For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: തളര്‍ന്നിട്ടില്ല, പാക് ടീം തിരിച്ചുവരും! മുന്നറിയിപ്പ് നല്‍കി കേഴ്സ്റ്റന്‍

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്താന്‍ മത്സരം ഇന്ന് നടക്കാന്‍ പോവുകയാണ്. ആവേശകരമായ മത്സരം ഇരു കൂട്ടര്‍ക്കും അഭിമാന പ്രശ്‌നമാണ്. അയര്‍ലന്‍ഡിനെ തോല്‍പ്പിച്ച് ആത്മവിശ്വാസത്തോടെ ഇന്ത്യ ഇറങ്ങുമ്പോള്‍ അമേരിക്കയോട് ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയ ക്ഷീണത്തിലാണ് പാകിസ്താന്റെ വരവ്. കണക്കുകളില്‍ ഇന്ത്യയാണ് കേമര്‍. നിലവിലെ ഫോം വിലയിരുത്തുമ്പോഴും ഇന്ത്യക്കാണ് മുന്‍തൂക്കം. പാകിസ്താന്‍ മാനസികമായി അല്‍പ്പം തളര്‍ന്നിട്ടാണെന്ന് പറയാം.

അമേരിക്കയോട് തോറ്റതിന്റെ ക്ഷീണം പാകിസ്താനുണ്ട്. എന്നാല്‍ ഇന്ത്യക്കെതിരേ ശക്തമായി തിരിച്ചുവരാന്‍ ശേഷിയുള്ള താരനിരയാണ് പാകിസ്താന്റേത്. ഇപ്പോഴിതാ നിര്‍ണ്ണായക പോരാട്ടത്തിന് മുമ്പ് ഇന്ത്യക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് പാകിസ്താന്‍ പരിശീലകനായ ഗാരി കേഴ്സ്റ്റന്‍. മാനസികമായി തളര്‍ന്നിട്ടില്ലെന്നും ശക്തമായി തിരിച്ചുവരുമെന്നുമാണ് കേഴ്സ്റ്റന്‍ പറയുന്നത്. 'കളി തോല്‍ക്കുകയെന്നത് ആരും ആഗ്രഹിക്കില്ല.

എല്ലാ താരങ്ങളും അവരുടെ ബെസ്റ്റ് പുറത്തെടുക്കാനാണ് ശ്രമിക്കുന്നത്. ഇന്ത്യക്കെതിരായ മത്സരത്തിന് മുമ്പ് പാക് താരങ്ങളെ പ്രചോദിപ്പിക്കേണ്ട ആവശ്യമുണ്ടെന്ന് കരുതുന്നില്ല. ടീമെന്ന നിലയില്‍ ആത്മാര്‍ത്ഥതയോടെ കളിക്കാന്‍ സാധിക്കുന്നുണ്ട്. വ്യക്തികളില്‍ നിന്ന് കൂടുതല്‍ മികച്ച പ്രകടനം ഉണ്ടാകേണ്ടതായുണ്ട്. ടീമെന്ന നിലയില്‍ പാകിസ്താന്‍ അതി ശക്തമാണ്. ഇന്ത്യക്കെതിരായ മത്സരം വലുതാണ്. അതുകൊണ്ടുതന്നെ മറ്റ് മത്സരങ്ങളെപ്പോലെയല്ല ഈ മത്സരത്തെ പരിഗണിക്കുന്നത്.

ടീം സ്വയം പ്രചോദിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. രണ്ട് ദിവസം മുമ്പ് നടന്ന മത്സരത്തിന്റെ ഫലം മറന്ന് ശക്തമായി തിരിച്ചുവരാന്‍ പാകിസ്താന് സാധിക്കും' കേഴ്സ്റ്റന്‍ പറഞ്ഞു. പാകിസ്താന്റെ ടീം കരുത്ത് ശക്തമാണ്. ബാറ്റിങ് നിരയിലാണ് ദൗര്‍ബല്യം. ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍ എന്നിവരെ അമിതമായി ആശ്രയിക്കുന്ന നിരയാണ് പാകിസ്താന്‍. ഇവര്‍ ഫ്‌ളോപ്പായാല്‍ ടീം കൂട്ടത്തകര്‍ച്ച നേരിടാന്‍ സാധ്യത കൂടുതലാണ്.

