For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: ഇതെന്ത് ഷെഡ്യൂള്‍! ഐസിസി ഇന്ത്യക്കൊപ്പം- വിമര്‍ശിച്ച് പാക് ആരാധകര്‍

ദുബായ്: ടി20 ലോകകപ്പ് 2024ന്റെ ഷെഡ്യൂള്‍ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ്. ജൂണ്‍ 1 മുതല്‍ 29വരെ നീണ്ടുനില്‍ക്കുന്ന കുട്ടിക്രിക്കറ്റ് മാമാങ്കത്തില്‍ 55 മത്സരങ്ങളാണ് ആകെയുള്ളത്. നാല് ഗ്രൂപ്പുകളിലായി 20 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ആവേശകരമായ ടി20 ലോകകപ്പിന് അമേരിക്കയും വെസ്റ്റ് ഇന്‍ഡീസുമാണ് വേദിയാവുന്നത്. എല്ലാവരും കാത്തിരിക്കുന്ന ഇന്ത്യ vs പാകിസ്താന്‍ മത്സരം ജൂണ്‍ 9ന് ന്യൂയോര്‍ക്കിലാണ് നടക്കുന്നത്.

ടി20 ലോകകപ്പിനുള്ള ഷെഡ്യൂള്‍ പുറത്തായതിന് പിന്നാലെ ഐസിസിക്കും ഇന്ത്യന്‍ ടീമിനുമെതിരേ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് പാകിസ്താന്‍ ആരാധകര്‍. ഇന്ത്യക്ക് ഗ്രൂപ്പുഘട്ടത്തില്‍ ഒരു വേദിയില്‍ മൂന്ന് മത്സരം നല്‍കിയതാണ് പാക് ആരാധകര്‍ ചോദ്യം ചെയ്യുന്നത്. ഇന്ത്യയുടെ ആദ്യ മത്സരം അഞ്ചാം തീയ്യതി അയര്‍ലന്‍ഡിനെതിരേയാണ്. ഇതിന് ന്യൂയോര്‍ക്കാണ് വേദി. 9നാണ് ലോകം കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം.

ന്യൂയോര്‍ക്കിലാണ് ഈ മത്സരവും നടക്കുന്നത്. ഇന്ത്യയുടെ മൂന്നാം മത്സരം 12ന് അമേരിക്കയ്‌ക്കെതിരേയാണ്. 15ന് നടക്കുന്ന കാനഡയ്‌ക്കെതിരായ മത്സരം ഫ്‌ളോറിഡയിലാണ്. ഇന്ത്യയുടെ ഗ്രൂപ്പുഘട്ടത്തിലെ എല്ലാ മത്സരങ്ങള്‍ക്കും അമേരിക്കയാണ് വേദി. കൂടാതെ ആദ്യ മൂന്ന് മത്സരത്തിലും ഒരേ വേദി നല്‍കുകയും ചെയ്തു. ഇത് ഇന്ത്യക്ക് കാര്യങ്ങള്‍ അനുകൂലമാക്കി നല്‍കുന്നതിന്റെ ഭാഗമായുള്ള നീക്കമാണെന്നാണ് പാക് ആരാധകര്‍ ആരോപിക്കുന്നത്.

പാകിസ്താന്റെ അയര്‍ലന്‍ഡിനെതിരായ മത്സരം ലൗഡര്‍ഹില്ലിലാണ് നടക്കുന്നത്. അമേരിക്കയുമായുള്ള മത്സരത്തിന് ദല്ലാസാണ് വേദി. ഇന്ത്യക്കെതിരേയും കാനഡക്കെതിരേയുമുള്ള മത്സരത്തിന് ന്യൂയോര്‍ക്കാണ് പാകിസ്താന് വേദി ലഭിച്ചിരിക്കുന്നത്. ഇന്ത്യക്ക് അടുപ്പിച്ച് മൂന്ന് മത്സരങ്ങള്‍ക്ക് ന്യൂയോര്‍ക്ക് വേദി നല്‍കിയതിനെയാണ് പാകിസ്താന്‍ ആരാധകര്‍ വിമര്‍ശിക്കുന്നത്. ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളിലടക്കം വലിയ വിമര്‍ശനമാണ് പാകിസ്താന്‍ ആരാധകര്‍ ഉയര്‍ത്തുന്നത്.

