For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: ഭാഗ്യം, കാനഡയോടു തോറ്റില്ല; പാക് തിരിച്ചുവരവ്! സൂപ്പര്‍ എട്ട് പ്രതീക്ഷ കാത്തു

ന്യൂയോര്‍ക്ക്: രണ്ടു തുടര്‍ പരാജയങ്ങള്‍ക്കു ശേഷം ജയവുമായി ടി20 ലോകകപ്പിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മുന്‍ ചാംപ്യന്‍മാരും നിലവിലെ റണ്ണറപ്പുമായ പാകിസ്താന്‍. നസ്സൗ കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് എയിലെ മൂന്നാം റൗണ്ട് മല്‍സരത്തില്‍ കാനഡയെയാണ് പാകിസ്താന്‍ മറികടന്നത്. വീണ്ടുമൊരു ലോ സ്‌കോറിങ് മല്‍സരത്തില്‍ ഏഴു വിക്കറ്റിനായിരുന്നു പാക് വിജയം. ഇതോടെ അവര്‍ പ്ലേഓഫ് സാധ്യത നിലനിര്‍ത്തുകയും ചെയ്തിരിക്കുകയാണ്.

അവസാന കളിയില്‍ അയര്‍ലാന്‍ഡിനെ മികച്ച മാര്‍ജിനില്‍ തോല്‍പ്പിക്കുകയും അമേരിക്ക ഇനിയുള്ള രണ്ടു മല്‍സരവും തോല്‍ക്കുകയും ചെയ്താല്‍ പാക് ടീം സൂപ്പര്‍ എട്ടില്‍ കടക്കും. 107 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമാണ് പാക് ടീമിനു കാനഡ നല്‍കിയത്. സയീം അയൂബിനെ (6) തുടക്കത്തില്‍ നഷ്ടമായെങ്കിലും 17.3 ഓവറില്‍ രണ്ടു വിക്കറ്റിനു പാക് ടീം ലക്ഷ്യത്തിലെത്തി.

PAKISTAN

മുഹമ്മദ് റിസ്വാന്റെ (53*) ഫിഫ്റ്റിയാണ് പാക് വിജയത്തിനു അടിത്തറയിട്ടത്. 53 ബോളുകള്‍ നേരിട്ട താരം രണ്ടു ഫോറും സിക്‌സറുമടിച്ചു. 33 ബോളില്‍ 33 റണ്‍സെടുത്ത ക്യാപ്റ്റന്‍ ബാബറാണ് മറ്റൊരു പ്രധാന സ്‌കോറര്‍. ഫഖര്‍ സമാനാണ് (4) പാക് നിരയില്‍ പുറത്തായ മൂന്നാമത്തെയാള്‍.

നേരത്തേ പോരാട്ടം പാക് ബൗളര്‍മാരും കനേഡിയന്‍ ഓപ്പണ്‍ ആരോണ്‍ ജോണ്‍സനും തമ്മിലായിരുന്നു. അദ്ദേഹത്തിന്റെ അഗ്രസീവ് ഫിഫ്റ്റിയാണ് കാനഡയെ ഏഴു വിക്കറ്റിനു 106 റണ്‍സിലെത്തിച്ചത്. പാകിസ്താന്റെ മൂര്‍ച്ചയേറിയ പേസ് ബൗളിങ് ആക്രമണത്തെ കൂസലില്ലാതെ നേരിട്ട ജോണ്‍സന്‍ 44 ബോളില്‍ 52 റണ്‍സാണ് അടിച്ചെടുത്തത്. നാലു വീതം ഫോറും സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. കനേഡിയന്‍ ബാറ്റിങ് നിരയില്‍ മറ്റാരും 15 റണ്‍സ് പോലും നേടിയില്ല.

ജോണ്‍സന്റെ വണ്‍മാന്‍ ഷോ മാറ്റിനിര്‍ത്തിയാല്‍ വാലറ്റത്ത് ബൗളര്‍മാരായ കലീം സന (13), ക്യാപ്റ്റന്‍ സാദ് ബിന്‍ സഫര്‍ (10) എന്നിവരാണ് രണ്ടക്കം തികച്ചത്. രണ്ടു വിക്കറ്റുകള്‍ വീതമെടുത്ത മുഹമ്മദ് ആമിറും ഹാരിസ് റൗഫുമാണ് പാക് ബൗളിങ് നിരയില്‍ മിന്നിച്ചത്. ഷഹീന്‍ അഫ്രീഡിയും നസീം ഷായും ഓരോ വിക്കറ്റ് വീതവും നേടി.

