For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: ചതിച്ചു! രോഹിത് ശര്‍മയല്ല, ഇന്ത്യയെ ഹാര്‍ദിക് നയിക്കും- തെളിവ് വൈറല്‍

മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ആര് നയിക്കുമെന്ന ചോദ്യത്തിന് ഔദ്യോഗികമായി ഉത്തരമെത്തിയിരിക്കുകയാണ്. രോഹിത് ശര്‍മ ടി20 ലോകകപ്പില്‍ ഇന്ത്യയെ നയിക്കുമെന്ന റിപ്പോര്‍ട്ടാണ് സമീപദിവസങ്ങളിലുണ്ടായിരുന്നത്. എന്നാല്‍ രോഹിത് ശര്‍മയല്ല ഇന്ത്യയെ ഹാര്‍ദിക് പാണ്ഡ്യയാണ് നയിക്കുകയെന്ന വ്യക്തമായ സൂചന നല്‍കിയിരിക്കുകയാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സ്. ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്താന്‍ മത്സരം ജൂണ്‍ 9ന് ന്യൂയോര്‍ക്കിലാണ്.

ഈ മത്സരത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചാണ് ഹാര്‍ദിക്കാവും ഇന്ത്യയെ നയിക്കുകയെന്ന സൂചന സ്റ്റാര്‍ സ്‌പോര്‍ട്‌സ് നല്‍കിയിരിക്കുന്നത്. പാകിസ്താന്‍ ടി20 നായകന്‍ ഷഹീന്‍ ഷാ അഫ്രീദിക്കൊപ്പം പോസ്റ്ററിലുള്ളത് ഹാര്‍ദിക്കിന്റെ ചിത്രമാണ്. ഏകദിന ലോകകപ്പിനിടെ പരിക്കേറ്റ ഹാര്‍ദിക് നിലവില്‍ വിശ്രമത്തിലാണ്. അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയില്‍ ഹാര്‍ദിക് കളിക്കില്ലെന്ന് വ്യക്തം. എന്നാല്‍ എന്നാല്‍ ഐപിഎല്ലിലൂടെ ഹാര്‍ദിക് തിരിച്ചെത്തുമെന്ന് ഏറെക്കുറെ ഉറപ്പാണ്.

മുംബൈ ഇന്ത്യന്‍സ് നായകനായ ഹാര്‍ദിക് പാണ്ഡ്യ ജിമ്മില്‍ പരിശീലനം നടത്തുന്നതിന്റെ വീഡിയോ ടീം എക്‌സിലൂടെ പുറത്തുവിട്ടിരുന്നു. അഫ്ഗാന്‍ പരമ്പര കളിച്ചില്ലെങ്കിലും ഇന്ത്യയെ ടി20 ലോകകപ്പില്‍ ഹാര്‍ദിക് നയിക്കുമെന്നാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ പോസ്റ്റര്‍ വ്യക്തമാക്കുന്നത്. ടി20 ഫോര്‍മാറ്റില്‍ ഹാര്‍ദിക്കിനെ നായകനാക്കിയാണ് ഇന്ത്യ ടി20 ലോകകപ്പിന്റെ മുന്നൊരുക്കം ആരംഭിച്ചത്. എന്നാല്‍ പിന്നീട് ഹാര്‍ദിക്കിന് പരിക്കേറ്റതോടെ രോഹിത് ശര്‍മ ഇന്ത്യയെ നയിക്കുമെന്ന റിപ്പോര്‍ട്ട് പ്രചരിക്കുകയായിരുന്നു.

2022ലെ ടി20 ലോകകപ്പിന് ശേഷം ഇന്ത്യക്കായി രോഹിത്തും വിരാട് കോലിയും കളിച്ചിട്ടില്ല. എന്നാല്‍ അഫ്ഗാന്‍ പരമ്പരയിലൂടെ ഇരുവരും തിരിച്ചെത്തുകയും ഇന്ത്യക്കായി ടി20 ലോകകപ്പ് കളിക്കുകയും ചെയ്യും എന്നുള്ള റിപ്പോര്‍ട്ടുകളാണ് പ്രചരിച്ചിരുന്നത്. മുംബൈ ഇന്ത്യയുടെ നായകസ്ഥാനം നഷ്ടമായാലും ഇന്ത്യയുടെ നായകസ്ഥാനത്ത് രോഹിത് തുടരുമെന്ന ആശ്വാസത്തിലായിരുന്നു ആരാധകര്‍. എന്നാല്‍ ഇപ്പോള്‍ രോഹിത്തിനെ ഇന്ത്യയും കൈവിട്ടിരിക്കുകയാണ്.

