For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: ബുംറക്ക് കൈകൊടുക്കാതെ ഓസീസ് അംപയര്‍, അപമാനിച്ചു! വീഡിയോ വൈറല്‍

പ്രൊവിഡന്‍സ്: ടി20 ലോകകപ്പിന്റെ ഫൈനല്‍ ടിക്കറ്റ് ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. ആവേശകരമായ സെമിയില്‍ കരുത്തരായ ഇംഗ്ലണ്ടിനെ 68 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. മഴ ഇടക്കിടെ വില്ലനായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 7 വിക്കറ്റിന് 171 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിനെ 16.4 ഓവറില്‍ 103 റണ്‍സിന് ഇന്ത്യ കൂടാരം കയറ്റി. 2022ലെ ടി20 ലോകകപ്പ് സെമിയില്‍ ഇന്ത്യയെ 10 വിക്കറ്റിന് തോല്‍പ്പിച്ച ഇംഗ്ലണ്ടിനോട് കണക്കുവീട്ടാനും ഇന്ത്യക്കായി.

ആവേശ ജയത്തിന് ശേഷം ഇപ്പോഴിതാ ഒരു വിവാദം വലിയ ചര്‍ച്ചയായിരിക്കുകയാണ്. മത്സരശേഷം ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയെ ഓണ്‍ഫീല്‍ഡ് അംപയറും ഓസ്‌ട്രേലിയക്കാരനുമായ റോഡ് ടക്കര്‍ അപമാനിച്ചുവെന്ന ആരോപണമാണ് ശക്തമായി ഉയരുന്നത്. ഇത് തെളിയിക്കുന്ന വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്. ഇന്ത്യയുടെ ജയത്തിന് പിന്നാലെ ഹസ്തദാനം നല്‍കുന്നതിനിടെയാണ് വിവാദ സംഭവം. ബുംറ ഓസീസ് അംപയറായ ടക്കറിന് ഹസ്തദാനം നല്‍കി.

എന്നാല്‍ അംപയര്‍ ഇത് കാണാത്ത പോലെ ബുംറയെ തഴയുകയായിരുന്നു. ബുംറ ഏറെ നേരം കൈനീട്ടി നിന്നെങ്കിലും അംപയര്‍ ഇത് അവഗണിച്ച് മറ്റ് താരങ്ങള്‍ക്ക് ഹസ്തദാനം നല്‍കി മടങ്ങി. ബുംറ കൈനീട്ടി നില്‍ക്കുന്നത് അംപയര്‍ കൃത്യമായി കണ്ടതാണ്. എന്നിട്ടും ഹസ്തദാനം നല്‍കാതിരുന്നത് അംപയര്‍ അപമാനിക്കുന്നതിനുവേണ്ടി ചെയ്തതാണെന്നാണ് ആരാധകര്‍ പറയുന്നത്. ബുംറയുടെ മികച്ച പ്രകടനം ഇന്ത്യയുടെ കുതിപ്പില്‍ നിര്‍ണ്ണായകമായിട്ടുണ്ട്.

ഇന്ത്യ സൂപ്പര്‍ എട്ടില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചിരുന്നു. ബുംറ മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. ഓസീസിനെ ഇന്ത്യ പുറത്താക്കിയതില്‍ ഓസ്‌ട്രേലിയക്കാരനായ അംപയര്‍ക്ക് നിരാശയുണ്ടാവാമെന്നും ഇതാവാം ബുംറക്ക് ഹസ്തദാനം നല്‍കാന്‍ മടികാട്ടിയതിന് കാരണമെന്നുമാണ് ആരാധകര്‍ ആരോപിക്കുന്നത്. എന്തായാലും അംപയറുടെ നേരെ കൈ നീട്ടി അപമാനിതനാവുന്ന ബുംറയുടെ വീഡിയോ ഇതിനോടകം വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്.

ind vs eng t20 wc semi final

മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തുടക്കത്തിലേ തന്നെ വിരാട് കോലിയെ (9) ഇന്ത്യക്ക് നഷ്ടമായി. എന്നാല്‍ രോഹിത് ശര്‍മയുടെ ഗംഭീര പ്രകടനം ഇന്ത്യക്ക് കരുത്തായി. മുന്നില്‍ നിന്ന് നയിച്ച നായകന്‍ 39 പന്തില്‍ 6 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 57 റണ്‍സോടെ കസറി. ആദില്‍ റഷീദ് രോഹിത്തിനെ ക്ലീന്‍ബൗള്‍ഡ് ചെയ്തപ്പോഴേക്കും ഇന്ത്യയെ ഭേദപ്പെട്ട നിലയിലേക്ക് രോഹിത് എത്തിച്ചിരുന്നു. റിഷഭ് പന്ത് 4 റണ്‍സെടുത്ത് മടങ്ങി.

എന്നാല്‍ സൂര്യകുമാര്‍ യാദവ് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. 36 പന്തില്‍ 4 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 47 റണ്‍സോടെ സൂര്യകുമാര്‍ യാദവ് തിളങ്ങി. അര്‍ധ സെഞ്ച്വറി അര്‍ഹിച്ചിരുന്നെങ്കില്‍ ജോഫ്രാ ആര്‍ച്ചറെ സിക്‌സര്‍ പറത്താനുള്ള സൂര്യകുമാറിന്റെ ശ്രമം ക്രിസ് ജോര്‍ദാന്റെ കൈയില്‍ അവസാനിക്കുകയായിരുന്നു. ഹാര്‍ദിക് പാണ്ഡ്യ ചെറിയ കാമിയോകൊണ്ട് തിളങ്ങി. 13 ഫോറില്‍ 1 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 23 റണ്‍സോടെ ഹാര്‍ദിക് തിളങ്ങി.

രവീന്ദ്ര ജഡേജ 9 പന്തില്‍ 17* റണ്‍സോടെ കൈയടി നേടി. അക്ഷര്‍ പട്ടേല്‍ 10 റണ്‍സും നേടിയതോടെ 7 വിക്കറ്റിന് 171 എന്ന മികച്ച സ്‌കോറിലേക്കെത്താന്‍ ഇന്ത്യക്കായി. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് അതിവേഗം റണ്‍സുയര്‍ത്താനാണ് ശ്രമിച്ചത്. എന്നാല്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ ഇംഗ്ലണ്ടിന്റെ വിജയ മോഹം തകര്‍ത്തു. അക്ഷര്‍ പട്ടേലും കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റ് പങ്കിട്ടപ്പോള്‍ ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റും നേടി.

Story first published: Friday, June 28, 2024, 13:04 [IST]
Other articles published on Jun 28, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+