For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024:രോഹിത്തിന്റെയല്ല, കളി മാറ്റിയത് ഹാര്‍ദിക്കിന്റെ തന്ത്രം! മില്ലറെ പൂട്ടിയത് ഇങ്ങനെ

ബ്രിഡ്ജ്ടൗണ്‍: ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ കിരീടം ചൂടിയിരിക്കുകയാണ്. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മത്സരത്തില്‍ ഏഴ് റണ്‍സിനാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 7 വിക്കറ്റിന് 176 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 8 വിക്കറ്റിന് 169 റണ്‍സാണ് നേടാനായത്. ദക്ഷിണാഫ്രിക്ക അവസാന നിമിഷം വരെ ഇന്ത്യയെ വിറപ്പിച്ചാണ് കീഴടങ്ങിയത്. ഡേവിഡ് മില്ലറുടെ വിക്കറ്റ് വീഴ്ത്താനായതാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായകമായത്.

അവസാന ഓവറിലെ ആദ്യ പന്തില്‍ മില്ലറെ പുറത്താക്കിയതാണ് മത്സരഫലത്തില്‍ വഴിത്തിരിവായത്. ഹാര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ സൂര്യകുമാര്‍ യാദവിന്റെ തകര്‍പ്പന്‍ ക്യാച്ചാണ് മില്ലറുടെ വിക്കറ്റ് നേടിക്കൊടുത്തത്. 18ാം ഓവര്‍ എറിഞ്ഞ ജസ്പ്രീത് ബുംറയും 19ാം ഓവര്‍ എറിഞ്ഞ അര്‍ഷ്ദീപുമെല്ലാം ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായകമായി. നായകനെന്ന നിലയില്‍ രോഹിത് ശര്‍മയെടുത്ത തീരുമാനങ്ങള്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായകമായി മാറി.

എന്നാല്‍ ഇന്ത്യയുടെ ശരിയായ ഹീറോ ഹാര്‍ദിക് പാണ്ഡ്യയാണ്. ഡേവിഡ് മില്ലറെപ്പോലൊരു അപകടകാരിയായ താരം ക്രീസില്‍ നില്‍ക്കവെ അദ്ദേഹത്തെ പുറത്താക്കാന്‍ വൈഡ് ഫുള്‍ട്ടോസ് ഉപയോഗിച്ച ഹാര്‍ദിക്കിന്റെ തീരുമാനമാണ് ഫലം കണ്ടത്. പ്രതീക്ഷിച്ചതിലും ദൂരം പന്ത് പോയെങ്കിലും നിര്‍ണ്ണായകമായ പന്തിലൂടെ മില്ലറുടെ വിക്കറ്റ് നേടിയെടുക്കാന്‍ ഹാര്‍ദിക്കിനായി. ഇതാണ് മത്സരഫലം ഇന്ത്യക്ക് അനുകൂലമാക്കിയതും ഇടവേളക്ക് ശേഷം കപ്പിലേക്കെത്താന്‍ സഹായിച്ചതും.

ഹാര്‍ദിക് പാണ്ഡ്യക്ക് മുകളില്‍ വലിയ സമ്മര്‍ദ്ദമായിരുന്നു ഉണ്ടായിരുന്നത്. അവസാന ഓവറില്‍ രോഹിത് ശര്‍മ വിശ്വസിച്ച് ഹാര്‍ദിക്കിന് പന്ത് നല്‍കുമ്പോള്‍ ടീമിന്റെ എല്ലാ പ്രതീക്ഷകളും ഹാര്‍ദിക്കിലായിരുന്നു. ആദ്യ പന്ത് തന്നെ വിക്കറ്റാക്കി ഹാര്‍ദിക്ക് ഇന്ത്യയുടെ പ്രതീക്ഷ കാത്തു. അവസാന ഓവര്‍ ഹാര്‍ദിക്കിന് നല്‍കാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. ഡേവിഡ് മില്ലറെ കൂടുതല്‍ അറിയാവുന്ന താരങ്ങളിലൊരാളാണ് ഹാര്‍ദിക്. ഐപിഎല്ലില്‍ ഇരുവരും ഗുജറാത്ത് ടൈറ്റന്‍സില്‍ ഒപ്പം കളിച്ചിട്ടുണ്ട്.

