For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: വിറച്ചു, പക്ഷെ വീണില്ല! പാകിസ്താന് ത്രില്ലിങ് ജയം, ഇനി നാട്ടിലേക്ക്

ഫ്‌ളോറിഡ: ടി20 ലോകകപ്പിന്റെ സൂപ്പര്‍ എട്ട് പ്രതീക്ഷകള്‍ അസ്മിച്ചതിനു ശേഷമിറങ്ങിയ പാകിസ്താന്‍ ജയത്തോടെ വിടവാങ്ങല്‍ മികച്ചതാക്കി മാറ്റി. ഗ്രൂപ്പ് എയിലെ തീര്‍ത്തും അപ്രസക്തമായ തകളിയില്‍ അയര്‍ലാന്‍ഡിനെതിരേ മൂന്നു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് ബാബര്‍ ആസവും സംഘവും ആഘോഷിച്ചത്. ഇതോടെ തലയുയര്‍ത്തി നാട്ടിലേക്കു മടങ്ങാനും അവര്‍ക്കു സാധിച്ചു. ഫ്‌ളോറിഡയിലെ കഴിഞ്ഞ ചില മല്‍സരങ്ങള്‍ പോലെ ഇതും മഴ കാരണം ഉപേക്ഷിക്കപ്പെടുമെന്നു കരുതിയെങ്കിലും ഇത്തവണ കാലാവസ്ഥ ചതിച്ചില്ല.

ബൗളിങ് മികവിലാണ് ഐറിഷ് പടയ്‌ക്കെതിരേ പാകിസ്താന്‍ വിജയം ആഘോഷിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട അയര്‍ലാന്‍ഡിനെ ഒമ്പതു വിക്കറ്റിനു 106 റണ്‍സില്‍ പാകിസ്താന്‍ ഒതുക്കി. മറുപടിയില്‍ ഒരു സമയത്ത് ആറിന് 62 റണ്‍സെന്ന നിലയില്‍ പാക് ടീം തോല്‍വി മണത്തിരുന്നു.

എന്നാല്‍ ക്യാപ്റ്റന്‍റെ കളി തെട്ടഴിച്ച ബാബര്‍ (32*) അവസാനം വരെ ക്രീസില്‍ നിന്നതോടെ 18.5 ഓവറില്‍ ഏഴു വിക്കറ്റിനു പാക് ടീം ജയിച്ചുകയറി. 34 ബോളുകള്‍ നേരിട്ട അദ്ദേഹം രണ്ടു ഫോറുകളിച്ചു. വാലറ്റത്ത് അബ്ബാസ് അഫ്രീഡി (17), ഷഹീന്‍ അഫ്രീഡി (13*) എന്നിവരും ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

PAKISTAN

നേരത്തേ മൂന്നു വിക്കറ്റുകള്‍ വീതമെടുത്ത ഷഹീന്‍ അഫ്രീഡിയും ഇമാദ് വസീമുമാണ് ഐറിഷ് ബാറ്റിങിന്റെ നട്ടെല്ലൊടിച്ചത്. മുഹമ്മദ് ആമിര്‍ രണ്ടു വിക്കറ്റുകളുമെടുത്തു. ഒരു ഘട്ടത്തില്‍ ഐറിഷ് ടീം 50 റണ്‍സ് പോലും കടക്കുമോയെന്നതു സംശയമായിരുന്നു. കാരണം ഏഴാം ഓവറില്‍ 32 റണ്‍സാവുമ്പോഴേക്കും ആറു വിക്കറ്റുകള്‍ കൈവിട്ട് അവര്‍ വന്‍ തകര്‍ച്ചയിലേക്കു കൂപ്പുകുത്തി. എന്നാല്‍ ലോവര്‍ ഓര്‍ഡറിന്റെ സംഭാവന വലിയ നാണക്കേടില്‍ നിന്നും അയര്‍ലാന്‍ഡിനെ രക്ഷിച്ചു.

