Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: പാക് ടീം പോരാ! ഇന്ത്യയോ? ഫേവറിറ്റ് ടീമുകളെ വെളിപ്പെടുത്തി മുന്‍ പാക് നായകന്‍

ടി20 ലോകകപ്പ് അടുത്ത മാസം വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക എന്നീവിടങ്ങളിലായി നടക്കാനിരിക്കവെ ഫേവറിറ്റ് ടീമുകള്‍ ഏതൊക്കെയാണെന്നു വെളിപ്പെടുത്തിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ഓള്‍റൗണ്ടറും ക്യാപ്റ്റനുമായ മുഹമ്മദ് ഹഫീസ്. അദ്ദേഹം തിരഞ്ഞെടുത്ത ടീമുകളില്‍ പാകിസ്താന്‍ ഉള്‍പ്പെട്ടിട്ടില്ലെന്നതാണ് കൗതുകകരമായ കാര്യം. ക്രിക്കറ്റ് പാകിസ്താനോടു സംസാരിക്കവെയാണ് ഏതൊക്കെ ടീമുകളുടെ പ്രകടനമാണ് താന്‍ ഏറ്റവുമധികം ആകാംക്ഷയോടെ കാത്തിരിക്കുന്നതെന്നു ഹഫീസ് തുറന്നു പറഞ്ഞത്.

ഒരു മാസം ദൈര്‍ഘ്യമുള്ള ടൂര്‍ണമെന്റില്‍ അസോസിയേറ്റ് രാജ്യങ്ങളടക്കം 20 ടീമുകളാണ് മാറ്റുരയ്ക്കുക. അഞ്ചു വീതം ടീമുകളെ നാലു ഗ്രൂപ്പുകളിലായിട്ടാണ് ടൂര്‍ണമെന്റില്‍ വേര്‍തിരിച്ചിട്ടുള്ളത്. ചിരവൈരികളായ ഇന്ത്യയും പാകിസ്താനും ഒരിക്കല്‍ക്കൂടി ഒരേ ഗ്രൂപ്പില്‍ തന്നെയാണെന്നതാണ് ത്രില്ലടിപ്പിക്കുന്ന കാര്യം. ഗ്രൂപ്പ് എയിലാണ് ഇന്ത്യയുടെയും പാകിസ്താന്‍റെയും സ്ഥാനം. ജൂണ്‍ ഒമ്പതിനാണ് ലോകം മുഴുവന്‍ കാത്തിരിക്കുന്ന ഇന്ത്യ- പാക് എല്‍ ക്ലാസിക്കോ പോരാട്ടം.

MOHAMMAD HAFEEZ

ഇന്ത്യ, നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ട്, മുന്‍ ജേതാക്കളും ആതിഥേയരുമായ വെസ്റ്റ് ഇന്‍ഡീസ് എന്നിവരെയാണ് ലോകകപ്പിലെ ഫേവറിറ്റ് ടീമുകളായി ഹഫീസ് ചൂണ്ടിക്കാണിച്ചത്. തന്ത്രപരമായുള്ള മുന്‍തൂക്കം ഇന്ത്യന്‍ ടീമിനുണ്ടെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. കരീബിയയിലെ സാഹചര്യങ്ങളില്‍ തിളങ്ങാനുള്ള ശരിയായ ടീം കോമ്പിനേഷനാണ് ഇന്ത്യക്കുള്ളതന്നും ഹഫീസ് ചൂണ്ടിക്കാണിക്കുന്നു. ആതിഥേയ രാജ്യമായതിനാല്‍ തന്നെ സാഹചര്യങ്ങള്‍ വിന്‍ഡീസിനു അനുകൂലമാണെന്നും അതു അവര്‍ക്കു ഗുണം ചെയ്യുമെന്നും അദ്ദേഹം പറയുന്നു.