hardik pandya jasprit bumrah virat kohli in t20 wc final

ഹാര്‍ദിക് നായകനായിരിക്കുമ്പോള്‍ മില്ലര്‍ ടീമിന്റെ അഭിവാജ്യ ഘടകമായിരുന്നു. മില്ലറുടെ ശൈലിയേക്കുറിച്ച് മറ്റ് ബൗളര്‍മാരേക്കാള്‍ നന്നായി ഹാര്‍ദിക്കിനറിയാം. ഇതാണ് ഹാര്‍ദിക്കിന് രോഹിത് പന്ത് നല്‍കാനുള്ള കാരണം. ഈ തീരുമാനം തെറ്റിയില്ല. വൈഡ് ഫുള്‍ട്ടോസിട്ടാല്‍ മില്ലര്‍ വലിയ ഷോട്ട് കളിക്കുമെന്നുറപ്പായിരുന്നു. പന്ത് അല്‍പ്പം സ്ലോവാക്കാനാണ് ഹാര്‍ദിക് ശ്രമിച്ചത്. ഇത് കൃത്യമായി ഫലം കാണുകയും ഹാര്‍ദിക്കിന്റെ തന്ത്രത്തില്‍ മില്ലര്‍ വീഴുകയും ചെയ്തു.

ഇതോടെ തോല്‍വി മുഖത്ത് നിന്ന് ഇന്ത്യ ശക്തമായി തിരിച്ചെത്തുകയും ചെയ്തു. ഉപ നായകനെന്ന നിലയില്‍ ഹാര്‍ദിക് പാണ്ഡ്യ തന്നില്‍ അര്‍പ്പിച്ച വിശ്വാസം കാത്തു. മനോഭാവംകൊണ്ട് പലപ്പോഴും അഹങ്കാരിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന താരമാണ് ഹാര്‍ദിക്. എന്നാല്‍ പ്രകടനംകൊണ്ട് ഇവരുടെയെല്ലാം വായടപ്പിക്കാന്‍ ഹാര്‍ദിക്കിന് സാധിക്കുന്നു. രോഹിത് ശര്‍മ ടി20യില്‍ നിന്ന് വിരമിച്ചതിനാല്‍ അടുത്ത ഇന്ത്യന്‍ നായകനായി ഹാര്‍ദിക് എത്തുമെന്ന കാര്യം ഉറപ്പാണ്.

ഒരു ഘട്ടത്തില്‍ ദക്ഷിണാഫ്രിക്ക അനായാസ ജയം നേടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇവിടെ നിന്നാണ് ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവ്. ഹെന്‍ റിച്ച് ക്ലാസനെ ഹാര്‍ദിക് പാണ്ഡ്യ പുറത്താക്കിയതാണ് നിര്‍ണ്ണായകമായത്. 27 പന്തില്‍ 52 റണ്‍സുമായി ക്ലാസന്‍ കടന്നാക്രമിക്കുകയാണ് ചെയ്തത്. 2 ഫോറും 5 സിക്‌സും താരം പറത്തി.

ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നതും വിജയം നേടിക്കൊടുത്തതും ഹാര്‍ദിക്കിന്റെ ബൗളിങ് മികവാണ്. ഫൈനലില്‍ ജയിച്ച് ഇന്ത്യ കപ്പില്‍ മുത്തമിട്ടപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പ്രകടനമാണ് ഏറ്റവും നിര്‍ണ്ണായകമായതെന്ന് പറയാം. എന്നാല്‍ പലപ്പോഴും അര്‍ഹിച്ച പ്രശംസ അദ്ദേഹത്തിന് ലഭിക്കുന്നില്ലെന്നതാണ് വസ്തുത.

Story first published: Sunday, June 30, 2024, 8:29 [IST]
Other articles published on Jun 30, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+