For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: ഇന്ത്യ സൂക്ഷിച്ചോ, അയര്‍ലാന്‍ഡിനോടു പൊട്ടും! പാക് ഫാന്‍സിന്റെ മുന്നറിയിപ്പ്

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ ആദ്യ പോാട്ടത്തിനിറങ്ങുന്ന ഇന്ത്യന്‍ ടീമിനു മുന്നറിയിപ്പുമായി പാകിസ്താന്‍ ആരാധകര്‍. ന്യൂയോര്‍ക്കില്‍ നടക്കാനിരിക്കുന്ന ഗ്രൂപ്പ് എ മല്‍സരത്തില്‍ ഇന്ത്യയെ ഐറിഷ് ടീം ഞെട്ടിച്ചേക്കുമെന്നാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നത്. നേരത്തേ പല അട്ടിമറി വിജയങ്ങളും കുറിച്ച് ഐസിസി ടൂര്‍ണമെന്റുകളില്‍ കറുത്ത കുതിരകളായിട്ടുള്ള അയര്‍ലാന്‍ഡിനു ഇത്തവണയും അതു സാധിക്കുമോയെന്നാണ് അറിയാനുള്ളത്.

ന്യൂയോര്‍ക്കിലെ നസൗ കൗണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് ഇന്ത്യയും അയര്‍ലാന്‍ഡും തമ്മിലുള്ള മല്‍സരം നടക്കാനിരിക്കുന്നത്. ഈ ടൂര്‍ണമെന്റിലെ ഇതുവരെയുള്ള മല്‍സരങ്ങളെടുത്താല്‍ ബാറ്റര്‍മാര്‍ സ്‌കോര്‍ ചെയ്യാന്‍ ഏറ്റവുമധികം പാടുപെട്ടിട്ടുള്ള പിച്ചാണിത്. സൗത്താഫ്രിക്കയുമായി ഇവിടെ നടന്ന കളിയില്‍ ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ എക്കാലത്തെയും ചെറിയ ടോട്ടലായ 77 റണ്‍സിനാണ് ശ്രീലങ്ക പുറത്തായത്.

INDIA

ഇന്ത്യയും അയര്‍ലാന്‍ഡും തമ്മിലുള്ള മല്‍സരത്തെക്കുറിച്ച് പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ വഖാര്‍ യൂനുസ് നിരീക്ഷണം നടത്തിയിരുന്നു. ന്യൂയോര്‍ക്കില്‍ റണ്‍സ് സ്‌കോര്‍ ചെയ്യുക എളുപ്പമല്ല. അതുകൊണ്ടു തന്നെ ഇന്ത്യക്കെതിരേ അയര്‍ലാന്‍ഡിന്റെ വിജയം എഴുതിത്തള്ളേണ്ടെന്നുമാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത്. അതിനു പിന്നാലെയാണ് ഇന്ത്യക്കു മുന്നറിയിപ്പുമായി സോഷ്യല്‍ മീഡിയയില്‍ പാക് ആരാധകരും രംഗത്തു വന്നിരിക്കുന്നത്.

വലിയൊരു അട്ടിമറിക്കാണ് ഇന്ത്യയും അയര്‍ലാന്‍ഡും തമ്മിലുള്ള മല്‍സരം സാക്ഷിയായേക്കുക. ടൂര്‍ണമെന്റില്‍ ഇത്തവണത്തെ ആദ്യത്തെ അട്ടിമറിയും ഇതായിരിക്കും. ഇന്ത്യയെ അയര്‍ലാന്‍ഡ് വീഴ്ത്തുന്നതു കാണാന്‍ കാത്തിരിക്കുകയാണെന്നും പാകിസ്താന്‍ ആരാധകര്‍ കുറിക്കുന്നു.