നന്നായി പെര്‍ഫോം ചെയ്യണമെന്നു എന്‍റെ ഹൃദയം ആഗ്രഹിക്കുന്ന ഒരു ടീമിനെ തിരഞ്ഞെടുക്കേണ്ടി വന്നാല്‍ ഞാന്‍ ആദ്യം പറയുക പാകിസ്താന്റെ പേരായിരിക്കും. എന്നാല്‍ തന്ത്രങ്ങളും ശരിയായ കോമ്പിനേഷനുമാണ് ഞാന്‍ പരിഗണിക്കുന്നതെങ്കില്‍ ഇന്ത്യക്കു വെസ്റ്റ് ഇന്‍ഡീസില്‍ നന്നായി പെര്‍ഫോം ചെയ്യാനാവുമെന്നു ഞാന്‍ കരുതുന്നു. ഇന്ത്യക്കൊപ്പം വെസ്റ്റ് ഇന്‍ഡീസും ലോകകപ്പില്‍ വളരെ മികച്ച പ്രകടനം നടത്തും. കൂടാതെ ഇംഗ്ലണ്ടും കരീബിയന്‍ പിച്ചുകളില്‍ തിളങ്ങാന്‍ സാധിക്കുന്ന ടീമാണെന്നും ഹഫീസ് വ്യക്കമാക്കി.

ഈ ടി20 ലോകകപ്പില്‍ പാകിസ്താന്‍ ടീം പതറാനുള്ള കാരണത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. നിരവധി ഗുരുതരമായ പ്രശ്നങ്ങള്‍ പാക് ടീമിനുണ്ടെന്നും ടൂര്‍ണമെന്റില്‍ അതു അവരെ ബാധിക്കുമെന്നും ഹഫീസ് പറഞ്ഞു. പ്രകടനം എങ്ങനെയാണെങ്കിലും ഒരു പാകിസ്താനിയെന്ന നിലയില്‍ എന്റെ ഹൃദയം എല്ലായ്‌പ്പോഴും പാകിസ്താനോടൊപ്പം തന്നെയായിരിക്കും.

ROHIT SHARMA

പക്ഷെ വസ്തുതകള്‍ പരിഗണിക്കുമ്പോള്‍ പാകിസ്താന്‍ ടീം ലോകകപ്പില്‍ പതറും. ശരിയായ ടീം കോമ്പിനേഷന്റെയും മാനസികാവസ്ഥയുടെയും കാര്യത്തില്‍ പാകിസ്താന്‍ ഇപ്പോള്‍ തയ്യാറായിട്ടില്ലെന്നതാണ് ഇതിനു കാരണം. ഒരു നിയന്ത്രിത ടീമിനെപ്പോലെ കളിക്കാരുടെ റോളുകള്‍ ശരിയായി നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഹഫീസ് കൂട്ടിച്ചേര്‍ത്തു.

ജൂണ്‍ രണ്ടിനാണ് ടി20 ലോകകപ്പിനു തുടക്കമാവുന്നത്. ആതിഥേയരായ അമേരിക്കയും കാനഡയും തമ്മിലാണ് ഉദ്ഘാടന മല്‍സരം. ഇതേ ദിവസം നടക്കുന്ന രണ്ടാമത്തെ കളിയില്‍ വെസ്റ്റ് ഇന്‍ഡീസും പപ്പുവ ന്യൂ ഗ്വിനിയും ഏറ്റുമുട്ടും.

ഇന്ത്യയുടെ ആദ്യ മല്‍സരം അഞ്ചിനു ന്യൂയോര്‍ക്കില്‍ വച്ച് അയര്‍ലാന്‍ഡുമായിട്ടാണ്. തുടര്‍ന്നാണ് ഇന്ത്യ- പാക് പോര്. അതിനു ശേഷം അമേരിക്ക, കാനഡ എന്നിവരുമായും രോഹിത് ശര്‍മയും സംഘവും ഏറ്റുമുട്ടും. ജൂണ്‍ 29ന് വെസ്റ്റ് ഇന്‍ഡീസിലെ ബാര്‍ബഡോസില്‍ വച്ചാണ് കലാശപ്പോര്.

Story first published: Tuesday, May 21, 2024, 14:04 [IST]
Other articles published on May 21, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+