31 റണ്‍സെടുത്ത ഗരെത് ഡെലാനിയാണ് ടീമിന്റെ ടോപ്‌സ്‌കോററായത്. 19 ബോളുകള്‍ നേരിട്ട താരം മൂന്നു സിക്‌സറും ഒരു ഫോറുമടിച്ചു. പേസര്‍ ജോഷ്വ ലിറ്റിലാണ് (22*) 20ന് മുകളില്‍ നേടിയ മറ്റൊരാള്‍. 18 ബോളില്‍ രണ്ടു ഫോറും ഒരു സിക്‌സറും താരം നേടി. മാര്‍ക്ക് അഡയര്‍ (15), ജോര്‍ജ് ഡോക്രെല്‍ (11) എന്നിവരാണ് രണ്ടക്കത്തിലെത്തിയ മറ്റുള്ളവര്‍.

നേരത്തേ ആദ്യമല്‍സരത്തില്‍ അമേരിക്കയോടു അട്ടിമറിത്തോല്‍വിയാണ് പാക് ടീമിനു നേരിട്ടത്. ടൈയില്‍ കലാശിച്ച ത്രില്ലിങ് മാച്ചില്‍ സൂപ്പര്‍ ഓവറിലായിരുന്നു അമേരിക്ക പാകിസ്താന്റെ കഥ കഴിച്ചത്. രണ്ടാമത്തെ കളിയില്‍ ഇന്ത്യക്കെതിരേയും അവര്‍ക്കു പരാജയം രുചിക്കേണ്ടതായി വന്നു. ഇന്ത്യയെ ചെറിയ ടോട്ടലില്‍ ഒതുക്കാാന്‍ ബാബര്‍ ആസമിനും സംഘത്തിനുമായെങ്കിലും ആറു റണ്‍സിനു മല്‍സരം കൈവിടുകയായിരുന്നു.

എന്നാല്‍ മൂന്നാം റൗണ്ടില്‍ കാനഡയെ തകര്‍ത്ത് പാകിസ്താന്‍ വിജയവഴിയില്‍ തിരിച്ചെത്തി. ഏഴു വിക്കറ്റിന്റെ ജയമാണ് അവര്‍ കൈക്കലാക്കിയത്. ഇതോടെ പ്ലേഓഫ് സാധ്യത പാക് ടീം നിലനിര്‍ത്തുകയും ചെയ്തു. എന്നാല്‍ അമേരിക്കയും അയര്‍ലാന്‍ഡും തമ്മിലുള്ള മല്‍സരം മഴ കാരണം ഉപേക്ഷിക്കപ്പെട്ടതോടെ പാകിസ്താന്‍ പുറത്താവുകയായിരുന്നു. അമേരിക്ക സൂപ്പര്‍ എട്ടിലെത്തുകയും ചെയ്തു. മറുഭാഗത്ത് ഇന്ത്യയോടും കാനഡയോടും ഐറിഷ് ടീം തോല്‍വിയേറ്റു വാങ്ങിയപ്പോള്‍ അമേരിക്കയുമായുള്ള കളി ഉപേക്ഷിക്കപ്പെടുകയായിരുന്നു.

പ്ലെയിങ് ഇലവന്‍

പാകിസ്താന്‍- സയീം അയൂബ്, മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), ബാബര്‍ ആസം (ക്യാപ്റ്റന്‍), ഫഖര്‍ സമാന്‍, ഉസ്മാന്‍ ഖാന്‍, ഷദാബ് ഖാന്‍, ഇമാദ് വസീം, ഷഹീന്‍ അഫ്രീഡി, അബ്ബാദ് അഫ്രീഡി, മുഹമ്മദ് ആമിര്‍, ഹാരിസ് റൗഫ്.

അയര്‍ലാന്‍ഡ്- ആന്‍ഡ്രു ബാല്‍ബിര്‍ണി, പോള്‍ സ്റ്റിര്‍ലിങ്, ലോര്‍ക്കന്‍ ടക്കര്‍, ഹാരി ടെക്റ്റര്‍, കേര്‍ട്ടിസ് കാംബെര്‍, ജോര്‍ജ് ഡോക്രെല്‍, ഗരെത് ഡെലാനി, മാര്‍ക്ക് അഡയര്‍, ബാരി മക്കാര്‍ത്തി, ജോഷ്വ ലിറ്റില്‍, ബെഞ്ചമിന്‍ വൈറ്റ്.

Story first published: Sunday, June 16, 2024, 19:03 [IST]
Other articles published on Jun 16, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+