AARON JOHNSON

ഷഹീനെതിരേ തുടര്‍ച്ചയായി രണ്ടു ഫോറുകളടിച്ചാണ് കാനഡയ്ക്കായി ജോണ്‍സന്‍ തുടങ്ങിയത്. ഇതേ അഗ്രസീവ് അദ്ദേഹം തുടര്‍ന്നപ്പോള്‍ ക്രീസിന്റെ മറുഭാഗത്തു വിക്കറ്റുകള്‍ വീണ കൊണ്ടിരുന്നു. പക്ഷ തന്റെ ശൈലിയില്‍ ജോണ്‍സന്‍ മാറ്റം വരുത്തില്ല. വ്യക്തിഗത സ്‌കോര്‍ 45 നില്‍ക്കെ ഇമാദ് വസീമിനെതിരേ സിക്‌സര്‍ പറത്തിയാണ് അദ്ദേഹം ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്. 37 ബോളുകള്‍ മാത്രമേ ഇതിനായി ജോണ്‍സനു വേണ്ടി വന്നുള്ളൂ.

അതേസമയം, ആദ്യ കളിയില്‍ അമേരിക്കയോടു അട്ടിമറി തോല്‍വിയുമായാണ് ബാബര്‍ ആസവും സംഘവും തുടങ്ങിയത്. ടൈയില്‍ കലാശിച്ച ത്രില്ലിങ് മാച്ചില്‍ സൂപ്പര്‍ ഓവറിനൊടുവില്‍ അമേരിക്കന്‍ ടീം പാകിസ്താനെ സ്തബ്ധരാക്കുകയായിരുന്നു. രണ്ടാമങ്കത്തില്‍ ചിരവൈരികളായ ഇന്ത്യയോടും പാക് ടീം തോല്‍വി രുചിച്ചു. ആറു റണ്‍സിനാണ് അവര്‍ മല്‍സരം കൈവിട്ടത്. മറുഭാഗത്തു ആദ്യ കളിയില്‍ അമേരിക്കയോടു ഏഴു വിക്കറ്റിനാണ് കാനഡ കീഴങ്ങിയത്. എന്നാല്‍ രണ്ടാമത്തെ മല്‍സരത്തില്‍ അയര്‍ലാന്‍ഡിനെ ഞെട്ടിക്കാന്‍ അവര്‍ക്കു സാധിച്ചു. 12 റണ്‍സിനായിരുന്നു കാനഡയുടെ വിജയം.

പ്ലെയിങ് 11

പാകിസ്താന്‍- മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), സയീം അയൂബ്, ബാബര്‍ ആസം (ക്യാപ്റ്റന്‍), ഫഖര്‍ സമാന്‍, ഉസ്മാന്‍ ഖാന്‍, ഷദാബ് ഖാന്‍, ഇമാദ് വസീം, ഷഹീന്‍ അഫ്രീഡി, നസീം ഷാ, ഹാരിസ് റൗഫ്, മുഹമ്മദ് ആമിര്‍.

കാനഡ- ആരോണ്‍ ജോണ്‍സന്‍, നവ്‌നീത് ധലിവാള്‍ പര്‍ഗത് സിങ്, നിക്കോളാസ് കെര്‍ട്ടന്‍, ശ്രേയസ് മോവ്വ (വിക്കറ്റ് കീപ്പര്‍), രവീന്ദ്രപാല്‍ സിങ്, സാദ് ബിന്‍ സഫര്‍ (ക്യാപ്റ്റന്‍), ദില്ലണ്‍ ഹെയ്‌ലിങര്‍, ജുനൈ സിദ്ദിഖി, കലീം സന, ജെറമി ജോര്‍ഡന്‍..

Story first published: Tuesday, June 11, 2024, 17:13 [IST]
Other articles published on Jun 11, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+