india, cricket

ഗ്രൂപ്പ് എയില്‍ ഇന്ത്യ, പാകിസ്താന്‍, അയര്‍ലന്‍ഡ്, കാനഡ, അമേരിക്ക എന്നിവരാണുള്ളത്. ഗ്രൂപ്പ് ബിയില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, നമീബിയ, സ്‌കോട്ട്‌ലന്‍ഡ്, ഒമാന്‍ എന്നിവരാണുള്ളത്. ഗ്രൂപ്പ് സിയിലേക്ക് വരുമ്പോള്‍ ന്യൂസീലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, അഫ്ഗാനിസ്ഥാന്‍, ഉഗാണ്ട, പപ്പുവ ന്യൂ ഗ്വിനിയ എന്നിവരും ഗ്രൂപ്പ് ഡിയില്‍ ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ബംഗ്ലാദേശ്, നെതര്‍ലന്‍ഡ്‌സ്, നേപ്പാള്‍ എന്നിവരുമാണുള്ളത്.

വെസ്റ്റ് ഇന്‍ഡീസില്‍ കളിക്കുന്ന ടീമുകള്‍ക്ക് കാര്യങ്ങള്‍ പ്രയാസമാവും. അപ്രതീക്ഷിത വേഗവും ബൗണ്‍സും നിറഞ്ഞ പിച്ചാണ് വെസ്റ്റ് ഇന്‍ഡീസിലേത്. അതുകൊണ്ടുതന്നെ സന്ദര്‍ശകരായ ടീമുകള്‍ ഈ പിച്ചില്‍ പ്രയാസപ്പെടും. എന്നാല്‍ അമേരിക്കയിലെ വേദികള്‍ ബാറ്റിങ്ങിന് അനുയോജ്യമാണ്. പേസിനെ പിന്തുണക്കുന്ന പിച്ചാണെങ്കിലും ബാറ്റിങ്ങിന് അനുകൂലമാണ് ന്യൂയോര്‍ക്കിലെ സാഹചര്യം. എന്നാല്‍ അമേരിക്കയില്‍ മഞ്ഞുവീഴ്ചയുണ്ടാവുന്ന സമയമാണ് ഷെഡ്യൂളിലുള്ളത്.

അതുകൊണ്ടുതന്നെ ടോസ് നിര്‍ണ്ണായകമായി മാറും. ന്യൂയോര്‍ക്കില്‍ കളിക്കുന്നത് ഇന്ത്യക്ക് ഗുണകരമായിരിക്കും. പാകിസ്താനെ തോല്‍പ്പിക്കാനായാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ വലിയ കടുപ്പമായിരിക്കില്ല. അയര്‍ലന്‍ഡ് വലിയ വെല്ലുവിളി ഉയര്‍ത്തിയേക്കില്ല. ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടത് പോരാട്ടം കടുപ്പിക്കുമെന്നുറപ്പാണ്. എട്ടാം തീയ്യതിയാണ് ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരം. നിലവിലെ ടി20 ലോകകപ്പ് ജേതാക്കളാണ് ഇംഗ്ലണ്ട്.

ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ് എന്നിവടങ്ങളിലെ പിച്ചിനോട് സാമ്യതയുള്ളതാവും അമേരിക്കയിലേത്. എന്നാല്‍ താരതമ്യേനെ ചെറിയ മൈതാനങ്ങളാണ് അമേരിക്കയിലേത്. അതുകൊണ്ടുതന്നെ റണ്ണൊഴുകുമെന്നുറപ്പ്. ഇത്തവണ ബാറ്റിങ് വെടിക്കെട്ട് പ്രതീക്ഷിക്കാം. ഇന്ത്യയെ രോഹിത് ശര്‍മ തന്നെയാവും ടി20 ലോകകപ്പില്‍ നയിക്കുക.

ഇത് വ്യക്തമാക്കുന്ന ചിത്രമാണ് നായകന്മാരോടൊപ്പം ഐസിസി കൊടുത്തിരിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് അഭിമാന ടി20 ലോകകപ്പാണ് വരാനിരിക്കുന്നത്.ലോകകപ്പ് നേടി രോഹിത് ശര്‍മക്ക് യാത്രയയപ്പ് നടത്താനാവുമോയെന്നത് കണ്ടറിയാം.

Story first published: Friday, January 5, 2024, 20:51 [IST]
Other articles published on Jan 5, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+