pakistan cricket

ബൗളിങ് നിര അതി ശക്തമാണ്. ഷഹിന്‍ ഷാ അഫ്രീദി, മുഹമ്മദ് അമീര്‍, നസീം ഷാ, ഹാരിസ് റഊഫ് എന്നിവരെല്ലാം വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ കഴിവുള്ള താരങ്ങളാണ്. എന്നാല്‍ ഇവരുടെയെല്ലാം ഫിറ്റ്‌നസ് മോശമാണെന്നതാണ് പ്രധാന പ്രശ്‌നം. അമേരിക്കയ്‌ക്കെതിരേ പാകിസ്താന്‍ തോറ്റതിന്റെ കാരണം ബൗളര്‍മാരുടെ നിറം മങ്ങിയ പ്രകടനമാണ്. മുഹമ്മദ് അമീര്‍ എറിഞ്ഞ സൂപ്പര്‍ ഓവറില്‍ 17 റണ്‍സാണ് വിട്ടുകൊടുത്തത്. എന്നാല്‍ ഇവരെല്ലാം ഫോമിലേക്കെത്തിയാല്‍ ഏത് എതിരാളിയും വീഴും.

ഇന്ത്യയുടെ ടോപ് ഓഡറിന് പാകിസ്താന്റെ ഇടം കൈയന്‍ പേസര്‍മാര്‍ വലിയ തലവേദന സൃഷ്ടിക്കുമെന്ന കാര്യം ഉറപ്പാണ്. ഇവരുടെ വെല്ലുവിളിയെ മറികടക്കാന്‍ ഇന്ത്യയുടെ ടോപ് ഓഡറിന് സാധിക്കേണ്ടതായുണ്ട്. അമീറും ഷഹിനും പല തവണ ഇന്ത്യയുടെ ടോപ് ഓഡറിനെ തകര്‍ത്തവരാണ്. വിരാട് കോലിയും രോഹിത് ശര്‍മയുമാണ് ഇന്ത്യയുടെ ഓപ്പണര്‍മാര്‍. ഇവര്‍ പെട്ടെന്ന് മടങ്ങിയാല്‍ ഇന്ത്യ വന്‍ തകര്‍ച്ചയിലേക്ക് പോകുമെന്ന കാര്യം ഉറപ്പാണ്.

ഇന്ത്യയും പാകിസ്താനും ടീം കരുത്തില്‍ ശക്തരാണ്. തങ്ങളുടേതായ ദിവസം ഇന്ത്യയെ കരയിപ്പിക്കാന്‍ പാകിസ്താന് സാധിക്കും. 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലും 2021ലെ ടി20 ലോകകപ്പിലും ഇന്ത്യയെ ഞെട്ടിക്കാന്‍ പാകിസ്താന് സാധിച്ചിട്ടുണ്ട്. ഈ മികവ് ഇത്തവണയും ആവര്‍ത്തിക്കാനായാല്‍ പാകിസ്താന്‍ ഇന്ത്യയെ മുട്ടുകുത്തിക്കും. ബാബറും സംഘവും സമ്മര്‍ദ്ദത്തിലല്ലെന്നാണ് പരിശീലകന്‍ പറയുന്നതെങ്കിലും വസ്തുത മറിച്ചാണെന്നുറപ്പ്.

ഇന്ത്യയോട് തോറ്റാല്‍ സൂപ്പര്‍ 8 കാണാതെ പാകിസ്താന്‍ പുറത്താവും. അതുകൊണ്ടുതന്നെ ഇന്ത്യക്കെതിരായ മത്സരം പാകിസ്താന്റെ നിലനില്‍പ്പിന്റെ പോരാട്ടമാണ്. ഇതിന്റെ സമ്മര്‍ദ്ദവും പാകിസ്താനെ കാര്യമായി ബാധിച്ചേക്കും. എന്തായാലും ഇരു ടീമിനും അനായാസ ജയം നേടാനായേക്കില്ല. പതിവ് പോലെ വാശിയേറിയ പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

Story first published: Sunday, June 9, 2024, 17:46 [IST]
Other articles published on Jun 9, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+