india, cricket

നായകസ്ഥാനമില്ലെങ്കില്‍ ഇന്ത്യ ടി20 ലോകകപ്പില്‍ രോഹിത് ശര്‍മയെ കളിപ്പിക്കാന്‍ യാതൊരു സാധ്യതയുമില്ല. ഇതും ആരാധകരെ നിരാശപ്പെടുത്തുന്നു. എന്നാല്‍ ആരാധകര്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കുന്ന ചിത്രമാണ് ഐസിസി പങ്കുവെച്ചിരിക്കുന്നത്. ഷെഡ്യൂള്‍ പ്രഖ്യാപിച്ചപ്പോള്‍ നായകന്മാരെ ഉള്‍പ്പെടുത്തിയുള്ള ചിത്രമാണ് ഐസിസി പുറത്തുവിട്ടത്. ഇതില്‍ ഇന്ത്യയുടെ നായകനായി രോഹിത് ശര്‍മയാണുള്ളത്. ഇതോടെ ആരാധകര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടായിരിക്കുകയാണ്.

രോഹിത്താണോ ഹാര്‍ദിക്കാണോ ഇന്ത്യയെ നയിക്കുകയെന്നതിന് ബിസിസി ഐ ഔദ്യോഗികമായി ഉത്തരം നല്‍കേണ്ടതായുണ്ട്. ഇന്ത്യ യുവതാരങ്ങള്‍ക്ക് പ്രാധാന്യമുള്ള ടീമിനെ ടി20 ലോകകപ്പിലിറക്കുമെന്നാണ് നേരത്തെ മുതല്‍ പറഞ്ഞിരുന്നത്. അങ്ങനെ വരുമ്പോള്‍ ഹാര്‍ദിക് ഇന്ത്യയെ നയിക്കാനാണ് സാധ്യത. അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുമ്പോള്‍ ഇത് സംബന്ധിച്ച ചിത്രം കൂടുതല്‍ വ്യക്തമാവും.

രോഹിത് ശര്‍മ അഫ്ഗാന്‍ പരമ്പരക്കുള്ള ടി20 ടീമില്‍ ഉള്‍പ്പെട്ടാല്‍ രോഹിത് ഇന്ത്യയെ നയിച്ചേക്കും. എന്നാല്‍ രോഹിത്തിനെ തഴഞ്ഞാല്‍ ഹാര്‍ദിക് പാണ്ഡ്യയാവും ഇന്ത്യയെ നയിക്കുകയെന്നുറപ്പാണ്. എന്തായാലും അടുത്ത ദിവസം തന്നെ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവരും. രോഹിത് ശര്‍മ ഇന്ത്യയുടെ നായകസ്ഥാനത്ത് ഇല്ലാതിരുന്നാല്‍ വലിയ വിമര്‍ശനം ആരാധകര്‍ ഉയര്‍ത്തിയേക്കും. രോഹിത്തിന് അവസാന അവസരം നല്‍കണമെന്ന ആവശ്യം ശക്തമാണ്.

ടി20 ലോകകപ്പില്‍ ഇന്ത്യ ഗ്രൂപ്പ് എയിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. പാകിസ്താന്‍, അയര്‍ലന്‍ഡ്, കാനഡ, അമേരിക്ക എന്നീ ടീമുകളാണ് ഇന്ത്യക്കൊപ്പം ഗ്രൂപ്പിലുള്ളത്. ഇന്ത്യയുടെ ആദ്യ മത്സരം അഞ്ചാം തീയ്യതി അയര്‍ലന്‍ഡിനെതിരേയാണ്. പാകിസ്താനെതിരായ ഇന്ത്യയുടെ മത്സരം 9നാണ്. ഇന്ത്യയുടെ എല്ലാ ഗ്രൂപ്പ് മത്സരങ്ങള്‍ക്കും അമേരിക്കയാണ് വേദി. ആദ്യത്തെ മൂന്ന് മത്സരങ്ങളും ന്യൂയോര്‍ക്കിലാവും ഇന്ത്യ കളിക്കുക. ഇന്ത്യക്കൊപ്പം മികച്ച താരനിരയുമുള്ളതിനാല്‍ പ്രതീക്ഷകള്‍ വാനോളമാണ്.

Story first published: Friday, January 5, 2024, 21:33 [IST]
Other articles published on Jan 5, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+