For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: അമേരിക്കന്‍ അട്ടിമറി കാര്യമാക്കേണ്ട, ഇന്ത്യയെ പാക് പട വീഴ്ത്തും! കാരണങ്ങള്‍

ക്രിക്കറ്റ് ലോകം മുഴുവന്‍ കാത്തിരിക്കുന്ന എല്‍ ക്ലാസിക്കോ പോരാട്ടത്തിനു ഇനി മണിക്കൂറുകള്‍ മാത്രം. ടി20 ലോകകപ്പില്‍ ബദ്ധവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ത്രില്ലര്‍ ഞായറാഴ്ച രാത്രി ന്യൂയോര്‍ക്കില്‍ നടക്കാനിരിക്കുകയാണ്. ഗ്രൂപ്പ് എയിലാണ് ഈ സൂപ്പര്‍ പോര്. ആദ്യ മല്‍സരത്തില്‍ അയര്‍ലാന്‍ഡിനെ തകര്‍ത്തെറിഞ്ഞതിന്റെ ആവേശത്തിലാണ് ടീം ഇന്ത്യ. എന്നാല്‍ അമേരിക്കയോടു അട്ടിമറി തോല്‍വിയേറ്റു വാങ്ങിയതിന്റെ ക്ഷീണത്തിലാണ് പാകിസ്താന്‍.

ടൈയ്‌ക്കൊടുവില്‍ സൂപ്പര്‍ ഓവറിലേക്കു നീണ്ട ത്രില്ലിങ് മാച്ചിലാണ് പാകിസ്താനെ അമേരിക്ക ഞെട്ടിച്ചത്. ഇതോടെ ഇന്ത്യയുമായുള്ള മല്‍സരം ബാബര്‍ ആസമിനും സംഘത്തിനും നിര്‍ണായകമായി മാറുകയും ചെയ്തിരിക്കുകയാണ്. സൂപ്പര്‍ 8ലേക്കു യോഗ്യത സ്വന്തമാക്കണമെങ്കില്‍ പാകിസ്താനു ശേഷിച്ച മല്‍സരങ്ങളില്‍ ജയം അനിവാര്യമാണ്.

IND- PAK

അമേരിക്കയോടു പരാജയം രുചിച്ചെങ്കിലും പാകിസ്താനെ ഇന്ത്യക്കു നിസാരരായി എഴുതിത്തള്ളാന്‍ സാധിക്കില്ല. അടുത്ത പോരാട്ടത്തില്‍ അവര്‍ ഇന്ത്യയെ ഞെട്ടിച്ചേക്കും. എന്തൊക്കെയാണ് ഇതിന്റെ കാരണങ്ങളെന്നു പരിശോധിക്കാം. ആദ്യത്തെ കാരണം പാകിസ്താന്റെ മാരക പേസ് ബൗളിങ് നിര തന്നെയാണ്.

ഇന്ത്യക്കെതിരേ പാക് ടീം സമീപകാലത്തു നേടിയെടുത്തിട്ടുള്ള വിജയങ്ങളെടുത്താല്‍ അതില്‍ ഫാസ്റ്റ് ബൗളര്‍മാരുടെ നിര്‍ണായക പങ്കുണ്ടെന്നു കാണാം. ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാര്‍ക്കു എല്ലായ്‌പ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ അവര്‍ക്കു സാധിക്കാറുണ്ട്.

ഷഹീന്‍ അഫ്രീഡിയാണ് നിലവിലെ പാകിസ്താന്‍ ടീമില്‍ ഇന്ത്യക്കു ഏറ്റവുമധികം വെല്ലുവിളിയുയര്‍ത്തിയിട്ടുള്ള ബൗളര്‍. ഷഹീനോടൊപ്പം വിരമിക്കല്‍പി പിന്‍വലിച്ച് മുന്‍ സ്പീഡ് സ്റ്റാര്‍ മുഹമ്മദ് ആമിറും തിരിച്ചെത്തിയത് ഇന്ത്യയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കും. ഷഹീനും ആമിറുമുള്‍പ്പെടുന്ന പാക് ന്യൂബോള്‍ ആക്രമണത്തെ ഫലപ്രദമായി ഇന്ത്യന്‍ മുന്‍നിരയ്ക്കു കൈകാര്യം ചെയ്യേണ്ടതുണ്ട്. അതിനു സാധിച്ചില്ലെങ്കില്‍ തുടക്കത്തില്‍ തന്നെ ടീമിനു ചില വിക്കറ്റുകള്‍ നഷ്ടമാവാനും അതു മധ്യനിരയെ സമ്മര്‍ദ്ദത്തിലാക്കാനും വഴിയൊരുക്കും.

