടത്താന്‍ ഉസ്മാന്‍ ഖാന് സാധിക്കും. അസം ഖാനെ പാകിസ്താന്‍ പ്ലേയിങ് 11 നിന്ന് ഒഴിവാക്കാനാണ് സാധ്യത. അമേരിക്കയ്‌ക്കെതിരേ ഗോള്‍ഡന്‍ ഡെക്കായിരുന്നു താരം.

പിഎസ്എല്ലിലെ വമ്പനടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആവര്‍ത്തിക്കാന്‍ അസം ഖാന് സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ പാകിസ്താനെതിരേ അസം ഖാനെ പാകിസ്താന്‍ പുറത്തിരുത്തുമെന്നുറപ്പ്. ഇഫ്തിഖര്‍ അഹമ്മദാവും ആറാം നമ്പറില്‍. സ്പിന്‍ ഓള്‍റൗണ്ടറായ ഇഫ്തിഖര്‍ കാമിയോകളിലൂടെ മത്സരഫലത്തില്‍ വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ കഴിവുള്ളവനാണ്. ഇന്ത്യക്കെതിരേ നേരത്തെ കളിച്ച് പരിചയസമ്പത്തുള്ള താരമാണ് ഇഫ്തിഖര്‍.

അമേരിക്കയ്‌ക്കെതിരേ ബാറ്റുകൊണ്ട് തിളങ്ങിയ ഷദാബ് ഖാന്‍ ഏഴാം നമ്പറില്‍ കാണും. മത്സരത്തിലെ സാഹചര്യത്തിനനുസരിച്ച് ഷദാബിന്റെ ബാറ്റിങ് പൊസിഷന്‍ മാറിയേക്കും. സ്പിന്‍ ഓള്‍റൗണ്ടറായ ഇമാദ് വാസിമിനേയും പാകിസ്താന്‍ പ്ലേയിങ് 11ല്‍ ഉള്‍പ്പെടുത്തിയേക്കും. ഇടവേളക്ക് ശേഷം തിരിച്ചെത്തുന്ന ഇമാദിനും വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ സാധിക്കുമെന്നാണ് പാക് ആരാധകര്‍ പ്രതീക്ഷിക്കുന്നു. മൂന്ന് പേസര്‍മാരേയും പാകിസ്താന്‍ പരിഗണിച്ചേക്കും.

ഷഹിന്‍ ഷാ അഫ്രീദി, നസീം ഷാ, മുഹമ്മദ് അമീര്‍ എന്നിവരെ പാകിസ്താന്‍ പ്ലേയിങ് 11 ഉള്‍പ്പെടുത്തിയേക്കും. അമേരിക്കയ്‌ക്കെതിരേ നിരാശപ്പെടുത്തിയ ഹാരിസ് റഊഫിനെ പാകിസ്താന്‍ പുറത്തിരുത്തിയേക്കും. എന്തായാലും ഇന്ത്യക്കെതിരേ ശക്തമായ പ്ലേയിങ് 11ത്തന്നെ പാക് ടീ കളത്തിലിറക്കിയേക്കും. തോറ്റാല്‍ പാകിസ്താന്റെ സൂപ്പര്‍ 8 സാധ്യതകള്‍ മങ്ങും. അതുകൊണ്ടുതന്നെ എന്ത് വിലകൊടുത്തും ഇന്ത്യക്കെതിരേ ജയിക്കാനാവും പാകിസ്താന്‍ ശ്രമിക്കുക.

Story first published: Friday, June 7, 2024, 15:57 [IST]
Other articles published on Jun 7, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+