കിരീട ഫേവറിറ്റുകളായ ഇന്ത്യക്കു ഈ ലോകകപ്പില്‍ തോല്‍വിയോടെ തുടങ്ങേണ്ടി വരും. അയര്‍ലാന്‍ഡിന്റെ അട്ടിമറി വിജയത്തിനാണ് ന്യൂയോര്‍ക്ക് സാക്ഷിയാവുക. ന്യൂയോര്‍ക്കിലെ പിച്ച് ബാറ്റര്‍മാര് ഒരു തരത്തിലും തുണയ്ക്കില്ലെന്നും പാകിസ്താന്‍ ആരാധകര്‍ കുറിക്കുന്നു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കരുത്ത് ബാറ്റിങ് നിരയാണ്. എന്നാല്‍ ഇതേ ബാറ്റിങ് നിര അയര്‍ലാന്‍ഡിനെതിരേ അവരെ ചതിക്കും. ഈ പിച്ചില്‍ ഇന്ത്യയുടെ ലോകോത്തര ബാറ്റര്‍മാര്‍ ക്ലിക്കാവില്ല. വലിയൊരു ഷോക്കിനായിരിക്കും ന്യൂയോര്‍ക്ക് വേദിയാവുകയെന്നും പാകിസ്താന്‍ ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയും അയര്‍ലാന്‍ഡും തമ്മിലുള്ള മല്‍സരം ഏകപക്ഷീയമായിരിക്കില്ല. ഇഞ്ചോടിഞ്ച് പോരാട്ടം തന്നെയായിരിക്കും ഇത്. ഏറ്റവും മികച്ച കളി പുറത്തെടുക്കാനായാല്‍ മാത്രമേ ഇന്ത്യക്കു ഈ മല്‍സരം ജയിച്ചു കയറാന്‍ സാധിക്കൂയെന്നും പാക് ആരാധകര്‍ പറയുന്നു.

ROHIT SHARMA

ഇന്ത്യക്കെതിരേ അയര്‍ലാന്‍ഡ് അനായാസ വിജയമാണ് കുറിക്കാന്‍ പോവുന്നത്. ഇതു വേണമെങ്കില്‍ സ്‌ക്രീന്‍ ഷോട്ട് എടുത്തു വച്ചോളൂ. വമ്പന്‍ ബാറ്റിങ് നിരയുമായെത്തുന്ന ഇന്ത്യക്കു ഈ പിച്ചില്‍ തിളങ്ങാന്‍ സാധിക്കില്ല. ബാറ്റിങ് പിച്ചുകളില്‍ കസറുന്ന ഇന്ത്യന്‍ താരങ്ങള്‍ക്കു ഈ പിച്ചില്‍ അതു ആവര്‍ത്തിക്കുക കടുപ്പം തന്നെയായിരിക്കുമെന്നും പാകിസ്താന്‍ ആരാധകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

അതേസമയം, ടി20യിലെ ഇതുവരെയുള്ള കണക്കുകളെടുത്താല്‍ അയര്‍ലാന്‍ഡിനെതിരേ ഇന്ത്യക്കു വ്യക്തമായ മുന്‍തൂക്കമുണ്ട്. ഐറിഷ് ടീമിനെതിരേ അപരാജിത റെക്കോര്‍ഡാണ് ഇന്ത്യക്കുള്ളത്. ടി20യില്‍ ഇതുവരെ അവരോടു ഇന്ത്യന്‍ ടീം തോല്‍വിയറിഞ്ഞിട്ടില്ല.

ഏഴു മല്‍സരങ്ങളിാണ് ടി20യില്‍ ഇരുടീമുകളും ഇതിനകം ഏറ്റുമുട്ടിയത്. ഇവയിലെല്ലാം വിജയം ഇന്ത്യക്കുമായിരുന്നു. ടി20 ലോകകപ്പിലാവട്ടെ ഒരിക്കല്‍ മാത്രമേ ഇന്ത്യയും അയര്‍ലാന്‍ഡും ഏറ്റുമുട്ടിയിട്ടുള്ളു. അന്നു ജയം ഇന്ത്യക്കൊപ്പം നില്‍ക്കുകയും ചെയ്തു. 2009ല്‍ ഇംഗ്ലണ്ടില്‍ നടന്ന ടി20 ലോകകപ്പിലായിരുന്നു ഇത്.

Story first published: Wednesday, June 5, 2024, 7:09 [IST]
Other articles published on Jun 5, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+