സര്‍പ്രൈസ് സ്പിന്നര്‍ അബ്രാര്‍ അഹമ്മദിന്റെ സാന്നിധ്യമാണ് ഇന്ത്യ ഭയപ്പെടേണ്ട രണ്ടാമത്തെ കാര്യം. അമേരിക്കയുമായുള്ള ആദ്യ കളിയില്‍ പരിക്കു കാരണം ഇടംകൈയന്‍ സ്പിന്നര്‍ ഇമാദ് വസീമിന്റെ അഭാവം പാക് ടീമിനു ക്ഷീണമായിരുന്നു. വസീം ടീമിലുണ്ടായിരുന്നെങ്കില്‍ അതു പാക് ബൗളിങിനു കൂടുതല്‍ കരുത്തേകുമായിരുന്നു.

വസീമിന്റെ അഭാവം മറികടക്കുന്നതിനായാണ് ഇന്ത്യക്കെതിരേ അബ്രാറിനെ ടീമിലേക്കു പാകിസ്താന്‍ കൊണ്ടുവരുന്നത്. മിസ്റ്ററി സ്പിന്നറെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കപ്പെടുന്നത്. വലംകൈയന്‍ സ്പിന്നറായ അബ്രാറിന്റെ പ്രകടനം ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പിനു വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കും.

BABAR- RIZWAN

മുന്‍നിരയാണ് പാകിസ്താനു വേണ്ടി അടുത്തിടെ കൂടുതലും റണ്‍സും സ്‌കോര്‍ ചെയ്തു കൊണ്ടിരിക്കുന്നതെന്നു കാണാം. ഇതാണ് ഇന്ത്യക്കെതിരേ പാക് പട ജയിക്കാനുള്ള മൂന്നാമത്തെ കാരണം. മികച്ച ചില ബാറ്റര്‍മാരുടെ സാന്നിധ്യം പാക് മുന്‍നിരയ്ക്കു കരുത്തേകുന്നുണ്ട്. ഇവരില്‍ ചിലര്‍ ക്ലിക്കായാല്‍ ഇന്ത്യക്കു കാര്യങ്ങള്‍ കടുപ്പമായി മാറും.

നായകന്‍ ബാബര്‍ ആസം തന്നെയാണ് പാക് ബാറ്റിങ് നിരയിലെ ഏറ്റവും വലിയ സ്റ്റാര്‍. ക്രീസില്‍ നിലയുറപ്പിച്ചാല്‍ ക്ലാസിക്ക് ഷോട്ടുകളിലൂടെ ബൗളര്‍മാരെ പ്രഹരിക്കാന്‍ അദ്ദേഹത്തിനു സാധിക്കും. വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാനും പാക് ബാറ്റിങ് ലൈനപ്പിലെ മറ്റൊരു സൂപ്പര്‍ താരമാണ്. സാഹചര്യത്തിനു അനുസരിച്ച് ആക്രമിച്ചും പ്രതിരോധിച്ചും കളിക്കാന്‍ അദ്ദേഹത്തിനു കഴിയും.

ഇടംകൈയന്‍ ബാറ്റര്‍ ഫഖര്‍ സമാനാണ് പാക് നിരയിലെ മറ്റൊരു അപകടകാരി. തുടക്കത്തില്‍ തന്നെ വിക്കറ്റെടുത്തില്ലെങ്കില്‍ പുറത്താക്കാന്‍ ഏറ്റവും ബുദ്ധിമുട്ടേറിയ ബാറ്ററാണ് സമാന്‍. തന്റേതായ ദിവസം തനിച്ചു കളി ജയിപ്പിക്കാന്‍ ശേഷിയുള്ള താരം കൂടിയാണ് അദ്ദേഹം.

Story first published: Saturday, June 8, 2024, 7:11 [IST]
Other articles published on Jun 8, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+